1. News

മഞ്ചേരി മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ ഒഴിവ്

മഞ്ചേരി മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിലേക്ക് കാരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന എആർടി സെന്ററിലേക്ക് കൌൺസിലർ, ലാബ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലാണ് ഒഴിവ്. കൗൺസിലർ തസ്തികയിൽ അപക്ഷിക്കുന്നവർക്ക് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം, സ്പെഷ്യലൈസേഷൻ മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യേളജിയിൽ ബിരുദം എന്നിവ ഉണ്ടായിരിക്കണം.

KJ Staff
government medical college manjeri
government medical college manjeri

മഞ്ചേരി മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിൽ കാരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെഡിക്കൽ കോളേജിൽ പുതുതായി ആരംഭിക്കുന്ന എആർടി സെന്ററിലേക്ക് കൗൺസിലർ, ലാബ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലാണ് ഒഴിവ്. കൗൺസിലർ തസ്തികയിൽ അപക്ഷിക്കുന്നവർക്ക്  സോഷ്യൽ വർക്കിൽ  ബിരുദാനന്തര ബിരുദം, സ്പെഷ്യലൈസേഷൻ മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യേളജിയിൽ ബിരുദം എന്നിവ ഉണ്ടായിരിക്കണം. ലബോറട്ടറി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാൻ ബിരുദം/ഡിപ്ലോമ ഹോള്‍ഡര്‍ ഇന്‍ എംഎല്‍ടിയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും സ്റ്റാഫ് നഴ്‌സിലേക്ക് ബിഎസ്സി നഴ്‌സിങ്/ജി.എന്‍.എം അല്ലെങ്കില്‍ എ.എന്‍.എം, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.

താൽപര്യമുള്ളവർ യോഗ്യത, പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം  ‌careergmcm@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക. അധിക യോഗ്യതയുള്ളവർക്കും പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും. ഓഗസ്റ്റ് 6 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 

English Summary: Xiaomi smartphones are available with discounts

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds