മീൻപിടുത്ത മേഖലയിൽ വന്ന പുതിയ ഓർഡിനൻസിലെ വ്യവസ്ഥകളെ ചൊല്ലി തർക്കം നിലനിൽക്കുന്നു. ലേലത്തുകയുടെ കമ്മീഷനെ ചൊല്ലിയാണ് വിവാദം. അനധികൃത ലേലക്കാർ 15 ശതമാനം വരെ കമ്മീഷൻ ഈടാക്കുന്നൂ എന്ന പരാതി ഒഴിവാക്കാനാണ് അഞ്ച് ശതമാനമായി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ നിന്ന് പിന്മാറ്റം ഇല്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.മീൻപിടുത്തക്കാരെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നത് തടയാനാണ് ഈ നടപടിയെന്ന് സർക്കാർ വിശദീകരണം.
ഓർഡിനൻസ് അനുസരിച്ചുള്ള പുതിയ നിയമങ്ങൾ ഡിസംബറിന് മുമ്പായി തന്നെ നിലവിൽ വരും. മത്സ്യഫെഡിൽ നിന്നും വായ്പയെടുത്ത സംഘങ്ങൾക്ക് ആയിരിക്കും 5% കമ്മീഷൻ. വായ്പ ഇല്ലാത്തവർക്ക് കമ്മീഷൻ കുറവായിരിക്കും.
അംഗീകൃത ലേലക്കാർക്കും ഹാർബർ മാനേജ്മെൻറ് കമ്മിറ്റിക്കും കമ്മീഷൻറെ ഒരു ശതമാനം ലഭിക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി യിലേക്കും ഒരു പങ്ക് മാറ്റിവയ്ക്കും. സർക്കാരിലേക്ക് ഒന്നും സ്വീകരിക്കില്ല.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
ഉത്തരവാദിത്വ ടൂറിസത്തിന്റ വാർഷികാഘോഷം
ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
Share your comments