പാവയ്ക്ക ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിലും, കയ്പേറിയ പാവയ്ക്കയുടെ രുചി ഇഷ്ടമല്ലാത്തവരാണ് മിക്കവരും. എങ്ങനെയായാലും, ഈ പച്ചക്കറി നൽകുന്ന ഗുണങ്ങൾ എണ്ണമറ്റതാണ്. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പച്ചക്കറി. വിറ്റാമിൻ സി, വിറ്റാമിൻ ബി1, ബി2, ബി3, ബി9 എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
ബന്ധപ്പെട്ട ഗുണങ്ങൾ: കുഞ്ഞന്‍ പാവയ്ക്ക, ഗുണത്തില്‍ കേമന്‍; എങ്ങനെ കൃഷി ചെയ്യാം?
* പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾ ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുന്നു. പോളിഫെനോളുകൾ കൂടാതെ, സാപ്പോണിൻസ്, ടെർപെനോയിഡുകൾ തുടങ്ങിയ സംയുക്തങ്ങളും കയ്പക്കയിലുണ്ട്. ടെർപെനോയിഡ് ആന്‍റി-ഇൻഫ്ലനേറ്ററി ഗുണങ്ങളുള്ള ഘടകമാണ്. സാപ്പോണിനുകൾക്കും ശക്തമായ ആന്‍റി ഇൻഫ്ലനേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
* രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ സപ്പോണിനുകളും ടെർപെനോയിഡുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ സംയുക്തങ്ങൾ രക്തത്തിൽ നിന്ന് കോശങ്ങളിലേക്ക് ഗ്ലൂക്കോസിനെ നീക്കുന്നു. കരളിനെയും പേശികളെയും മികച്ച രീതിയിൽ ഗ്ലൂക്കോസ് പ്രോസസ്സ് ചെയ്യാൻ അവ സഹായിക്കുന്നു.
ബന്ധപ്പെട്ട ഗുണങ്ങൾ: പ്രമേഹം.... എന്തൊക്കെ നിയന്ത്രിക്കണം
* ഏകദേശം 15-20 മില്ലി കയ്പേറിയ പാവയ്ക്കാ നീര് വയറ്റിലെ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. മലബന്ധം, അൾസർ തുടങ്ങിയ വയറ്റിലെ അസ്വസ്ഥതകൾ കയ്പനീര് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് നിയന്ത്രിക്കാം. മലബന്ധം പരിഹരിച്ച് വയറിന് ആശ്വാസം നൽകുകയും ചെയ്യുന്നു. ഈ ജ്യൂസിന് കുടൽ വിരകളെയും വിശപ്പില്ലായ്മയെയും ചികിത്സിക്കാൻ കഴിയും.
* കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ കഴിയുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് കയ്‌പ്പ. ദഹനം, കൊഴുപ്പ് ഉപാപചയ പ്രവർത്തങ്ങൾ എന്നിവയ്ക്ക് പിത്തരസം ആസിഡുകളുടെ സുഗമമായ സ്രവത്തിന് ഇത് സഹായിക്കുന്നു.
ബന്ധപ്പെട്ട ഗുണങ്ങൾ: കരളിൻറെ പ്രവർത്തനം തകരാറിലാക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
* കയ്പേറിയതും വളരെ അസുഖകരമായതുമായ രുചി ഉണ്ടായിരുന്നിട്ടും, നല്ല മാനസികാരോഗ്യത്തിന് കയ്പക്ക അത്യാവശ്യമാണ്. വൈറ്റമിൻ ബി, സി എന്നിവ കയ്പക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ സംരക്ഷിക്കുകയും ഓർമ്മ ശക്തി വർദ്ധിപ്പിക്കുകയും വിഷാദത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിനുകൾ ബി 1 (തയാമിൻ), ബി 2 (റൈബോഫ്ലേവിൻ) എന്നിവ തലച്ചോറിനെ സജീവമാക്കാൻ സഹായിക്കുന്നു.
Share your comments