<
  1. Health & Herbs

ചുമ മാറാൻ തുളസിയിട്ട കഷായം; തയ്യാറാണക്കേണ്ട വിധം

ചുമയ്ക്കും ജലദോഷത്തിനും തൊണ്ടയിലെ അസ്വസ്ഥതകൾക്കും ഒക്കെ കഴിക്കാനുള്ള ധാരാളം മരുന്നുകളും കഫ്സിറപ്പുകളും ഒക്കെ ഇന്ന് വിപണികളിൽ ലഭ്യമാണ്. എന്നാൽ ഓരോ തവണയും ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവുമ്പോഴെല്ലാം ഇവ കഴിക്കുന്നത് പതിവാക്കി മാറ്റിയാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചിലപ്പോൾ അപ്രതീക്ഷിതമായിരിക്കാം. പ്രത്യേകിച്ചും ഇത്തരം മരുന്നുകളിലെ രാസവസ്തുക്കളടങ്ങിയ ചേരുവകൾ പലതും ദീർഘകാലത്തിൽ നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളെ വിളിച്ചു വരുത്താൻ ഇടയുണ്ട്.

Meera Sandeep
Tulsi
Tulsi

ചുമയ്ക്കും ജലദോഷത്തിനും തൊണ്ടയിലെ അസ്വസ്ഥതകൾക്കും ഒക്കെ കഴിക്കാനുള്ള ധാരാളം മരുന്നുകളും കഫ്സിറപ്പുകളും ഒക്കെ ഇന്ന് വിപണികളിൽ ലഭ്യമാണ്. എന്നാൽ ഓരോ തവണയും ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവുമ്പോഴെല്ലാം ഇവ കഴിക്കുന്നത് പതിവാക്കി മാറ്റിയാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചിലപ്പോൾ അപ്രതീക്ഷിതമായിരിക്കാം. പ്രത്യേകിച്ചും ഇത്തരം മരുന്നുകളിലെ രാസവസ്തുക്കളടങ്ങിയ ചേരുവകൾ പലതും ദീർഘകാലത്തിൽ നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളെ വിളിച്ചു വരുത്താൻ ഇടയുണ്ട്.

എന്നാൽ ഇതിനു പകരമായി പ്രകൃതിദത്ത ഔഷധസസ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇതിനെ ചികിത്സിക്കുന്നത് ഏറ്റവുമധികം ഗുണം ചെയ്യുന്നതാണ്. പ്രത്യേകിച്ചും ആയുർവേദം ശുപാർശ ചെയ്യുന്ന ഇത്തരം ഔഷധസസ്യങ്ങളെല്ലാം പാർശ്വഫലങ്ങളിൽ നിന്നും വിമുക്തവും ഒരാളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും സഹായകവുമാണ്.

അതുകൊണ്ടുതന്നെ ഇനി മുതൽ ചുമയും ജലദോഷവുമൊക്കെ ഉണ്ടാകുമ്പോൾ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി കുടിക്കാൻ കഴിയുന്ന ഒരു ഫലപ്രദമായ ആയുർവേദ തുളസി കഷായം തയ്യാറാക്കിയാൽ എങ്ങനെയിരിക്കും. ആൻറി ഓക്സിഡൻ്റുകളാൽ നിറഞ്ഞിരിക്കുന്ന ഈ കഷായം ഒരു ഈ ഹെർബൽ ടീ കുടിക്കുന്നതു പോലെ ദിവസത്തിൽ ഉടനീളം ഏത് സമയത്തും കുടിക്കാം.

തുളസി

തുളസിയുടെ ആരോഗ്യഗുണങ്ങൾ നിങ്ങളുടെ ശരീരത്തിന് എന്തുകൊണ്ടും നല്ലതാണ്. പ്രത്യേകിച്ചും ചുമ, ജലദോഷം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള സമയങ്ങളിൽലളിതമായ ഈ പ്രതിവിധി പരീക്ഷിച്ചാൽ നിങ്ങൾക്ക് ഏറ്റവും മികച്ച ഫലങ്ങൾ ലഭിക്കുമെന്ന് ഉറപ്പ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പനി, ആസ്ത്മ, ഹൃദ്രോഗങ്ങൾ, സമ്മർദ്ദം എന്നിവയിൽ നിന്ന് മോചനം നേടാനായി വീട്ടിൽ തന്നെ തയ്യാറാകാൻ കഴിയുന്ന ഈയൊരു കഷായം കുടിക്കുന്നത് ഏറ്റവും ഫലപ്രദമാണെന്ന് ആയുർവേദ ആരോഗ്യ വിദഗ്ധർ തന്നെ അഭിപ്രായപ്പെടുന്നു. തുളസിയിൽ മികച്ച ആൻറിബയോട്ടിക്, അണുനാശിനി ഗുണങ്ങളുണ്ട്. ഇത് നമ്മുടെ ശരീരത്തിൽ കടന്നുകൂടുന്ന എല്ലാത്തരം ബാക്ടീരിയ, വൈറൽ, ഫംഗസ് അണുബാധകളിൽ നിന്നും സംരക്ഷണം നൽകുന്നു. ഇതിന് അനന്തമായതും അത്ഭുതകരമായതുമായ ഔഷധമൂല്യങ്ങളുണ്ട്. വളരെ എളുപ്പത്തിൽ എങ്ങനെ ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

> 2 കപ്പ് - വെള്ളം

> 1 - 2 തുളസി ഇലകൾ

> ½ tsp കുരുമുളക് പൊടി

> ½ tsp ഉണങ്ങിയ ഇഞ്ചി പൊടിച്ചത്

> 1 ടീസ്പൂൺ പഞ്ചസാര

എങ്ങനെ തയ്യാറാക്കാം

കഷായം തയ്യാറാക്കാനായി ഒരു പാനിലേക്ക് ഈ വെള്ളം ചേർത്ത്, തുളസി ഇലകൾ ഇട്ട് തിളപ്പിക്കുക. വെള്ളത്തിന്റെ നിറം ചെറുതായി മാറ്റം വന്നു തുടങ്ങുമ്പോൾ തന്നെ കുരുമുളക് പൊടി, ഇഞ്ചി പൊടിച്ചത്, പഞ്ചസാര എന്നിവ ചേർത്ത് കുറച്ച് മിനിറ്റ് കൂടി തിളപ്പിക്കുക. ഇതിനു ശേഷം തീ ഓഫ് ചെയ്യാം. തുളസിയിട്ട് തിളപ്പിച്ച ഈ കഷായത്തിൻ്റെ ചൂട് ആറുന്നതിനു മുമ്പ് തന്നെ കഴിക്കണം. 

കഴിച്ചു കഴിയുമ്പോൾ തന്നെ നിങ്ങൾക്ക് ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം ലഭിച്ചു തുടങ്ങും. രോഗലക്ഷണങ്ങൾ കൂടുതലുണ്ടെങ്കിൽ പെട്ടെന്നുള്ള രോഗശമനത്തിനായി ദിവസത്തിൽ രണ്ട് മൂന്ന് തവണ തുടർച്ചയായി കഴിക്കുക.

English Summary: Tulasi Kashaayam to get rid of from cough; How to prepare

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds