ആലപ്പുഴ: മഴയും മടവീഴ്ചയും വെള്ളപ്പൊക്കവും കനത്ത നാശം വിതച്ച കുട്ടനാട്ടിലെ കർഷകർക്ക് ആശ്വാസമായി ധനസഹായം അനുവദിച്ചു. ജില്ലയിലെ പാടശേഖരങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്ന് ലഭിച്ച 4.65 കോടി രൂപ ജില്ലാ കലക്ടർ അടിയന്തിര നടപടികൾക്കായി പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർക്ക് കൈമാറി. To solve the problems in the field collections in the district. 4.65 crore received from State Disaster Management Authority Principal Agricultural Officer for immediate action. കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ മടവീഴ്ച പരിഹരിച്ച് പ്രദേശവാസികളെ തിരികെ പുനരധിവസിപ്പിക്കാൻ ഈ തുക ഉപയോഗിക്കും എന്ന് ജില്ലാ കലക്ടർ പറഞ്ഞു.
ആഗസ്റ്റിൽ ഉണ്ടായ അതിശക്തമായ മഴയെ തുടർന്നുള്ള വെള്ളപ്പൊക്കം മൂലം ആലപ്പുഴ ജില്ലയിലെ വിവിധ പാടശേഖരങ്ങളിലെ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും വെള്ളം പമ്പ് ചെയ്യുന്നതിനും ബണ്ടുകൾ പുനസ്ഥാപിക്കുന്നതിനുമായി 3.40 കോടി രൂപയും 2019 ലെ പ്രളയത്തിൽ വെള്ളം വറ്റിച്ചതുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകുവാൻ ബാക്കിയുള്ള തുക വിതരണം ചെയ്യുന്നതിനായി 1.25 കോടി രൂപയും അടക്കം 4.65 കോടി രൂപയാണ് അനുവദിച്ചത്. കുട്ടനാട്ടിൽ വ്യാപകമായ കൃഷിനാശവും മടവീഴ്ചയും സംഭവിച്ചതിനെ തുടർന്ന് പാടശേഖരങ്ങളുടെ പുറംബണ്ടിൽ താമസിക്കുന്ന അനേകം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഈ മടവീഴ്ച പരിഹരിക്കുന്നതിനും തകർന്ന മടകൾ കുത്തുന്നതിനും പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനും ഈ തുക ഉപയോഗിക്കാനാകും. കുട്ടനാട്ടിൽ പലയാളുകളും ഇപ്പോഴും വീടുകളിലേക്ക് മടങ്ങാനാവാതെ ബന്ധുവീടുകളിലാണ് താമസിക്കുന്നത്. മട കെട്ടി പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചാൽ മാത്രമേ ഇവർക്ക് തിരികെ വീടുകളിലെത്താൻ സാധിക്കൂ. പമ്പ് ഉപയോഗിച്ച് പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ച് അടുത്ത പുഞ്ച കൃഷിക്കായി ഒരുക്കാനും ഈ തുക ഉപയോഗിക്കുമെന്ന് ജില്ലാ കലക്ടർ എ അലക്സാണ്ടർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ പ്രളയവുമായി ബന്ധപ്പെട്ട തുക തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് കൃഷി വകുപ്പ് ഉപഡയറക്ടർ എൻ രമാദേവി പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മടവീണ് കൃഷി നാശമുണ്ടായ സ്ഥലങ്ങളിൽ ജില്ലാ കലക്ടർ സന്ദർശനം നടത്തി
#Paddy#Kuttanadu#Agriculture#Krishi#Alappuzha
Share your comments