<
  1. Environment and Lifestyle

നിങ്ങൾ ഉയരക്കുറവ് ഉള്ളവരാണോ? എങ്കിൽ ഉയരം കൂട്ടാൻ സഹായിക്കുന്ന ഈ വ്യായാമങ്ങൾ ശീലമാക്കൂ

മറ്റുള്ളവരെക്കാളും തല ഉയർത്തി നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. നല്ല ഉയരം അതിന് നല്ലൊരു പങ്ക് വഹിക്കുന്നു. നല്ല ഉയരമുള്ള ഒരാൾക്ക് ആത്മവിശ്വാസവും വ്യക്തിത്വവും കൂടും. അതിനാൽ ആളുകൾ അവരുടെ ഉയരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നതിൽ യാതൊരു അതിശയുക്തിയുമില്ല. ഉയരം കൂട്ടുമെന്ന് അവകാശപ്പെടുന്ന നിരവധി മരുന്നുകളും അക്യുപ്രഷർ തെറാപ്പികളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്ത് വസ്തുക്കളും വാങ്ങി ഉപയോഗിക്കാൻ നമ്മൾ ഒരു മടിയും കാണിക്കാറില്ല. എന്നാൽ ഇവയൊക്കെ ഉപയോഗിച്ചാൽ ശരിക്കും പൊക്കം കൂടുമോ എന്നതാണ് സംശയം.

Meera Sandeep
Simple exercises to increase height naturally
Simple exercises to increase height naturally

മറ്റുള്ളവരെക്കാളും തല ഉയർത്തി നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. നല്ല ഉയരം അതിന് നല്ലൊരു പങ്ക് വഹിക്കുന്നു. നല്ല ഉയരമുള്ള ഒരാൾക്ക് ആത്മവിശ്വാസവും വ്യക്തിത്വവും കൂടും. അതിനാൽ ആളുകൾ അവരുടെ ഉയരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നതിൽ യാതൊരു അതിശയുക്തിയുമില്ല.  ഉയരം കൂട്ടുമെന്ന് അവകാശപ്പെടുന്ന നിരവധി മരുന്നുകളും അക്യുപ്രഷർ തെറാപ്പികളും ഇന്ന് വിപണിയിൽ ലഭ്യമാണ്.  എന്ത് വസ്തുക്കളും വാങ്ങി ഉപയോഗിക്കാൻ നമ്മൾ ഒരു മടിയും കാണിക്കാറില്ല. എന്നാൽ ഇവയൊക്കെ ഉപയോഗിച്ചാൽ ശരിക്കും പൊക്കം കൂടുമോ എന്നതാണ് സംശയം.

ബന്ധപ്പെട്ട വാർത്തകൾ: ഉയരം കുറഞ്ഞവര്‍ക്ക് തടി കുറയ്ക്കാന്‍ കൂടുതൽ വ്യായാമം ആവശ്യമാണോ?

ജീനുകൾ, ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ പോലുള്ള പല ഘടകങ്ങളും നമ്മുടെ ശരീരത്തിന്റെ ഉയരത്തെ ബാധിക്കുന്നു. അതിനാൽ,  മരുന്നുകളും മറ്റ് പ്രകൃതിവിരുദ്ധ മാർഗങ്ങളും സ്വീകരിക്കുന്നതിനുപകരം ആരോഗ്യകരമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും പതിവായി പിന്തുടരുകയാണ് വേണ്ടത്.  ഉയരം വർദ്ധിപ്പിക്കുവാൻ താൽ‌പ്പര്യപ്പെടുന്ന ഒരാളാണെങ്കിൽ‌, നിങ്ങൾ‌ അത് വർദ്ധിപ്പിക്കാൻ‌ കഴിയുന്ന വ്യായാമങ്ങൾ‌ കൃത്യമായി ചെയ്യേണ്ടതാണ്.

പ്രായപൂർത്തിയായതിനുശേഷം ശരീരത്തിന്റെ വളർച്ച നിൽക്കുമല്ലോ, എന്നിരുന്നാലും, ചില ആളുകൾ ഇപ്പോഴും 22-25 വയസ്സിലും വളരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെ?

പേശികളെ ശക്തിപ്പെടുത്താനും ഉയരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന വളർച്ചാ ഹോർമോണുകൾ കൂടുതൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതുമായ വ്യായാമങ്ങളും ഭക്ഷണക്രമവും പിന്തുടരുക. ഇതിനു സഹായിക്കുന്ന ചില വ്യായാമങ്ങൾ നോക്കാം:

- ബാർ ഹാങ്ങിങ് (Bar hanging) ഉയരം കൂട്ടാൻ സഹായിക്കുന്ന വ്യായാമമാണ്.  ഒരു സമാന്തരമായ
(horizontal) ബാറിലാണ് ഈ വ്യായാമം ചെയ്യേണ്ടത്.   കൈകളും തോളുകളും ഇടുപ്പും അനക്കാതെ മുന്നോട്ടും പിന്നോട്ടും പോണം. ഇത് സ്ഥിരമായി ചെയ്യണം. കൂടുതൽ ഫലം ലഭിക്കാനായി കണങ്കാലിൽ ഭാരം വയ്ച്ചും  ചെയ്യാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: Weight Loss Tips: ശരിയായി നടക്കണം, പക്ഷേ എത്ര മണിക്കൂർ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

- വരണ്ട പ്രതലത്തിൽ നീന്തുന്നത് പോലെ വ്യായാമം ചെയ്യുന്നത് പ്രതലത്തോട് ചേർന്ന ശരീരഭാഗങ്ങൾക്ക് ശക്‌തി ലഭിക്കാൻ സഹായിക്കുന്നു. ശരീഭാരം കണങ്കാലിലും കൈത്തണ്ടയിലും താങ്ങാവുന്നതാണ്.  ഇത് പേശികൾക്ക് ശക്തി നൽകുന്നു.  വെള്ളത്തിൽ പതിവായി നീന്തുന്നതും ഉയരം കൂട്ടാൻ സഹായിക്കും.

-  ഉയരം കൂട്ടുന്നതിന് യോഗയും പ്രയോജനകരമാണ്.  കോബ്ര പോസ് അല്ലെങ്കിൽ ആസനയുടെ സഹായത്തോടെ നട്ടെല്ലിന് ഇടയിലുള്ള തരുണാസ്ഥികൾക്ക് (cartilage) വളരാനും തന്മൂലം ഉയരം വർദ്ധിക്കുന്നതിനും സഹായിക്കുന്നുവെന്ന് പറയപ്പെടുന്നു.

- സ്പോട്ട് ജമ്പ് / റോപ്പ് സ്കിപ്പിംഗ് (Spot Jump and Rope skipping) എന്നിവ വളർച്ചയുമായി ബന്ധപ്പെട്ട വ്യായാമങ്ങളാണ്, അതിനാലാണ് അവ എല്ലാ വ്യായാമ വ്യവസ്ഥകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

-  പ്ലാങ്ക്, പ്രത്യേകിച്ച് സൈഡ് പ്ലാങ്ക് നിങ്ങളുടെ കാലുകളുടെ വണ്ണം കുറച്ച് മേലിഞ്ഞതാകുവാനും ഉയരം വരുവാനും സഹായിക്കുന്നു.

കൂടാതെ ബാസ്കറ്റ് ബോൾ, ഓട്ടം തുടങ്ങിയ കായിക ഇനങ്ങളിലും നിങ്ങൾക്ക് ഏർപ്പെടാവുന്നതാണ്. ഫോര്‍വേഡ് സ്‌പൈന്‍ സ്‌ട്രെച്ച് ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമം ആണ്. കാലുകള്‍ നീട്ടി, നടുവ് നിവർത്തി നിലത്ത് ഇരുന്ന ശേഷം കൈകള്‍ ഉയര്‍ത്തി പതുക്കെ കാൽ വിരലുകളിൽ തൊടാനായി മുന്നോട്ടായുക.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Simple exercises to increase height naturally

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds