ഖാദി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിച്ച ഖാദി മേളകൾ നടന്നുകൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് 20 നാണ് മേള അവസാനിക്കുന്നത്. ഖാദിമേളകളുടെ ചരിത്രത്തിൽ ആദ്യമായി ഖാദി ഓണം കിറ്റ് ആരംഭിച്ചിട്ടുണ്ട്. 5000 രൂപയുടെ ഖാദി ഉൽപ്പന്നങ്ങൾ 2999 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്.
രണ്ട് ഷർട്ട് പീസ്, ഒരു ഡബിൾ മുണ്ട്, ഒരു സിംഗിൾ ബെഡ്ഷീറ്റ്, കളർ ഒറ്റമുണ്ട്, ചുരിദാർ മെറ്റീരിയൽ, ഖാദി കുപ്പടം മുണ്ട്, തോർത്ത്, മൂന്ന് മാസ്‌ക്, തേൻ എന്നിവ ഉണ്ടാകും. പയ്യന്നൂർ പട്ട്, അനന്തപുരം പട്ട്, കൃഷ്ണപുരം പട്ട്, സുന്ദരി പട്ട് എന്നി കേരളീയ തനിമ നിലനിർത്തുന്ന സിൽക്ക് സാരികൾ മില്ലെനി, ലീഡർ, സമ്മർക്കുൾ, ഖാദികൂൾ റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ട് പീസുകൾ, നറുതേൻ, കരകൗശല ഉല്പന്നങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഖാദി മേളകളിൽ ഒരുക്കിയിട്ടുണ്ട്.
പൂർണ്ണമായും സംസ്ഥാന സർക്കാരിൻറെ റിബേറ്റിലാണ് ഖാദി വസ്ത്രങ്ങൾ വിറ്റഴിക്കപ്പെടുന്നത്. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെയും ഇതര സംസ്ഥാനത്ത് നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെയുമാണ് റിബേറ്റ്. സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ലഭ്യമാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഖാദി ബോർഡ് അറിയിച്ചു.
Share your comments