സംസ്ഥാന ക്ഷീര വികസന വകുപ്പ്, കേരള ക്ഷീര കർഷക ക്ഷേമ ക്ഷേമനിധി ബോർഡ്, ക്ഷീരോൽപാദക സഹകരണ യൂണിയൻ എന്നിവ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എൽഐസി ഓഫ് ഇന്ത്യ എന്നിവയുമായി കൈകോർത്ത് നടപ്പാക്കുന്ന പദ്ധതിയാണ് ക്ഷീര സാന്ത്വനം. നാല് ഇൻഷുറൻസ് പദ്ധതികൾ ആണ് നിലവിലുള്ളത്. ഗോ സുരക്ഷ, ആരോഗ്യം, അപകടം എന്നിവയ്ക്കു പുറമേ ലൈഫ് ഇൻഷുറൻസ് പോളിസികളും ,'ക്ഷീര സാന്ത്വനം' അവതരിപ്പിക്കുന്നുണ്ട്.
ആരോഗ്യ സുരക്ഷാ പദ്ധതിയിൽ കർഷകനും മാതാപിതാക്കൾക്കും 25 വയസ്സിനു താഴെയുള്ള 2 കുട്ടികൾക്കും ചേരാവുന്നതാണ്. ഒരു വർഷം കാലാവധിയുള്ള ഈ പോളിസി 80 വയസ്സ് വരെയുള്ള കർഷകക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള അസുഖങ്ങൾക്കും ആശുപത്രിയിലെ ചിലവുകൾക്കും ഇത് പ്രയോജനപ്പെടും. ഒരു ലക്ഷം രൂപയാണ് പരിധി.
അപകട ഇൻഷുറൻസ് പദ്ധതിയിൽ കർഷകനും മാത്രമേ അംഗത്വം ഉള്ളൂ. ഒരു വർഷമാണ് കാലാവധി. അപകട മരണത്തിന് അൻപത് ശതമാനവും അംഗവൈകല്യത്തിന് നൂറുശതമാനവുമാണ് ആനുകൂല്യം. 25 വയസ്സ് താഴെയുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പഠനസഹായം ലഭിക്കും.
ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ കർഷകന് മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. ഒരുവർഷമാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. 18 വയസ്സു മുതൽ 60 വയസ്സ് വരെയുള്ള കർഷകർക്ക് ഈ പോളിസി എടുക്കാം. പോളിസി എടുത്ത 45 ദിവസം കഴിഞ്ഞാൽ ആണ് ഇൻഷുറൻസ് പദ്ധതിയുടെ പരിരക്ഷ. ആത്മഹത്യ ഒഴികെയുള്ള മരണങ്ങളാണ് ഇതിൻറെ പരിധിയിൽ വരുക. ഒരു ലക്ഷം രൂപയാണ് കുടുംബത്തിനും ലഭിക്കുക.
ഗോ സുരക്ഷാ പദ്ധതിയിലൂടെ ക്ഷീരകർഷകർക്ക് വളരെയധികം പ്രയോജനങ്ങൾ ലഭിക്കും. കന്നുകാലികളുടെ ഫോട്ടോ പതിപ്പിച്ച അപേക്ഷാഫോറം മൃഗഡോക്ടറുടെ സർട്ടിഫിക്കറ്റോടുകൂടി സമർപ്പിച്ചാൽ മാത്രമേ ഈ പദ്ധതിയിൽ അംഗത്വം എടുക്കാൻ കഴിയൂ. കന്നുകാലികളുടെ ഫോട്ടോയിൽ ടാഗും ടാഗ് നമ്പറും വ്യക്തമായി കാണാൻ കഴിയണം. പശു ചത്തു പോകുകയാണെങ്കിൽ 100% പരിരക്ഷയുണ്ട്. രോഗങ്ങൾ ആണെങ്കിൽ 75 ശതമാനമാണ് പരിരക്ഷ.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
പന്ത്രണ്ടാം കേരള വെറ്ററിനറി സയൻസ് കോൺഗ്രസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കുള്ളൻമാരുടെ ഉള്ളം കണ്ടുപിടിച്ച് ഇന്ത്യ
ക്യാപ്റ്റൻ കൂൾ ഇനി ക്രിക്കറ്റിൽനിന്ന് കോഴിവളർത്തലിലേക്ക്
പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം
കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?
വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം
Share your comments