നല്ല ഉറക്കം ശരീരത്തിനും മനസ്സിനും ഒരുപോലെ ആവശ്യമായ ഒന്നാണ്. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ, അത് നമ്മുടെ ദൈനംദിന കാര്യങ്ങളെ പോലും ദോഷകരമായി ബാധിച്ചേക്കാം. രാത്രിയിൽ 7-8 മണിക്കൂർ തടസ്സമില്ലാത്ത ഉറക്കം നമ്മുടെ നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറക്കക്കുറവ് ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് നോക്കാം.
-
ഉറക്കക്കുറവ് അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ഹോർമോണുകളെ ബാധിക്കുകയും പേശികളിൽ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് വ്യായാമം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. കൂടാതെ, ഉറക്കക്കുറവിൻറെ ഫലമായി, കൂടുതൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ അല്ലെങ്കിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തി വർദ്ധിക്കുകയും അതുവഴി ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാരണം, ഉറക്കക്കുറവ് ലെപ്റ്റിൻ എന്ന ഹോർമോണിൻറെ കുറവിലേക്ക് നയിക്കുന്നു, ഇത് നിങ്ങളുടെ തലച്ചോറിലേക്ക് സംതൃപ്തിയുടെ സന്ദേശം അയയ്ക്കുകയും വിശപ്പിൻറെ കൂടുതൽ വികാരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഗ്രെലിൻ എന്ന ഹോർമോണിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
-
എല്ലാ ദിവസവും രാത്രി 6 മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് സ്ഥിരമായ ഉറക്കമില്ലായ്മ ഉണ്ടാകാനുള്ള ഉയർന്ന സാധ്യതയുണ്ട്, കൂടാതെ പകൽ സമയത്ത് അസ്വസ്ഥതകൾ അനുഭവപ്പെടുന്നു. വിട്ടുമാറാത്ത ഉറക്കമില്ലായ്മയും വിഷാദം, ഉത്കണ്ഠ എന്നിവയുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നല്ല മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ നല്ല ഉറക്കത്തിന്റെ പ്രാധാന്യം തർക്കമില്ലാത്തതാണ്.
-
കുറവ് നേരം ഉറങ്ങുന്നവരിൽ പ്രതിരോധശേഷി കൂടുതൽ ദുർബലമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്ക് ജലദോഷവും പനിയും പിടിപെടാനുള്ള സാധ്യത കൂടുതലായിരുന്നു. ദിവസവും 8 മണിക്കൂർ ഉറങ്ങുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ജലദോഷം പോലുള്ള സാധാരണ രോഗാവസ്ഥകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും.
ശൈത്യകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് അഞ്ച് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ
-
കൂടാതെ, നിങ്ങൾ ശരിയായി ഉറങ്ങാതിരിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിലെ കോശങ്ങൾക്ക് നന്നാക്കാൻ മതിയായ സമയം ലഭിക്കില്ല. ഉറക്കക്കുറവ് കോശങ്ങളുടെ നാശത്തെ വർദ്ധിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ക്രോൺസ് രോഗം പോലുള്ള ദീർഘകാല കോശജ്വലന പ്രശ്നങ്ങൾ നിയന്ത്രണത്തിലാക്കുന്നതിന് നല്ല ഉറക്കത്തിന്റെ പ്രാധാന്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
-
മോശം ഉറക്കം നിങ്ങളുടെ ബുദ്ധിശക്തിയെയും ഏകാഗ്രതയെയും പ്രതികൂലമായി ബാധിക്കുമെന്നത് അറിയപ്പെടുന്ന വസ്തുതയാണ്. രാത്രിയിൽ നിങ്ങൾ ശരിയായി ഉറങ്ങുമ്പോൾ, ജോലിയിലോ പഠനത്തിലോ എല്ലാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. രാത്രി നല്ല വിശ്രമം ഓർമ്മശക്തിക്ക് അത്യന്താപേക്ഷിതമാണ്.
-
ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും നല്ല ഉറക്കം വളരെ പ്രാധാനമാണ് എന്നത് അറിയപ്പെടുന്ന മറ്റൊരു വസ്തുതയാണ്.
നന്നായി ഉറങ്ങാൻ ചില പൊടിക്കൈകൾ
* ഒരു നിശ്ചിത സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക (അത് പ്രവൃത്തിദിവസമോ വാരാന്ത്യമോ അവധിക്കാലമോ എന്നത് പരിഗണിക്കാതെ ചെയ്യുക).
മതിയായ ഉറക്കം കിട്ടുന്നില്ലെ? എങ്കില്‍ ഇതൊന്ന് പരീക്ഷിക്കൂ
* ഉറങ്ങുന്ന സമയത്ത് നിങ്ങളുടെ മുറിയിൽ ലൈറ്റുകൾ ആവശ്യമെങ്കിൽ ഡിം ലൈറ്റ് തിരഞ്ഞെടുക്കാം. അല്ലെങ്കിൽ പൂർണ്ണമായും ഇരുണ്ട മുറിയിൽ ഉറങ്ങുക.
* ഒരു മണിക്കൂർ മുമ്പെങ്കിലും സോഷ്യൽ മീഡിയയിൽ നിന്നും മറ്റ് ഉപകരണങ്ങളിൽ നിന്നും സ്വിച്ച് ഓഫ് ചെയ്യുക.
* ഒരു പുസ്തകം വായിക്കുക അല്ലെങ്കിൽ ശാന്തമായ സംഗീതം കേൾക്കുക.
* ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക.
* പകൽ സമയത്ത് വ്യായാമം ചെയ്യുക.
* ഉറങ്ങുന്നതിനു മുമ്പ് കഫീനോ മദ്യമോ കഴിക്കരുത്. വേഗത്തിൽ ഉറങ്ങാനുള്ള നിങ്ങളുടെ കഴിവിനെ നിക്കോട്ടിൻ തടസ്സപ്പെടുത്തുകയും ചെയ്യും.
* സുഖകരവും അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
* ഉറക്കത്തിന് മുൻഗണന നൽകുക, സുഹൃത്തുക്കളുമൊത്തുള്ള പാർട്ടി, നിങ്ങളുടെ കുടുംബത്തോടൊപ്പമുള്ള സിനിമ അല്ലെങ്കിൽ രാത്രി വൈകി ജോലി ചെയ്യുക തുടങ്ങിയ രാത്രി വൈകിയുള്ള പ്രവർത്തനങ്ങൾ നിർത്തുക.
* കട്ടിലിൽ ഭക്ഷണം കഴിക്കുന്നതും ജോലി ചെയ്യുന്നതും ഒഴിവാക്കുക. ഉറങ്ങാൻ ഒരു സ്ഥലം മാറ്റി വയ്ക്കുക.
* ഇതെല്ലാം ചെയ്തിട്ടും ഉറക്കക്കുറവ് നേരിടുന്നുണ്ടെങ്കിൽ വൈദ്യ സഹായം തേടാം. രാത്രിയിൽ നല്ല ഉറക്കത്തിന്റെ പ്രാധാന്യം നിങ്ങൾ എത്രത്തോളം അവഗണിക്കുന്നുവോ അത്രയധികം ആരോഗ്യപ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
Share your comments