ഈ വെറൈറ്റി വെറ്റിലകൂട്ട് ലഭിക്കുന്നത് ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഇന്ത്യയിലെ ആദ്യത്തെ
പാൻ പാർലറായ യമൂസ് പഞ്ചായത്തിലാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഈ സ്വർണ്ണ വെറ്റിലക്കൂട്ട്.
ഈ വെറൈറ്റി വെറ്റിലകൂട്ട് ലഭിക്കുന്നത് ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഇന്ത്യയിലെ ആദ്യത്തെ പാൻ പാർലറായ യമൂസ് പഞ്ചായത്തിലാണ്. ഇതിന്റെ വില 750 രൂപയാണ്.
ഈ വെറ്റിലകൂട്ടിൽ ഉൾപ്പെടുന്നത് ചുണ്ണാമ്പ്, ഈന്തപ്പഴം, കരിങ്ങാലി, ഡെസിക്കേറ്റഡ് കോക്കനട്ട്. പെരുംജീരകം, സ്വീറ്റ് ചട്ണി, പനിനീർപ്പൂവും പഞ്ചസാരയും ചേർന്ന മിശ്രിതം (ഗുൽഖണ്ഡ്) ഇവയൊക്കെവച്ച ശേഷം അതിനുമുകളിൽ ഫെററോ റോഷർ ചോക്ക്ലേറ്റിന്റെ പകുതിയും ഒരു ചെറിയ സ്വർണ്ണ ഷീറ്റും വയ്ക്കും.
ഇനി ഈ കൂട്ട് വേണ്ടവർക്ക് സ്വർണ്ണ ഷീറ്റ് വേണ്ടായെങ്കിൽ 120 രൂപമാത്രമാണ് ഇതിന്റെ വില. സമൂഹ
മാധ്യമത്തിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.
വീഡിയോയിൽ അവർ വ്യക്തമായി ഓരോന്നിന്റെയും ഗുണങ്ങൾ വിവരിക്കുന്നുണ്ട്.
Share your comments