<
  1. Health & Herbs

എന്താണ് ജിഎം ഡയറ്റ് പ്ലാൻ, ഇതിൻറെ ദോഷവശങ്ങൾ എന്തൊക്കെ?

ജനറൽ മോട്ടോർസ് ഡയറ്റ് പ്ലാനിൻറെ ഷോർട്ട്ഫോമാണ് ജിഎം ഡയറ്റ്. ഈ ഡയറ്റ് പിന്തുടരുകയാണെങ്കിൽ ഏഴ് ദിവസം മാത്രം കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് വയറിലെ കൊഴുപ്പിനെ നീക്കം ചെയ്‌ത്‌ വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്നു.

Meera Sandeep
What is GM diet plan and what are its disadvantages?
What is GM diet plan and what are its disadvantages?

ജനറൽ മോട്ടോർസ് ഡയറ്റ് പ്ലാനിൻറെ ഷോർട്ട്ഫോമാണ് ജിഎം ഡയറ്റ്.  ഈ ഡയറ്റ് പിന്തുടരുകയാണെങ്കിൽ ഏഴ് ദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.  ഇത് വയറിലെ കൊഴുപ്പിനെ നീക്കം ചെയ്‌ത്‌ വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കുന്നു. 

ജിഎം ഡയറ്റിൽ, ദിവസം 8 മുതൽ 12 ഗ്ലാസ്സ് വരെ വെള്ളം കുടിക്കണം. അന്നജം, കലോറി എന്നിവ വളരെ കുറഞ്ഞ പച്ചക്കറികൾ, പഴങ്ങൾ, ഇറച്ചി, പാൽ കൂടാതെ ധാരാളം വെള്ളം എന്നിവ അടങ്ങിയതാണ്  ജിഎം ഡയറ്റ്.  ജനറൽ മോട്ടോർസിലെ ജോലിക്കാരെ ആരോഗ്യവാന്മാരാക്കാനും അതുവഴി ഉൽപ്പാദനം മെച്ചപ്പെടുത്താനും 1985 ൽ ആരംഭിച്ച ഭക്ഷണരീതിയാണ് ജിഎം ഡയറ്റ്.  ജോൺ ഹോപ്കിൻസ് റിസർച്ച് സെന്ററിന്റെ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ, FOA എന്നിവയുടെയും സഹായത്തോടെ വികസിപ്പിച്ചതാണ് ഈ ജിഎം ഡയറ്റ്. എന്നാൽ ഈ ഡയറ്റിന് ചില ദോഷവശങ്ങളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: GM Diet: ഏഴുദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാം

-  ഈ ഡയറ്റ് സ്ഥിരമായി ചെയ്യുകയാണെങ്കിൽ നേരിയ തോതിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാം.

കാരണം, ജിഎം ഡയറ്റിൽ നാം സ്ഥിരമായി കഴിക്കുന്ന പല ഭക്ഷണങ്ങളും കർശനമായി ഒഴിവാക്കേണ്ടതുണ്ട്. അതിനാൽ ഇത്  അധികകാലം തുടരരുത്.

‌- ജിഎം ഡയറ്റ് ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ഒട്ടും അനുയോജ്യമല്ല. ഇവർ ഈ ഡയറ്റ് ചെയ്യരുത്.

-  ഇത് രോഗ പ്രതിരോധശക്തിയെയും ഉപാപചയപ്രവർത്തനങ്ങളെയും സാവധാനത്തിലാക്കും. അതിനാൽ  ഈ ഡയറ്റ് സ്ഥിരമാക്കാൻ പാടില്ല.

- ഏതെങ്കിലും രോഗബാധിതർ എന്തെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവർ ഈ ഡയറ്റ് ചെയ്യരുത്.‌

- ആവശ്യത്തിനു വെള്ളം കുടിക്കു ക, വ്യായാമം, വിശ്രമം, ഉറക്കം തുടങ്ങിയ കാര്യങ്ങൾ ഈ ഡയറ്റിനോടൊപ്പം ചെയ്യാതിരുന്നാൽ പല ശാരീരിക അസ്വസ്ഥതകളാൽ ഈ ഡയറ്റ് അവസാനിപ്പിക്കേണ്ടതായി വരും.

English Summary: What is GM diet plan and what are its disadvantages?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds