നമ്മുടെയെല്ലാം ആരോഗ്യത്തിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നല്ല ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ നല്ല ആരോഗ്യവും, ജങ്ക് ഫുഡ് പോലുള്ളവ അനാരോഗ്യത്തിന് കാരണമാകുകയും ചെയ്യുന്നു. ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമാണെങ്കില്‍ പോലും കഴിയ്ക്കുന്ന രീതി ചിലപ്പോള്‍ അനാരോഗ്യത്തിന് കാരണമാകാം. മറ്റു ചില ഭക്ഷണങ്ങൾ തമ്മിൽ കലർത്തി കഴിക്കുമ്പോൾ അത് പല ആരോഗ്യഗുണങ്ങളും നേടാൻ സഹായിക്കുന്നു. അത്തരത്തിലുള്ള ഒരു മിശ്രിതമാണ് ഈന്തപ്പഴം-തേൻ. മധുരം ഇഷ്ടമുള്ളവർക്ക് ഒരു സ്‌നാക്കായി ഉപയോഗിയ്ക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം. അതുപോലെ തേനിനുമുണ്ട് ധാരാളം ആരോഗ്യഗുണങ്ങൾ. ദിവസവും ഈന്തപ്പഴം കുറച്ചു വീതം കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഈന്തപ്പഴം കഴിക്കാറുണ്ടോ ? എങ്കില്‍ ഗുണങ്ങള്‍ പലതാണ്
ഈന്തപ്പഴം-തേൻ മിശ്രിതം കഴിച്ചാലുള്ള ഗുണങ്ങൾ
* തടി കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണ വസ്തുവാണ് ഈന്തപ്പഴം. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. സ്വാഭാവിക മധുരം പെട്ടെന്ന് വയര്‍ നിറഞ്ഞ തോന്നലും സംതൃപ്തിയും നല്‍കുന്നു. പ്രമേഹ രോഗികള്‍ക്ക് വരെ മിതമായ തോതില്‍ കഴിയ്ക്കാവുന്ന ഭക്ഷണ വസ്തുവാണ് ഈന്തപ്പഴം. ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ വച്ച ശേഷം കഴിക്കുന്നതു തടി കുറയാന്‍ ഏറെ നല്ലതാണ് എന്നു പറയുന്നു. തേനും സ്വാഭാവിക മധുരമാണ്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. മിതമായ ഉപയോഗം എന്നത് പ്രധാനമാണ്.
ബന്ധപ്പെട്ട വാർത്തകൾ: തേൻ കട്ടപിടിക്കുന്നതെന്തുകൊണ്ട്? കട്ട പിടിച്ച തേൻ മായമാണോ?
* കാര്‍ഡിയോ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ബിപി കുറയ്ക്കാനും സഹായിക്കുന്നു. ഇതു വഴി തലച്ചോറിനെ കാത്തു സംരക്ഷിയ്ക്കുന്നതിലും ഇതു പ്രധാന പങ്കു വഹിയ്ക്കുന്നു. പ്രമേഹ രോഗികള്‍ക്കും മിതമായി കഴിച്ചാല്‍ ആരോഗ്യകരമായ ഭക്ഷണ വസ്തുവാണിത്.
ബന്ധപ്പെട്ട വാർത്തകൾ: കൊളസ്ട്രോൾ കൂടിയാല്‍ കുറക്കാൻ ഈ ഡയറ്റ്
* ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെ വരെ ചെറുക്കുന്നു. ആമാശയ ക്യാന്‍സര്‍ തടയുന്നതിനും നാഡികളുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണ്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റുവാന്‍ ഉത്തമമായ ഭക്ഷണ വസ്തുവാണ്. ഇതാണ് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഒരു ഘടകം. ഇതിലെ നാരുകള്‍ കുടല്‍ ആരോഗ്യത്തിന് ഉത്തമവുമാണ്. നല്ല ശോധനയ്ക്ക് വഴിയൊരുക്കുന്ന ഒന്നാണ് ഈന്തപ്പഴം.
* ഈന്തപ്പഴത്തിൽ അയേണ്‍ അടങ്ങിയിരിക്കുന്നത് കൊണ്ട്, വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. അനീമിയ പ്രശ്‌നങ്ങളുള്ളവര്‍ ഇതു കഴിയ്ക്കുന്നതു നല്ലതാണ്. ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. കോള്‍ഡ്, അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ദിവസവും ഈന്തപ്പഴം കഴിയ്ക്കുകയാണെങ്കിൽ, ഇത്തരം രോഗാവസ്ഥകള്‍ തടഞ്ഞു നിര്‍ത്താനുള്ള രോഗപ്രതിരോധ ശേഷി നല്‍കും.
Share your comments