1. News

കടബാധ്യതയിൽ മുന്നിൽ കർഷകർ!

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ സർവേ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ കൂടുതൽ കടമുള്ളത് കർഷകർക്കും സംരംഭകർക്കുമാണ്. രാജ്യത്ത് 50 ശതമാനത്തിലേറെ കർഷക കുടുംബങ്ങളും കടബാധ്യത ഉള്ളവരാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.

Priyanka Menon
കടബാധ്യതയിൽ കർഷകർ
കടബാധ്യതയിൽ കർഷകർ

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ സർവേ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ കൂടുതൽ കടമുള്ളത് കർഷകർക്കും സംരംഭകർക്കുമാണ്. രാജ്യത്ത് 50 ശതമാനത്തിലേറെ കർഷക കുടുംബങ്ങളും കടബാധ്യത ഉള്ളവരാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഗ്രാമീണമേഖലയിലെ കർഷക കുടുംബങ്ങളിൽ 57.7 ശതമാനവും കടത്തിലാണ്.

ഓരോ കുടുംബത്തിനും ശരാശരി 70000 രൂപയിലേറെയാണ് കടം ഉള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൃത്യമായി പറഞ്ഞാൽ ശരാശരി 74,121 രൂപ.2,60,000 രൂപയാണ് സംസ്ഥാനത്തെ കർഷക കുടുംബത്തിന്റെ ശരാശരി കടമെന്ന് ദേശീയ കടം, നിക്ഷേപക സർവ്വേ വെളിപ്പെടുത്തി.

According to the National Statistical Organization Survey, farmers and entrepreneurs in Kerala have the highest debt.

കാർഷികേതര കുടുംബങ്ങളിൽ 54.5 ശതമാനമാണ് കടബാധ്യതയിൽ കഴിയുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന 9.3 കോടി കുടുംബങ്ങളാണ് ഭാരതത്തിൽ ഉള്ളത്. രാജ്യത്ത് ഗ്രാമീണ കുടുംബങ്ങളിൽ 35 ശതമാനവും നഗര കുടുംബങ്ങളിൽ 22 ശതമാനവും കടബാധ്യതയിൽ ആണെന്ന് സർവേ റിപ്പോർട്ടുകൾ പറയുന്നു. നഗരങ്ങളിൽ സ്വയം തൊഴിലെടുത്ത് ജീവിക്കുന്നവരുടെ കുടുംബങ്ങളിൽ 27.5 ശതമാനവും മറ്റു കുടുംബങ്ങളിൽ 20.6 ശതമാനവും കടത്തിൽ കഴിയുന്നു. കടബാധ്യതയിൽ കേരളവും ആന്ധ്രപ്രദേശമാണ് മുന്നിൽ. നഗര മേഖലയിലെ സ്വയംസംരംഭക കുടുംബങ്ങളിൽ 57.8 ശതമാനത്തിനും നല്ല കടം ഉണ്ട്.

രാജ്യത്ത് ആകെ തൊഴിൽ ലഭ്യതയുടെ 50 ശതമാനവും സംഭാവന ചെയ്യുന്ന കാർഷികമേഖലയുടെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് എഴുപത്തി ഏഴാം നാഷണൽ സാമ്പിൾ സർവേയുടെ ഭാഗമായി അഖിലേന്ത്യാ കടം, നിക്ഷേപ സർവ്വേയുടെ ഭാഗമായുള്ള എൻഎസ്ഒ റിപ്പോർട്ട്.

English Summary: debt rate is high for farmers

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds