1. Health & Herbs

ഡോക്ടറെ കാണാതെ സ്വയം മരുന്നുകള്‍ കഴിക്കാറുണ്ടോ? എങ്കിൽ ഇത് ശ്രദ്ധിക്കൂ

നമ്മളിലധികം പേരും ചെറിയ പനി, ജലദോഷം, ചുമ, ഛർദ്ദി, ലൂസ് മോഷൻ, എന്നിവയ്‌ക്കൊന്നും ഡോക്ടറുടെ അടുത്ത് പോകാതെ മെഡിക്കൽ ഷോപ്പിൽ നിന്ന് സ്വയം മരുന്നുകൾ വാങ്ങി കഴിക്കാറാണ് പതിവ്. കൂടാതെ, കൈകാലുകൾ, ശരീരം, വയർ, തല, തുടങ്ങി ഏതു വേദനകൾ വന്നാലും ഡോക്ടർമാരുടെ ഉപദേശമില്ലാത്ത വേദനസംഹാരികൾ കഴിക്കുക തന്നെയാണ് പതിവ്.

Meera Sandeep

നമ്മളിലധികം പേരും ചെറിയ പനി, ജലദോഷം, ചുമ, ഛർദ്ദി, ലൂസ് മോഷൻ, എന്നിവയ്‌ക്കൊന്നും ഡോക്ടറുടെ അടുത്ത് പോകാതെ മെഡിക്കൽ ഷോപ്പിൽ നിന്ന് സ്വയം മരുന്നുകൾ വാങ്ങി കഴിക്കാറാണ് പതിവ്.  കൂടാതെ, കൈകാലുകൾ, ശരീരം, വയർ, തല, തുടങ്ങി ഏതു വേദനകൾ വന്നാലും ഡോക്ടർമാരുടെ ഉപദേശമില്ലാത്ത വേദനസംഹാരികൾ കഴിക്കുക തന്നെയാണ് പതിവ്.  എങ്കില്‍ ഇത് നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന കാര്യമാണെന്ന് ആരും ആലോചിക്കാറില്ല.  ഇങ്ങനെ സ്വയം ചികിത്സയിലൂടെ ശരീരത്തിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കൊയാണെന്ന് നോക്കാം :

ജലദോഷം മുതൽ കാൻസർ വരെയുള്ള രോഗങ്ങൾക്ക് ഒറ്റമൂലി മരുന്നുകൾ

കിഡ്നിക്ക് തകരാറ് സംഭവിക്കുന്നു:  വലിയ രീതിയില്‍ മരുന്നുകള്‍ കഴിക്കുന്നത് പ്രത്യേകിച്ചും, വേദന സംഹാരികൾ കഴിക്കുന്നത് കിഡ്നിക്ക് നല്ലതല്ല. ഇത്തരത്തില്‍ കഴിക്കുന്ന മരുന്നുകള്‍ വൃക്കകളെ നേരിട്ടു ബാധിക്കുന്നു.

മരുന്നുകളുടെ ആശ്രിതത്വം: ഒരു ഡോക്ടറെ സമീപിക്കാതെ നിങ്ങള്‍ പലപ്പോഴും ഗുളികകള്‍ കഴിക്കുന്നത് വഴി നിങ്ങള്‍ അവയ്ക്ക് അടിമപ്പെട്ടേക്കാം. നിരന്തരമായി ഇത്തരത്തില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.

രോഗപ്രതിരോധ ശേഷി: ആന്റി-ബയോട്ടിക് ഗുളികകളില്‍ വളരെയധികം ഉപയോഗിക്കുന്നത്   ഒരു വ്യക്തിയുടെ രോഗ പ്രതിരോധ ശേഷി വളരെ അധികം കുറവായിരിക്കും. രോഗപ്രതിരോധ ശേഷി കുറയുന്നത് പല തരത്തിലുള്ള അസുഖങ്ങള്‍ എളുപ്പത്തില്‍ ബാധിക്കാന്‍ കാരണമാകും.

ചുമ മാറാൻ തുളസിയിട്ട കഷായം; തയ്യാറാണക്കേണ്ട വിധം

കഠിനമായ തലവേദന: സാധാരണയായി തലവേദന ഉണ്ടാകുമ്പോള്‍, അത് മാറാന്‍ നമ്മളില്‍ പലരും ഗുളികകളെ ആശ്രയിക്കാറുണ്ട് എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നത്. തലവേദനയുണ്ടെങ്കില്‍ കാപ്പി കുടിക്കുക. അല്ലെങ്കില്‍ കുറച്ചു നേരം ഉറങ്ങുക. നേരെമറിച്ച് ഗുളികകള്‍ കഴിക്കുന്നത് തലവേദന വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഹൃദയാഘാത സാധ്യത: അനാവശ്യമായി ഗുളികകള്‍ കഴിക്കുന്നത് വൃക്കകളെ മാത്രമല്ല ഹൃദയത്തെയും ബാധിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലാണ്. അതുകൊണ്ട് സാധാരണ ശരീരവേദനയ്ക്കും തലവേദനയ്ക്കും ജലദോഷത്തിനും ഡോക്ടറുടെ ഉപദേശമില്ലാതെ നിങ്ങള്‍ കഴിക്കുന്ന എല്ലാ ഗുളികകളും നിങ്ങളുടെ ശരീരാവയവങ്ങളെ നേരിട്ട് ബാധിക്കും.

English Summary: Do you self-medicate without seeing a doctor? Then pay attention to this

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds