കഴിഞ്ഞ കുറച്ച് വർഷങ്ങളായി കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ കാർഷിക പരിഷ്കാരങ്ങളിലൂടെ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ കർഷകർക്ക് പുതിയ അവസരങ്ങൾ ലഭിച്ചതായും കഴിഞ്ഞ ദിവസം 'മന്‍ കി ബാത്ത്' എന്ന റേഡിയോ പ്രഭാഷണ പരിപാടിയിൽ സംസാരിക്കവെ മോദി പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷകർക്ക് വാഗ്‌ദാനങ്ങൾ നൽകാറുണ്ടെങ്കിലും അവ പാലിക്കപ്പെട്ടത് ഇപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ നാല് കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബ്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ കർഷകർ പ്രതിഷേധമറിയിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
'കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കാർഷിക പരിഷ്‌കാരങ്ങൾ കർഷകർക്ക് പുതിയ സാധ്യതകൾ തുറന്നുനൽകി. ഈ പരിഷ്കാരങ്ങൾ കർഷകർക്ക് അവരുടെ അവകാശങ്ങളും അവസരങ്ങളും നൽകുകയും ചെയ്തുന്നു.' -അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലെ സ്വദേശിയായ ജിതേന്ദ്ര ഭോജി എന്ന കൃഷിക്കാരന്റെ ഉദാഹരണവും അദ്ദേഹം എടുത്തുകാട്ടി. ചോള കൃഷി നടത്തിയിരുന്ന ജിതേന്ദ്രയുടെ പണം വ്യാപാരികൾ നാലുമാസമായി നൽകിയിരുന്നില്ല. സെപ്റ്റംബറിൽ പാസാക്കിയ പുതിയ കാർഷിക നിയമമാണ് ഈ പണം വീണ്ടെടുക്കാൻ അദ്ദേഹത്തെ സഹായിച്ചത്. പുതിയ നിയമപ്രകാരം, സംഭരണ ശേഷം മൂന്ന് ദിവസത്തിനുള്ളിൽ കർഷകരുടെ എല്ലാ കുടിശ്ശികയും വ്യാപാരികൾ തീർക്കണം. അല്ലാത്തപക്ഷം, വ്യാപാരികൾക്കെതിരെ കർഷകന് പരാതി നൽകാനാകും.
രാജസ്ഥാനിലെ ബാരനിൽ നിന്നുള്ള ഒരു കർഷക ഉൽപാദന സംഘടനയുടെ സിഇഒ മുഹമ്മദ് അസ്‌ലാമിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. വാട്‍സ്ആപ്പ് ഗ്രൂപ്പിലൂടെ വിപണിയിലെ വിലയെ കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കുകയാണ് അസ്‌ലാം ചെയ്യുന്നത്.
സമീപത്തുള്ള ഗ്രാമങ്ങൾ സന്ദർശിച്ച് കർഷകരുമായി സംസാരിച്ച് കാർഷിക മേഖലയിലെ പുതുമകളെക്കുറിച്ചും സമീപകാല കാർഷിക പരിഷ്കാരങ്ങളെക്കുറിച്ചും അവരെ ബോധവാന്മാരാക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Prime Minister Narendra Modi has said that the demands of the farmers over the last few years have been met through agriculture reforms. Speaking on a radio talk show titled 'Mann Ki Baat' yesterday, Modi said that this has given new opportunities to the farmers.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ലക്ഷങ്ങൾ കൊയ്യുന്ന ജോലി ഉപേക്ഷിച്ചു; ഇപ്പോൾ പ്രതിമാസം 4 ടൺ പച്ചക്കറി...
ടർട്ടിൽ വൈൻ ചെടി ഭംഗിയായി വളരാൻ ചില പൊടികൈകൾ
മഞ്ഞൻ വ്യാളി പഴങ്ങളിൽ പുതുമുഖം, പലോറയെ കുറിച്ച്...
കുറഞ്ഞ അധ്വാനവും മുതൽ മുടക്കു൦; അറിയാം ചൗ ചൗ കൃഷിയെ കുറിച്ച്
മിറാക്കിൾ ഫ്രൂട്ടിന്റെ വിത്ത് മുളപ്പിക്കൽ രീതി അറിയണ്ടേ?
സുന്ദരി ചീര കൃഷി ഈസിയായി...അറിയേണ്ടതെല്ലാം
മുളകുകളിൽ കേമൻ!! ഉണ്ട മുളക് ഇനി വീട്ടിൽ തന്നെ
വീട്ടിലുണ്ടാക്കുന്ന തീറ്റ നൽകിയാൽ കാട മുട്ടയിടുമോ?
അലങ്കാര മത്സ്യങ്ങളിൽ തനി രാവണൻ! ഫൈറ്റർ ഫിഷുകളെ കുറിച്ച് അറിയേണ്ടതെല്ലാം...
ആദ്യമായി പക്ഷിയെ വളർത്തുകയാണോ? അറിഞ്ഞിരിക്കാം ഇവ...
മക്കാവോ തത്തകളുടെ അഴകും ആകാരവടിവും നിലനിർത്താൻ...
അക്വാപോണിക്സ്; 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പഴമൊഴിയ്ക്ക് ഗുഡ് ബൈ!!
കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്
Share your comments