<
  1. Health & Herbs

പതിവായി വേദന സംഹാരികൾ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഡോക്ടറുടെ യാതൊരു നിര്‍ദ്ദേശവുമില്ലാതെ തോന്നിയ സമയത്ത് വേദന സംഹാരികൾ കഴിക്കുന്നവരാണ് നമ്മളിലധികവും. തലവേദന, ശരീരവേദന, കൈകാൽ വേദന, എന്നിവയ്‌ക്കെല്ലാം നമ്മൾ ഈ ഗുളികകൾ ഉപയോഗിക്കാറുണ്ട്. ഇത് ഒരിക്കലും നല്ലയൊരു ശീലമല്ല. ഡോക്ടറുടെ നിര്‍ദേശമില്ലാതെ പെയിന്‍ കില്ലേഴ്‌സ് കഴിക്കുന്നത് ചെറുതും വലുതുമായ പല പാര്‍ശ്വഫലങ്ങളിലേക്കും നമ്മെയെത്തിക്കാം. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.

Meera Sandeep
What are the side effects of painkillers?
What are the side effects of painkillers?

ഡോക്ടറുടെ യാതൊരു നിര്‍ദ്ദേശവുമില്ലാതെ തോന്നിയ സമയത്ത് വേദന സംഹാരികൾ കഴിക്കുന്നവരാണ് നമ്മളിലധികവും.  തലവേദന, ശരീരവേദന, കൈകാൽ വേദന, എന്നിവയ്‌ക്കെല്ലാം നമ്മൾ ഈ ഗുളികകൾ ഉപയോഗിക്കാറുണ്ട്.   ഇത് ഒരിക്കലും നല്ലയൊരു ശീലമല്ല. ഡോക്ടറുടെ നിര്‍ദേശമില്ലാതെ പെയിന്‍ കില്ലേഴ്‌സ് കഴിക്കുന്നത് ചെറുതും വലുതുമായ പല പാര്‍ശ്വഫലങ്ങളിലേക്കും നമ്മെയെത്തിക്കാം. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.

അടുക്കളയിലെ ഈ വേദന സംഹാരികളെ അറിയൂ

ഡോക്ടറുടെ നിർദ്ദേശമില്ലാതെ പതിവായി വേദന സംഹാരികൾ കഴിക്കുന്നവരില്‍ കാലക്രമേണ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കാം.  'ദീര്‍ഘകാലത്തേക്ക് പതിവായി പെയിന്‍ കില്ലേഴ്‌സ് കഴിക്കുന്നുണ്ടെങ്കില്‍, വിശേഷിച്ചും മറ്റ് പല മരുന്നുകളുടെയും കോംബിനേഷനായി കഴിക്കുന്നുണ്ടെങ്കില്‍ അത് ഗുരുതരമായ രീതിയില്‍ വൃക്കയെ ബാധിക്കാം. പ്രായമായവര്‍, പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ എന്നിവര്‍ വേദന സംഹാരികൾ ഉപയോഗിക്കുന്നത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകും.  അവരില്‍ പിന്നീട് വൃക്കയുടെ പ്രവര്‍ത്തനം ഇതുമൂലം നിലച്ചുപോകാനുള്ള സാധ്യത വരെ കാണുന്നു.

പെയിന്‍ കില്ലേഴ്‌സ് വിഭാഗത്തില്‍ പെടുന്ന പല മരുന്നുകളും ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ തന്നെയാണ് സ്റ്റോറുകളില്‍ വില്‍ക്കപ്പെടുന്നത്. 'ഐബുപ്രോഫന്‍', 'ഡൈക്ലോഫെനാക്', 'നാപ്രോക്‌സെന്‍', 'ആസ്പിരിന്‍', 'അസെറ്റാമിനെഫെന്‍', 'കഫേന്‍' എന്നിങ്ങനെയുള്ള മരുന്നുകളാണ് അധികവും ഇത്തരത്തില്‍ സ്റ്റോറുകളില്‍ നിന്ന് വിറ്റഴിക്കപ്പെടുന്നത്. തലവേദന, നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കാണ് ആളുകള്‍ ഇത് കഴിക്കാറ്. ഈ മരുന്നുകള്‍ വൃക്കയെ ബാധിച്ചുതുടങ്ങുമ്പോള്‍ ക്രിയാറ്റിനിന്‍ അളവ് കൂടുതലായി വരുന്നു. നേരത്തേ വൃക്കരോഗമുള്ളവരാണെങ്കില്‍ അവരില്‍ ഇതോടെ പ്രശ്‌നം അധികരിക്കാനുള്ള സാധ്യതകളും ഏറെയാണ്. ശരീരത്തില്‍ പൊട്ടാസ്യം അളവ് വര്‍ധിപ്പിക്കുന്നതിനും പെയിന്‍ കില്ലേഴ്‌സ് കാരണമാകാറുണ്ട്.

ശരീരത്തിൽ പൊട്ടാസ്യത്തിൻറെ അസന്തുലിതാവസ്ഥ അത്യന്തം അപകടം; ലക്ഷണങ്ങൾ എന്തൊക്കെ? (ഭാഗം 1)

ഇത്തരത്തില്‍ വൃക്കയെ മരുന്നുകള്‍ ബാധിച്ചുവെന്നതിന് ആദ്യഘട്ടത്തില്‍ ശരീരം കാര്യമായ സൂചനകള്‍ നല്‍കാതെയിരിക്കാം. മിക്കപ്പോഴും മറ്റെന്തെങ്കിലും കാരണങ്ങള്‍ക്കായി പരിശോധന നടത്തുമ്പോഴാണ് ഇക്കാര്യം വ്യക്തമാവുക. എന്നാല്‍ പിന്നീട് ശ്വാസതടസം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, ശരീരത്തില്‍ പലയിടങ്ങളിലായി നീര് എന്നിവയെല്ലാം ഇതിന്റെ ലക്ഷണമായി വരാം. ഇങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കുന്നതിനായി പെയിന്‍ കില്ലേഴ്‌സ് പതിവായി ഉപയോഗിക്കാതിരിക്കുക. എന്തെങ്കിലും തരത്തിലുള്ള ആവശ്യങ്ങളുണ്ടെങ്കില്‍ അത് ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രം ആവാം. പ്രായമായവരും പ്രമേഹവും ബിപിയും പോലുള്ള അസുഖങ്ങളുള്ളവരും പെയിന്‍ കില്ലേഴ്‌സ് പൂര്‍ണമായും ഒഴിവാക്കുന്നതാണ് ഉചിതം.

English Summary: What are the side effects of painkillers?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds