മഴമറ കൃഷി മേഖലയിൽ പുതുതായി വന്ന ഒരു രീതിയാണ്. സംരക്ഷിത കൃഷി എന്നാണ് ഈ സംവിധാനം ഉപയോഗിച്ചുള്ള കൃഷി അറിയപ്പെടുന്നത്.ഇത് നിർമ്മിക്കുക വഴി വർഷം മുഴുവൻ പച്ചക്കറി കൃഷിചെയ്യാൻ ഒരു കർഷകന് സാധ്യമാകും. കേരളത്തിലെ പ്രത്യേക കാലാവസ്ഥ അനുസരിച്ച് കർഷകർക്ക് ആറുമാസം മാത്രമേ കൃഷി ചെയ്യാനാകൂ. ആറുമാസം മഴയും ആറുമാസം കൃഷി ചെയ്യാൻ പറ്റുന്ന കാലാവസ്ഥയും ആണ് കേരളത്തിലുള്ളത്. അതുകൊണ്ട് കർഷകർ ഈ സംരക്ഷിത കൃഷി ചെയ്യുന്നത് വളരെ പ്രയോജനം ചെയ്യും.
Rain shelter is used to cultivate vegetables in all climates in Kerala.
മഴമറ മട്ടുപ്പാവിലും മണ്ണിലും ചെയ്യാം എന്നുള്ളതാണ് ഇതിൻറെ ഒരു സവിശേഷത. ജിഐ പൈപ്പുകൾ ഉപയോഗിച്ചാണ് ഇതിൻറെ നിർമ്മാണം. പ്രധാനമായും V ഷേപ്പിലും ആർച്ച് ഷേപ്പിലും ആണ് ഇത് നിർമിക്കേണ്ടത്. ചെടികൾക്ക് ദോഷകരമായ അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു ചെടികൾക്ക് ആവശ്യമായ രശ്മികളെ മാത്രം കടത്തിവിടുന്ന സുതാര്യമായ ഒരു യു.വി ഷീറ്റാണ് മഴമറയുടെ മുകളിൽ ഉപയോഗിക്കുന്നത്. വശങ്ങൾ മറക്കുന്നത് വായുസഞ്ചാരം ഉറപ്പു വരുത്തിയിട്ട് ആയിരിക്കണം.
U.V. sheet is used at the top to prevent rain and harmful rays from the atmosphere. All the four sides are also covered to protect the plants from pestsand insects.
ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കാൻ സർക്കാർ 50000 രൂപ സബ്സിഡി കൊടുക്കുന്നുണ്ട് എന്നുള്ളതാണ് കർഷകർക്ക് കിട്ടാവുന്ന വലിയ നേട്ടം. സർക്കാർ കണക്കു വെച്ച് 67000 രൂപയ്ക്ക് ചെയ്യാവുന്ന ഒരു സംവിധാനമാണ് മഴമറ. 100 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള മഴമറക്കാണ് അമ്പതിനായിരം രൂപ സർക്കാർ സബ്സിഡി ഉള്ളത്. സ്വന്തമായി ഓൺലൈൻ വഴി യു. വി ഷീറ്റ് വാങ്ങുവാൻ കഴിയും.ഇതിൻറെ സാങ്കേതിക സഹായത്തിനും ധനസഹായത്തിനും സ്ഥലത്തുള്ള കൃഷി വകുപ്പുമായി താല്പര്യമുള്ളവർ ബന്ധപ്പെടേണ്ടതാണ്.
50000 rupees subsidy is given to limited farmers under an agricultural office.
മൂന്നുവർഷത്തിലൊരിക്കൽ മുകളിൽ വിരിച്ച യു.വി ഷീറ്റ് വൃത്തിയാക്കേണ്ട താണ്.അല്ലെങ്കിൽ പൂപ്പലും പായലും പിടിച്ച് സൂര്യരശ്മികൾ കടത്തിവിടുന്ന തിന് തടസ്സമുണ്ടാകും.ഇത് മഴക്കാലത്ത് മാത്രമല്ല വേനൽക്കാലത്തും ശക്തമായ ചൂടിനെ പ്രതിരോധിക്കാനും ചെടികൾക്ക് ഈർപ്പം നിറഞ്ഞ അന്തരീക്ഷം ഒരുക്കാനും സഹായിക്കുന്നു. നിലവിൽ മഴമറ ഉണ്ടാക്കിയവർക്കും അതിൻറെ ഫോട്ടോഗ്രാഫും കൃഷിവകുപ്പ് ആവശ്യപ്പെടുന്ന മറ്റ് രേഖകളും ജിഎസ്ടി ബില്ലും സമർപ്പിചാൽ ഈ സബ്സിഡി നേരെ അക്കൗണ്ടിൽ ലഭിക്കാൻ സാധ്യതയുണ്ട്.
Rain shelter is useful in summer season also.
മഴ മറയ്ക്കുള്ളിൽ വെണ്ട ചീര തക്കാളി വഴുതന പയർ തുടങ്ങിയ എല്ലാ പച്ചക്കറികളും കൃഷി ചെയ്യാൻ കഴിയും. വാണിജ്യാടിസ്ഥാനത്തിൽ തന്നെ 100 സ്ക്വയർ മീറ്റർ മഴ മറയ്ക്കുള്ളിൽ കൃഷി ചെയ്തു ഒരു വരുമാനം ഉണ്ടാക്കുവാനും ഇതുവഴി സാധിക്കും.
All types of vegetable plants can be cultivated inside the rain shelter.
കാട്ടുമൃഗങ്ങൾ വഴി കൃഷി ചെയ്യാൻ ബുദ്ധിമുട്ടുന്ന വർക്കും മഴമറ ഒരനുഗ്രഹമാണ്. റാന്നി പോലുള്ള പ്രദേശങ്ങളിൽ ഈ ബുദ്ധിമുട്ട് കർഷകർ നേരിടുന്നുണ്ട്. അവിടെ ഈ പരീക്ഷണം വിജയം കണ്ടിരുന്നു. ഒരു വർഷത്തിൽ പരിമിതമായ കർഷകർക്ക് മാത്രമാണ് മഴമറക്കുള്ള സബ്സിഡി ലഭിക്കുക എന്നുള്ളതും കൂടി എല്ലാവരും ഓർക്കണം.
Farmers residing near forest areas find this very useful to prevent the nuisance from wild animals.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം
Share your comments