<
  1. Health & Herbs

യുവത്വം നിലനിർത്താൻ "പുനർനവ"

പുനർനവ എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ഏറെ ഔഷധഗുണമുള്ള ഒരു സസ്യമാണ് തഴുതാമ. തഴുതാമയില അടങ്ങിയിരിക്കുന്ന പുനർനവിൻ എന്ന ആൽക്കലോയ്ഡ് സാന്നിധ്യം ശരീരശുദ്ധി ഉറപ്പുവരുത്തുന്നു.

Priyanka Menon
തഴുതാമ
തഴുതാമ

പുനർനവ എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ഏറെ ഔഷധഗുണമുള്ള ഒരു സസ്യമാണ് തഴുതാമ. തഴുതാമയില അടങ്ങിയിരിക്കുന്ന പുനർനവിൻ എന്ന ആൽക്കലോയ്ഡ് സാന്നിധ്യം ശരീരശുദ്ധി ഉറപ്പുവരുത്തുന്നു. യുവത്വം നിലനിർത്താൻ തഴുതാമ എന്ന സസ്യത്തിന് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. തണ്ടാണ് പ്രധാനമായും നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. 

ജലാംശം ഉള്ള മണ്ണിലാണ് തഴുതാമ കൂടുതൽ തളച്ചു വളരുകയുള്ളൂ. നേർമയം ആയ മണ്ണ്, ചാണക പൊടി, മണൽ എന്നിവ ചേർത്ത് പോട്ടിങ് മിശ്രിതം തയ്യാറാക്കി തഴുതാമ ഇതിൽ വച്ച് പിടിക്കാം.

ഇതിൻറെ ഇലയും ഇളം തണ്ടും ഔഷധത്തിനു പുറമേ ഭക്ഷ്യയോഗ്യവുമാണ്. പൊട്ടാസ്യം നൈട്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് മൂത്ര വർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നത്. തഴുതാമ സമൂലമായി പല ഔഷധങ്ങളിലും ഉപയോഗിക്കുന്നുണ്ട്.

ഇതിന്റെ വേരിന് കൂടുതൽ ഔഷധഗുണമുണ്ട്. പനി, ചുമ ഹൃദ്രോഗം ശരീരത്തിലുണ്ടാകുന്ന നീര് തുടങ്ങിയവയ്ക്ക് തഴുതാമ ഉപയോഗിക്കുന്നു. പ്രധാനമായും നമ്മുടെ നാട്ടിൽ കണ്ടുവരുന്നത് വെളുപ്പും ചുവപ്പും നിറത്തിലുള്ള തഴുതാമ ഇനങ്ങളാണ്. ഇതിൽ വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങൾ, ചർമരോഗങ്ങൾ, ഹൃദ്രോഗം അർശസ് തുടങ്ങിയ രോഗങ്ങൾക്ക് കൂടുതൽ ഫലപ്രദമാണ്. 

ഉറക്കമില്ലായ്മ അനുഭവപ്പെടുന്നവർക്ക് തഴുതാമ കഷായം ഉത്തമ പ്രതിവിധിയാണ്. തഴുതാമ വേര്, വേപ്പിന്റെ തൊലി, പടവലം, അമൃത്, മരമഞ്ഞൾതൊലി, കടുക്കത്തോട്,കടുകരോഹിണി, എന്നിവ കൊണ്ടുള്ള കഷായം ശ്വാസംമുട്ടൽ, ചുമ, പാണ്ഡുരോഗം, കരൾരോഗം തുടങ്ങിയവയ്ക്ക് ഔഷധമായി ഇത് ഉപയോഗിക്കുന്നു. മലബന്ധത്തിന് തഴുതാമ കഷായം കഴിക്കുന്നത് നല്ലതാണ്. കഫ പിത്ത ദോഷങ്ങളെ അകറ്റുവാനും കൃമി ശല്യം ഇല്ലാതാക്കുവാനും തഴുതാമ സമൂലം ഉപയോഗിക്കാം.

Thazhuthama is a very medicinal plant known in Sanskrit as Narnava. The presence of the alkaloid rejuvenating alkaloid alkaloid leaves helps to keep the body clean. Studies show that they help prevent dandruff. The stalk is mainly used as planting material. Fertilizers thrive in moist soil. The potting mix can be prepared by mixing fine soil, cow dung and sand.

Its leaves and young stalks are edible in addition to medicinal. It is rich in potassium nitrate and is used as a diuretic. Flaxseed is widely used in many medicines. Its root has more medicinal properties. Flaxseed is used for fever, cough, heart disease and body fluids. Mainly white and red colored varieties are found in our country. Of these, whitefly is more effective for rheumatic diseases, skin diseases, heart disease and urticaria.

വൃക്കരോഗത്തിന് പ്രധാന ലക്ഷണമായി നീര് പോകാൻ തഴുതാമ സമൂലം എടുത്ത് അത് ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി ദിവസം രാവിലെ കഴിക്കുന്നത് ഗുണകരമാണ്. കഫ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ തഴുതാമ വേര് വയമ്പ് ചേർത്ത് അരച്ച് കുടിച്ചാൽ മതി. കണ്ണുകളിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അകറ്റുവാൻ വെളുത്ത തഴുതാമ വേരടക്കം ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് അത് അരച്ച് മുലപ്പാലിൽ ചേർത്ത് കണ്ണിലൊഴിച്ചാൽ മതി.

English Summary: Thazhuthama is a very medicinal plant known in Sanskrit as Narnava. The presence of the alkaloid rejuvenating alkaloid alkaloid leaves helps to keep the body clean

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds