വനം-വന്യജീവി സംരക്ഷണനിയമത്തില്‍ പ്രതിപാദിച്ചിട്ടില്ലാത്ത പക്ഷികളെ മാത്രമേ വളര്‍ത്താന്‍പാടുള്ളു.
തൂക്കണാം കുരുവി, കാട്ടുകോഴി, കാട്ടുതാറാവ്, ചെമ്പോത്ത് (ഉപ്പന്‍), ബുള്‍ബുള്‍, വണ്ണാത്തിപ്പുള്ള്, മയില്‍, മൈന, മാടപ്രാവ്, കുളക്കോഴി, മദാമ്മക്കോഴി, മുനിയ, പാരക്കീറ്റ് തുടങ്ങിയവയാണ് വനം-വന്യജീവി നിയമപ്രകാരം കൂട്ടിലടച്ച് വളര്‍ത്താന്‍ അനുവദിക്കാത്തവ.
വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന നിരവധിയിനം ചെറുപക്ഷികളും വിവിധതരം അലങ്കാരക്കോഴികളും വിവിധതരം തത്തകളും (സ്വദേശിയും വിദേശിയും) അലങ്കാരപ്പക്ഷികളായി കൂടുകളില്‍ വളര്‍ത്താം. കുറഞ്ഞ സ്ഥലസൗകര്യം, കുറഞ്ഞ കായികശേഷി, പരിപാലിക്കാന്‍ കുറഞ്ഞ സമയം എന്നിവയാണ് ഈ മേഖലയിലേക്കു തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഇനങ്ങള്‍മയിലുകളുടെ കുടുംബത്തില്‍പ്പെട്ട വിദേശ ഇനങ്ങളായ ഫെസന്റുകള്‍ (സില്‍വര്‍ ഫെസന്റ്, ഗോള്‍ഡ് ഫെസന്റ്, ലേഡി ആം ഹസ്റ്റ്, സൈന്‍ഹ്വോ എന്നിവ). പ്രാവുകളുടെ വിഭാഗത്തില്‍പ്പെട്ട ഫാന്‍ ടെയില്‍, ജാക്കോബിന്‍, ടംബ്ലര്‍, മൂര്‍ഹെഡ്, ട്രംപറര്‍, ഹൈ ഫ്ളയര്‍ എന്നിവ.
അലങ്കാരക്കോഴികളായ കൊച്ചിന്‍ ബാന്റം, സില്‍ക്കി ബാന്റം, സെബ്രേറ്റഡ് ബാന്റം, അമേരിക്കന്‍ ഫ്രിസ്ല്‍, കരിങ്കോഴി എന്നിവയും വിവിധതരം കൊക്കറ്റുകള്‍, വിവിധതരം ലൗബേര്‍ഡുകള്‍.
പരിശീലനം
മറ്റേതൊരു തൊഴില്‍പോലെ ഇതിനും പരിശീലനം അത്യാവശ്യമാണ്. പരിശീലനത്തിന് നമ്മുടെ സംസ്ഥാനത്ത് ഒട്ടേറെ സ്ഥാപനങ്ങളും സംഘടനകളുമുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലുള്ള മൃഗസംരക്ഷണവകുപ്പിന്‍ കീഴിലെ ലൈവ് സ്റ്റോക് മാനേജ്മെന്റ് ട്രെയ്നിങ് സെന്ററു (ഘങഠഇ)കള്‍ അലങ്കാരപ്പക്ഷിവളര്‍ത്തലില്‍ പരിശീലനം നല്‍കുന്നുണ്ട്.
അലങ്കാരപ്പക്ഷികളെ എവിടെ ലഭിക്കും
മണ്ണുത്തി വെറ്ററിനറി കോളേജിലെ പൗള്‍ട്രി ഫാമില്‍നിന്ന് അലങ്കാരക്കോഴികളെ ലഭിക്കും. കൊച്ചിയിലുള്ള കേരള പീജിയന്‍ സൊസൈറ്റിയില്‍നിന്ന് വിവിധതരം പ്രാവുകളെ വാങ്ങാം.
അലങ്കാരപ്പക്ഷികളെ വാങ്ങുമ്പോള്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കൂട്ടില്‍ പറന്നുനടക്കുന്നവയെ വാങ്ങണം.
നാസാദ്വാരങ്ങളിലൂടെ സ്രവങ്ങള്‍ ഒലിക്കാത്തവയെും നാസാദ്വാരങ്ങള്‍ ഒരേ വലുപ്പത്തിലുള്ളവയെയും വാങ്ങാം.
സ്വന്തമായി തീറ്റതിന്നാന്‍ തുടങ്ങിയവയെ വേണം വാങ്ങാന്‍
ഒന്നോ രണ്ടോ മണിക്കൂറെങ്കിലും പക്ഷികളെ നിരീക്ഷിച്ചശേഷം അവയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ വാങ്ങാവൂ. തീറ്റ, പ്രജനകാലം എന്നിവ സംബന്ധിച്ച് വളര്‍ത്തുടമയോട് അന്വേഷിച്ചറിയണം.
കൂടുകള്‍
വിവിധതരം പക്ഷിക്കൂടുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇത്തരം കൂടുകള്‍ വാങ്ങുമ്പോള്‍ പക്ഷികളുടെ വലുപ്പം, അവയുടെ സഞ്ചാരരീതികള്‍ എന്നിവ കണക്കിലെടുക്കണം. കൂടുകള്‍ വാങ്ങിയാല്‍ അവയ്ക്കകത്ത് പക്ഷികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാതെ ചെറുചെടികള്‍, വള്ളികള്‍, ചെറിയ പാറക്കല്ലുകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നത് പക്ഷികളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും. ആവശ്യമായ പ്രകാശം ലഭിക്കാനുള്ള സംവിധാനവും കൂടുകളില്‍ വേണം. തീറ്റപ്രിയരാണ് മിക്കയിനം അലങ്കാരപ്പക്ഷികളും. അതനുസരിച്ചുള്ള തീറ്റ നല്‍കണം. അമിതമായ കൊഴുപ്പുകളടങ്ങിയ തീറ്റ നല്‍കരുത്.
വിവിധതരം ഇലകള്‍, പുല്ലുകള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം തീറ്റയായി നല്‍കാം.
Share your comments