തലവേദനയുണ്ടാകാൻ പല കാരണങ്ങളുമുണ്ട്. പനി ജലദോഷ തലവേദന മുതൽ മാരകമായ രോഗങ്ങൾക്ക് വരെ തലവേദന ലക്ഷണമായി വരാറുണ്ട്. ഇതിലൊരു തലവേദനയാണ് ടെൻഷൻ മൂലമുണ്ടാകുന്നത്. ഇന്നത്തെ കാലത്ത് ടെൻഷൻ ഇല്ലാതെ ജീവിക്കാൻ അസാധ്യമാണെങ്കിലും അതുമൂലമുണ്ടാകുന്ന തലവേദനയ്ക്ക് എന്തെങ്കിലും പരിഹാരമുണ്ടോയെന്ന് നോക്കാം. ഇക്കാര്യത്തെ കുറിച്ചാണ് വിശദമാക്കുന്നത്.
- ഹോട്ട് അല്ലെങ്കില്‍ കോള്‍ഡ് പാക്കുകള്‍ വയ്ച്ച് തലവേദനയുടെ തീവ്രത കുറയ്ക്കാം. രണ്ട് പാക്കുകളും മാറിമാറിവയ്ക്കുകയും ആവാം.
- ഡീപ് ബ്രീത്തിംഗ്, പേശികളെ റിലാക്സ് ചെയ്യിക്കുക തുടങ്ങിയവയടങ്ങിയ റിലാക്സേഷൻ ടെക്നിക്ക് തലവേദനയ്ക്ക് പരീക്ഷിച്ചുനോക്കാവുന്നതാണ്. പക്ഷെ ഇതിനെ കുറിച്ച് നേരത്തെ മനസിലാക്കി വയ്ക്കണം.
- ശരിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉറക്കം കൃത്യമല്ലെങ്കിലും അത് സ്ട്രെസോ ടെൻഷനോ ഉത്കണ്ഠയോ ഉണ്ടാക്കുകയും തലവേദനയിലേക്ക് നയിക്കുകയും ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: നല്ല ഉറക്കം കിട്ടുന്നതിനും, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും വാഴപ്പഴം ചായ
- നടക്കുമ്പോഴോ, ഇരിക്കുമ്പോഴോ, കിടക്കുമ്പോഴോ എല്ലാം ശരീരത്തിന്‍റെ ഘടന കൃത്യമായ രീതിയിലല്ല സൂക്ഷിക്കുന്നതെങ്കിലും തലവേദന രൂക്ഷാമാകാം. അതിനാല്‍ ശരീരത്തിന്‍റെ ഘടന എളുപ്പത്തില്‍ തന്നെ കൃത്യമാക്കുക. കഴുത്തിലോ തോളുകളിലോ ഉള്ള പേശികള്‍ വലിഞ്ഞുമുറുകുന്നത് തലവേദനയ്ക്ക് ഇടയാക്കാറുണ്ട്. ഈ ഭാഗങ്ങളിലെ പേശികള്‍ മസാജ് ചെയ്‌താൽ ആശ്വാസം ലഭിക്കാൻ സാധ്യതയുണ്ട്.
- പതിവായി വ്യായാമം ചെയ്യുന്നതും തലവേദന ഒഴിവാക്കും. പതിവായ വ്യായാമം പൊതുവില്‍ ടെൻഷൻ, സ്ട്രെസ്, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളെയെല്ലാം പരിഹരിക്കാൻ സഹായിക്കാറുണ്ട്. ഇതുതന്നെയാണ് തലവേദന ഒഴിവാക്കാനും സഹായിക്കുന്നത്. ശരീരത്തിലുള്ള 'നാച്വറല്‍' ആയ 'പെയിൻകില്ലര്‍' എന്നറിയപ്പെടുന്ന 'എൻഡോര്‍ഫിൻ' ഹോര്‍മോണുകളുടെ ഉത്പാദനം വ്യായാമം കൂട്ടും. ഇതാണ് ടെൻഷൻ കുറയ്ക്കാനും തലവേദനയ്ക്കുള്ള സാധ്യത ഇല്ലാതാക്കാനുമെല്ലാം സഹായിക്കുന്നത്.
- ടെൻഷൻ തലവേദന ഒഴിവാക്കാൻ പ്രധാനമായും ചെയ്യേണ്ടത് ടെൻഷൻ അകറ്റുക എന്നതാണ്. സ്ട്രെസ് അകറ്റുന്നതിന് പല കാര്യങ്ങളും നിത്യജീവിതത്തില്‍ നമുക്ക് ചെയ്യാം. ഒന്നാമതായി സ്ട്രെസ് വരുന്ന സ്രോതസ് നോക്കി, ഇതിനെ പരിഹരിക്കാൻ ശ്രമിക്കല്‍- അല്ലെങ്കില്‍ അവഗണിക്കല്‍. ഇനി, നല്ല ആരോഗ്യകരമായ ഭക്ഷണരീതി- അതും സമയത്തിനുള്ള കഴിക്കല്‍, രാത്രിയില്‍ സുഖകരമായ ഉറക്കം, പകല്‍നേരത്തെ വ്യായാമം, വിനോദത്തിനായി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യല്‍, സുഹൃത്തുക്കളോടോ മറ്റോ സമയം ചെലവിടല്‍ എന്നിങ്ങനെ പലതും സ്ട്രെസ് അകറ്റാൻ വേണ്ടി ചെയ്യാവുന്നതാണ്.
Share your comments