<
  1. Grains & Pulses

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് - 13- പായ്ഞാറ്റടിയും പ്രധാന കൃഷിയിടവും തയ്യാറാക്കല്‍

പായ്ഞാറ്റടി തയ്യാറാക്കുന്ന വിധം വളരെ കട്ടികുറഞ്ഞ പോളിത്തീന് ഷീറ്റാണ് ഉപയോഗിക്കേണ്ടത്. ഞാറ്റടി ഉണ്ടാക്കുന്ന സ്ഥലം പ്രധാന കൃഷിയിടത്തിനടുത്തായിരിക്കണം. മണ്ണും ചാണകപ്പൊടിയും (1/3 ഭാഗം) ചേര്ത്ത മിശ്രിതം പോളിത്തീന് ഷീറ്റില് 10-15 മി.മീ കനത്തിലിട്ട് നിരപ്പാക്കണം. കല്ലും പുല്ലും കളകളും നീക്കി വൃത്തിയാക്കിയതിന് ശേഷം സ്ഥലം നിരപ്പാക്കണം. പോളിത്തീന് ഷീറ്റ് വിരിച്ചിട്ടുള്ള വാരങ്ങള്ക്ക് ചുറ്റും വെളളം കയറ്റി ഇറക്കുന്നതിന് ചാലുകള് കീറണം.

Ajith Kumar V R
Paddy cultivation
Paddy cultivation

പായ്ഞാറ്റടി തയ്യാറാക്കുന്ന വിധം

വളരെ കട്ടികുറഞ്ഞ പോളിത്തീന്‍ ഷീറ്റാണ് ഉപയോഗിക്കേണ്ടത്. ഞാറ്റടി ഉണ്ടാക്കുന്ന സ്ഥലം പ്രധാന കൃഷിയിടത്തിനടുത്തായിരിക്കണം. മണ്ണും ചാണകപ്പൊടിയും (1/3 ഭാഗം) ചേര്‍ത്ത മിശ്രിതം പോളിത്തീന്‍ ഷീറ്റില്‍ 10-15 മി.മീ കനത്തിലിട്ട് നിരപ്പാക്കണം. കല്ലും പുല്ലും കളകളും നീക്കി വൃത്തിയാക്കിയതിന് ശേഷം സ്ഥലം നിരപ്പാക്കണം. പോളിത്തീന്‍ ഷീറ്റ് വിരിച്ചിട്ടുള്ള വാരങ്ങള്‍ക്ക് ചുറ്റും വെളളം കയറ്റി ഇറക്കുന്നതിന് ചാലുകള്‍ കീറണം. സൗകര്യമുള്ള നീളവും 900 മി.മീ.വീതിയും ലഭിക്കത്തക്കവിധം വാരങ്ങള്‍ എടുത്ത് അതില്‍ കനം കുറഞ്ഞ പോളിത്തീന്‍ ഷീറ്റ് വിരിക്കണം. പോളിത്തീന്‍ ഷീറ്റിന് മീതെ നിരത്തിയ മിശ്രിതത്തില്‍ മുളപ്പിച്ച വിത്ത് (കുതിര്‍ത്ത് 4-ാം ദിവസം) ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് 0.4-0.6 കി.ഗ്രാം വരെ വിത്ത് വിതച്ച്,പച്ചില കൊണ്ട് പുതയിടണം. മൂന്ന നാല് ദിവസം രണ്ടുനേരം പൂപ്പാട്ട ഉപയോഗിച്ച് ചെറുതായി നനച്ചുകൊടുക്കണം. നാലാം ദിവസം പുത നീക്കി ,ചാലുകളില്‍ വെള്ളം നിറയ്ക്കണം. കീട-രോഗാക്രമണങ്ങള്‍ നിരീക്ഷിച്ച് നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ആവശ്യാനുസരണം കൈക്കൊള്ളണം. ഞാറിന് 150 മി.മീ. ഉയരം ആകുന്നതോടെ നടാന്‍ പാകമാകും. ഞാറ് പായ്‌പോലെ ചുരുട്ടിയെടുക്കുന്നതിന് 6-12 മണിക്കൂര്‍ മുമ്പ് വെളളം വാര്‍ത്തുകളയണം. പിന്നീട് അവ 225X 450 മി.മീ അളവില്‍ ചെറുകഷണങ്ങളാക്കി യന്ത്രത്തിന്റെ സീഡ്‌ലിംഗ് ട്രേയില്‍ വച്ചുകൊടുക്കണം. മൂപ്പുകൂടിയ ഞാറിന്റെ വേരുകള്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും എന്നതുകൊണ്ട് ഞാറ്റടിയുടെ പ്രായം വളരെ പ്രധാനമാണ്.

Planting Rice
Planting Rice

പ്രധാന കൃഷിയിടം തയ്യാറാക്കുന്ന വിധം

കല്ലും പുല്ലും കളകളും നീക്കി നിലം നല്ലവണ്ണം നിരപ്പാക്കുക. ജലനിയന്ത്രണം കൃത്യമായും സാധ്യമാകുംവിധം നിലം കാലേക്കൂട്ടി തയ്യാറാക്കണം. മണല്‍ കണ്ടങ്ങള്‍ ഞാറ് നടുന്ന അന്നും പൂന്തല്‍ പാടങ്ങളും ചെളി കണ്ടങ്ങളും നടുന്നതിന് 3-4 ദിവസം മുന്‍പും ശരിയാക്കേണ്ടതുണ്ട്. നടീല്‍ യന്ത്രത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് സഹായിക്കും. നടുന്ന സമയത്ത് നേരിയ പാടപോലെ മാത്രമെ വെളളം ആവശ്യമുള്ളു. ജലസേചനത്തിനും ജലനിര്‍ഗ്ഗമനത്തിനും ഉള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. യന്ത്രം കൊണ്ട് നടുന്ന സമയത്ത് അതിലെ ഞാറ്റടി കഷണങ്ങള്‍ ചെറുതായി നനച്ചുകൊടുക്കണം. ( കടപ്പാട് - KAU & TNAU)

How to prepare modern nursery

Very thin polythene sheet should be used. The weeding area should be close to the main field. The mixture of soil and manure (1/3 part) should be leveled on a polythene sheet to a thickness of 10-15 mm. The area should be leveled after removing stones, grass and weeds. The trenches should be cut to allow water to flow in and out around the holes where the polythene sheet is spread. Take a few weeks and spread a thin polythene sheet on it to get a comfortable length and width of 900 mm. Sprouted seeds in the mixture laid on a polythene sheet (on the 4th day of soaking) should be sown at a rate of 0.4-0.6 kg / m2 and mulched with greens.Irrigate lightly twice a day for three to four days. On the fourth day, remove the mulch and fill the trenches with water. Pest and disease control should be monitored and control measures should be taken as required. 150 mm per seedling. As it grows taller, it will be ready for planting. Drain  6-12 hours before rolling the sapling bed. They should then be cut into small pieces measuring 225 x 450 mm and placed in the seeding tray of the machine. The age of the seedlings is very important as the roots of the mature seedlings will interfere with the functioning of the machine.

How to prepare the main farm

Remove stones, grass and weeds and level the ground well. The ground should be prepared in advance so that water control is accurate. Sandy field is to be  prepared on the day of transplanting and marshy field  3–4 days before planting. This will help in the smooth operation of the planting machine. Watering is required only as a light layer at the time of planting. There should be facilities for irrigation and drainage. When planting with the machine, the cuttings should be slightly moistened. (Coutesy  - KAU & TNAU).

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -1

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -2

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -3

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -4

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -5

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -6

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -7

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -8

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -9

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -10 

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -11 

നെല്‍കൃഷി- എ ടു ഇസഡ് - പാര്‍ട്ട് -12

English Summary: Paddy cultivation- A to Z- Part- 13-Preparation of nursery and main filed

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds