കേരളം ടോപ്പ് പദ്ധതിയിലേക്ക്. തക്കാളി സവാള ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ടോപ് എന്ന പേര് രൂപംകൊണ്ടത് . 2018 ലെ ഗ്രീൻ ഓപ്പറേഷൻ എന്ന പദ്ധതിയിൽ ആണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനം കേന്ദ്ര ഗവൺമെൻറ് പദ്ധതിയായ ടോപ്പിൽ നിന്നും ഇതുവരെ മാറിനിൽക്കുകയായിരുന്നു. മുൻപു ചേർന്നിരുന്നെങ്കിൽ സവാളയുടെ വില നൂറിൽ എത്താതെ കുറഞ്ഞവിലയ്ക്ക് നൽകാമായിരുന്നു. ഇപ്പോഴുള്ള സവാളയുടെ വിലക്കയറ്റത്തിന്റ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നാഫെടിനെ സമീപിച്ചിട്ടുണ്ട് .
സംസ്ഥാനം കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പിനെ അറിയിക്കുന്ന മുറയ്ക്ക് ഉൽപന്നങ്ങൾ വാങ്ങി നാഫെഡ് സംസ്ഥാനങ്ങൾക്ക് നൽകും. കടത്തുകൂലിയുടെയും സംഭരണ ചിലവിന്റെയും പകുതി കേന്ദ്രസർക്കാർ വഹിക്കുന്നതാണ് പദ്ധതിയുടെ രീതി. ഒട്ടേറെ സംസ്ഥാനങ്ങൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
കേരളം ഇപ്പോൾ ആവശ്യപ്പെട്ടത് 300 ടൺ സവാളയാണ്. ആന്ധ്ര തെലങ്കാന ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത് ഇതിൻറെ മൂന്നിരട്ടിയോളമാണ്. സപ്ലൈകോ ബന്ധപ്പെട്ടിട്ടുണ്ട് എങ്കിലും വേണ്ട അളവ് അറിയിച്ചിട്ടില്ല.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
ഉത്തരവാദിത്വ ടൂറിസത്തിന്റ വാർഷികാഘോഷം
ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ
ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
Share your comments