തിരുവനന്തപുരം:മഹാമാരിക്കൊപ്പം പേമാരിയും ആഞ്ഞടിച്ചതോടെ ക്ഷീരകർഷകർക്ക് പ്രളയ ദുരിതാശ്വാസ സഹായവുമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ. ആലപ്പുഴ ജില്ലയിലെ കുട്ടനാട് - അപ്പർകുട്ടനാട് പ്രദേശങ്ങളിലെ ക്ഷീര കർഷകരാണ് കുടുതലും ദുരിതം അനുഭവിക്കുന്നത്. Kuttanad in Alappuzha District - Dairy in the Upper Kuttanad Areas Farmers are suffering the most.കനത്ത മഴ മൂലം കുട്ടനാട്ടിലെ ഭൂരിഭാഗം സംഘങ്ങൾക്കും പാൽ സംഭരിയ്ക്കുവാൻ കഴിയുന്നില്ലെന്ന് മിൽമാ ചെയർമാൻ കല്ലട രമേശ്, ഡയറക്ടർ ബോർഡ് അംഗം കരുമാടി മുരളി ,പി സദാശിവൻ, ജി.ബി വിശ്വൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോവിഡും പേമാരിയും മൂലം ക്ഷീരകർഷർ ഉത്പ്പാദിപ്പിയ്ക്കുന്ന പാൽ വിറ്റഴിയ്ക്കുവാൻ കഴിയുന്നില്ലെന്ന് അവർ പറഞ്ഞു.ഈ പ്രതിസന്ധി തരണം ചെയ്യുവാൻ മിൽമ തിരുവനന്തപുരം യൂണിയൻ അടിയന്തിര നടപടികൾ സ്വീകരിച്ച് കഴിഞ്ഞതായും ഭാരവാഹികൾ അറിയിച്ചു. ക്ഷീര കർഷകർക്ക് അടിയന്തിര സഹായമായി 500 ചാക്ക് മിൽമ കാലി തീറ്റയും ഒരു കോടി 25 ലക്ഷം രുപയുടെ കാലിതീറ്റ സബ്സിഡി ധനസഹായവും മിൽമ ചെയർമാൻ കല്ലട രമേശ് പ്രഖ്യാപിച്ചു.ഇതോടൊപ്പം മൃഗചികിത്സ സൗകര്യങ്ങളും ക്ഷീരകർഷകർക്കായി ലഭ്യമാക്കും. ക്ഷീരകർഷകർക്ക് പ്രതിസന്ധിഘട്ടം തരണം ചെയ്യുന്നതിന് അടിയന്തിര സാമ്പത്തിക സഹായം അനുവദിയ്ക്കമെന്നും ഭാവിയിൽ പ്രളയക്കെടുതികൾ ഒഴിവാക്കുന്നതിന് ക്ഷീരമേഖലകൾക്കായി ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും ചെയർമാൻ കല്ലട രമേശ് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
മിൽമ തിരുവനന്തപുരം യൂണിയനിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇപ്പോൾ ക്ഷീരസംഘം ജീവനക്കാർക്ക് 500, 1000 രുപ അടിയന്തിര ധനസഹായം നൽകി കഴിഞ്ഞു.മഴമൂലം ക്ഷീരകർഷകരുടെ പാൽ സംഭരിയ്ക്കുവാൻ കഴിയാത്ത സ്ഥലങ്ങളിൽ മിൽമ അടിയന്തിര വാഹനം എത്തിച്ച് പാൽ സംഭരിയ്ക്കും. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ സംഘക്കൾക്ക് ആനുകുല്യങ്ങൾ ലഭ്യമാക്കും. ആലപ്പുഴ ജില്ലയിൽ ആകെയുള്ള 226 സംലങ്ങളിൽ 140 സംഘത്തിന് ആനുകുല്യങ്ങൾ നൽകും.80,000 ലിറ്റർ പാൽ ആലപ്പുഴ ജില്ലയിൽ സംഭരിച്ച് കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ കോവിഡും കനത്ത മഴയും മൂലം 62,000 ലിറ്റർ പാൽ മാത്രമാണ് ലഭിയ്ക്കുന്നത്. കോ വിഡ്കണ്ടെയ്മെൻ്റ് സോണിൽ കഴിയുന്ന ക്ഷീരകർക്കായി കാലിതീറ്റ എത്തിയ്ക്കുമെന്നും മിൽമ തിരുവനന്തപുരം യൂണിയൻ ഭരണ സമിതി ഭാരവാഹികൾ അറിയിച്ചു. പുന്നപ്രമിൽമ മാനേജർ സാമുവൽ, മാർക്കറ്റിംഗ് മാനേജർ സുരേഷ്, ഭാഗ്യലക്ഷ്മി, രാജീവ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.തുടർന്ന് മിൽമ യൂണിയൻ ഭാരവാഹികൾ മിൽമ ഉദ്യോഗസ്ഥർക്കൊപ്പം പ്രളയബാധിത ക്ഷീരസംഘങ്ങൾ സന്ദർശിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ക്ഷീര കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം
Share your comments