1. News

ഭിന്നശേഷിക്കാരനെ തേടിയെത്തിയത് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്കാരം

എല്ലാത്തിനും കരുത്ത് മനസ്സാണെന്ന് തെളിയിച്ച ഭിന്നശേഷിക്കാരനായ അരുൺ കുമാറിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ആദരം. കൈകാലുകൾക്ക് ശേഷിയില്ല. ഒരു ഗ്ലാസ് പോലും കയ്യിൽ പിടിക്കാനുള്ള ശേഷിയില്ല. കയ്യുകൾ നിലത്തൂന്നി മുട്ടിൽ നിരങ്ങിയാണ് സഞ്ചരിക്കുന്നത്. ശരിയായ സംസാരശേഷിയോ ഇല്ല. ഈ പരിമിതികളെയെല്ലാം മണ്ണിലിറങ്ങി തോൽപ്പിച്ചാണ് ഊരകം പുല്ലഞ്ചാലിലെ കാരാട്ട് ഹൗസിൽ അരുൺ കുമാർ എന്ന 52കാരൻ മികച്ച കർകനെന്ന സംസ്ഥാന പുരസ്‌കാരം നേടിയത്.

Meera Sandeep
Arun Kumar
Arun Kumar

എല്ലാത്തിനും കരുത്ത് മനസ്സാണെന്ന് തെളിയിച്ച ഭിന്നശേഷിക്കാരനായ അരുൺ കുമാറിന്  സംസ്ഥാന സർക്കാരിന്റെ പ്രത്യേക ആദരം. കൈകാലുകൾക്ക് ശേഷിയില്ല. ഒരു ഗ്ലാസ് പോലും കയ്യിൽ പിടിക്കാനുള്ള ശേഷിയില്ല. കയ്യുകൾ നിലത്തൂന്നി മുട്ടിൽ നിരങ്ങിയാണ് സഞ്ചരിക്കുന്നത്.  

ശരിയായ സംസാരശേഷിയോ ഇല്ല. ഈ പരിമിതികളെയെല്ലാം മണ്ണിലിറങ്ങി തോൽപ്പിച്ചാണ് ഊരകം പുല്ലഞ്ചാലിലെ കാരാട്ട് ഹൗസിൽ  അരുൺ കുമാർ എന്ന 52കാരൻ മികച്ച കർഷകനെന്ന സംസ്ഥാന പുരസ്‌കാരം നേടിയത്.

ഇത് പ്രകൃതി എനിക്ക് നൽകിയ പുരസ്‌ക്കരമാന്നെന്ന് അരുൺ കുമാർ പറയുന്നു. അതേ മണ്ണ് അവന്  ചോദിക്കുന്നതെന്തും തരുന്ന അക്ഷയ പാത്രമാണെന്ന്  അരുണിൻറെ ജീവിതം തെളിയിക്കുന്നു.

വീടിനടുത്ത് സുഹൃത്ത് അബ്‌ദുൾ ലത്തീഫ് പാട്ടത്തിനെടുത്ത ഭൂമിയിലെ കുറച്ചു ഭാഗത്താണ് അരുൺ വാഴക്കൃഷി ചെയ്യുന്നത്. അതിരാവിലെ തൂമ്പയുമായി കൃഷിയിടത്തിലെത്തും.  പരസഹായമില്ലാതെ അരുൺ തന്നെ  കുഴിയെടുത്താണ് വാഴകന്നുകൾ നടുന്നതും അവയെ പരിപാലിക്കുന്നതും.

കൃഷിയിടത്തിൽ ഇറങ്ങുമ്പോൾ അരുണിന് എന്തെന്നില്ലാത്ത ഉർജ്ജമാണെന്ന് വീട്ടുകൾ പറയുന്നു. കുടിവെള്ളവുമായി അമ്മയും സഹോദരൻറെ ഭാര്യയും ഒപ്പമുണ്ടാകും. എങ്കിലും  കൃഷി ചെയ്യാൻ ആരുടേയും സഹായം തേടാൻ അരുൺ ഒരുക്കമല്ല.

വാഴക്കൃഷിയാണ് പ്രധാനമായും ചെയ്യുന്നത്. 2014 ൽ ഊരകം പഞ്ചായത്തിൻറെ കർഷകശ്രീ അവാർഡ് നേടിയിരുന്നു. പരേതനായ നാരായണൻ നായരുടേയും മാധവികുട്ടിയമ്മയുടേയും  നാല് മക്കളിൽ മൂന്നാമനാണ്‌ അരുൺ.

ഭിന്നശേഷി മൂലം സ്കൂൾ വിദ്യാഭ്യാസം തേടാനായില്ല. വീട്ടിൽ വെറുതെയിരിക്കുന്നത് അരുണിന് ഇഷ്ടമല്ല. അങ്ങനെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. കൃഷിയിൽ താൽപര്യം കൂടിയതോടെ പതിനഞ്ചാം വയസ്സിൽ ആദ്യമായി തൂമ്പയെടുത്ത് വീട്ടുവളപ്പിലിറങ്ങി. ആദ്യ തവണ തന്നെ മികച്ച വിളവ് ലഭിച്ചു. പിന്നീട്  കൃഷി വ്യാപിപ്പിക്കണമെന്ന ആഗ്രഹമുണ്ടായി. എന്നാൽ വീടിൻറെ സ്ഥലപരിമതി ഒരു പ്രശ്നമായി. ഇതോടെയാണ് പാട്ടക്കൃഷിയിലേക്ക് തിരിഞ്ഞത്.

പത്തു വർഷമായി കൃഷി തുടങ്ങിയിട്ട്. വാഴക്കൃഷിയാണ് പ്രധാനമായും ചെയ്യുന്നത്. 2014 ൽ ഊരകം പഞ്ചായത്തിൻറെ കർഷകശ്രീ അവാർഡ് നേടിയിരുന്നു. പരേതനായ നാരായണൻ നായരുടേയും മാധവികുട്ടിയമ്മയുടേയും  നാല് മക്കളിൽ മൂന്നാമനാണ്‌ അരുൺ. 

പരേതനായ നാരായണൻ നായരുടേയും മാധവികുട്ടിയമ്മയുടേയും  നാല് മക്കളിൽ മൂന്നാമനാണ്‌ അരുൺ. 

English Summary: A special award from the state government for a person with disabilities.

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds