മുഹമ്മ: കീർത്തനങ്ങൾ ഉയരുന്ന ക്ഷേത്രമൈതാനത്തെ വിവിധ തരം പച്ചക്കറികളുടെ വിളഭൂമിയാക്കി മാറ്റി വനിതാ കൂട്ടായ്മ. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ തരിശു ഭൂമിയായിരുന്ന മുറവനാട് ക്ഷേത്ര മൈതാനമാണ് സ്ത്രീ കൂട്ടായ്മ വിളഭൂമിയാക്കിമാറ്റിയത്. ക്ഷേത്രം ഉടമസ്ഥതയിലുള്ള സ്ഥലമുൾപ്പടെ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത് .It is cultivated on one and a half acres of land, including the land owned by the temple18 സ്ത്രീകൾ അംഗങ്ങളായിട്ടുള്ള മുറവനാട് ക്ഷേത്രം കാർഷിക ഗ്രൂപ്പ് പച്ചക്കറി തോട്ടം ഒരുക്കിയത് .
ആയിരം രൂപ വീതം ഓഹരിയോടെ തുടങ്ങിയ പച്ചക്കറികൃഷിയുടെ ഇപ്പോൾ ചിലവ് ഒന്നര ലക്ഷം പിന്നിട്ടു.ക്ഷേത്രത്തിലെ ജഗദീശൻ ശാന്തിയുടെ സഹായത്തോടെയാണ് കൃഷി ഗ്രൂപ്പ് മുന്നോട്ടു പോകുന്നത്. ചൊരിമണലിൽ ഇപ്പോൾ 500 ചുവട് കപ്പ , 200 ചുവട് വാഴ , കൂടാതെ പാവൽ ,പച്ചമുളക് മഞ്ഞൾ ,പയർ ,ഇഞ്ചി ,വിവിധയിനംകാന്താരികൾ ,തക്കാളി ,ചേന ,ചേമ്പ് തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഈ ക്ഷേത്രമൈതാനത്ത് തഴച്ചു വളരുകയാണ് .പൂർണ്ണമായും ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
കൂടാതെ 250 ഗ്രോബാഗുകളിൽ തഴച്ചുവളരുന്ന വെണ്ട വേറെയും. ദിവസേന 8 മുതൽ 12 കിലോ വരെ പച്ചക്കറികൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. പ്രാദേശികമായി തന്നെ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയാണ്.
സ്ത്രീ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത് പാട്ടുവെളിയിൽ സുനിത പ്രസിഡൻ്റായും കുന്നേൽവെളി പ്രസന്ന സെക്രട്ടറിയുമായ കമ്മിറ്റിയാണ് .രണ്ടാം 'വാർഡിലെ കാർഷിക ഗ്രൂപ്പിൻ്റെ ഉപദേശവും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം ലഭിക്കുന്നതിനായ് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.
വിളവെടുപ്പ് ഉദ്ഘാടനം മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം എസ്. സന്തോഷ് നിർവ്വഹിച്ചു. വാർഡ് മെമ്പർ മിനി പ്രദീപ്, കർഷക സംഘം മേഖലാ പ്രസിഡൻറ് പി.എൻ.ദേവരാജൻ, കർഷക സംഘം വാർഡ് പ്രസിഡൻ്റ് രവി പണിക്കാപറമ്പ്, മുരളീധരൻ പന്തലിപറമ്പ് എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കുട്ടനാടൻ കർഷകർക്ക് ആശ്വാസം;കൃഷിനാശമുണ്ടായവർക്ക് 4.65 കോടി രൂപ അനുവദിച്ചു
#Farmer#Agriculture#Farm#Krishi#FTB
Share your comments