<
  1. Health & Herbs

മുട്ട ദിവസേന കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതമാറ്റങ്ങൾ

ദിവസേന മുട്ട കഴിച്ചാൽ നിരവധി ഗുണങ്ങളാണുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ഭക്ഷണപദാർത്ഥമാണ് മുട്ട. വിറ്റാമിൻ എ, വിറ്റാമിൻ ബി, കാൽസ്യം, പ്രോട്ടീൻ , തുടങ്ങിയ ധാരാളം ഘടകങ്ങൾ അടങ്ങിയതാണ് മുട്ട. മുട്ട പുഴുങ്ങിയും, പൊരിച്ചും, എല്ലാം കഴിക്കാറുണ്ട്.

Meera Sandeep
Amazing benefits of egg
Amazing benefits of egg

ദിവസേന മുട്ട കഴിച്ചാൽ നിരവധി ഗുണങ്ങളാണുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ഭക്ഷണപദാർത്ഥമാണ് മുട്ട. വിറ്റാമിൻ എ, വിറ്റാമിൻ ബി, കാൽസ്യം, പ്രോട്ടീൻ, തുടങ്ങിയ ധാരാളം ഘടകങ്ങൾ അടങ്ങിയതാണ് മുട്ട. മുട്ട പുഴുങ്ങിയും, പൊരിച്ചും, എല്ലാം കഴിക്കാറുണ്ട്.

മുട്ടയുടെ വെള്ളയോ മഞ്ഞയോ കൂടുതൽ നല്ലതെന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. മുട്ട കഴിച്ചാൽ കൊളസ്റ്റെറോൾ കൂടുന്നതിൻറെ കാരണം അതിലെ മഞ്ഞയാണ്. അതിനാൽ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതായി. ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരും,  കൊളസ്റ്റെറോൾ ഉള്ളവരും മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നതാണ് നല്ലത്. 

മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കും. വിറ്റാമിൻ എ, വിറ്റാമിൻ ബി 12, വിറ്റാമിൻ ബി, എന്നിവ അടങ്ങിയതാണ് മുട്ടയുടെ വെള്ള. കണ്ണിൻറെ ആരോഗ്യത്തിന് ഉത്തമമാണ് മുട്ടയുടെ വെള്ള. തിമിരം പോലുള്ള അസുഖത്തിന് നല്ലൊരു പ്രതിവിധിയാണിത്.

സോഡിയം സമ്പുഷ്ടമാണ് മുട്ടയുടെ വെള്ള. ഹൃദയം, നാഡി, കിഡ്‌നി, എന്നിവയുടെ പ്രവർത്തനത്തിനും, മസിൽ വേദന പോലെയുള്ള പ്രശ്‌നങ്ങളും ഒഴിവാക്കാൻ സോഡിയം ഏറെ അത്യാവശ്യമാണ്.

മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ ധാരാളമടങ്ങിയിട്ടുണ്ട്. ദഹനപ്രശ്‌നം അകറ്റാൻ ഏറ്റവും നല്ല മാർഗ്ഗമാണ് മുട്ട. പുരുഷ ഹോർമോണായ testosterone hormone ഉൽപ്പാദനത്തിനും ഏറെ നല്ലതാണ് മുട്ടയുടെ വെള്ള.  Testosterone hormone രോമവളർച്ചയ്ക്കും, മസിലുകൾ രൂപപെടുന്നതിനുമെല്ലാം അത്യാവശ്യമായ ഘടകമാണ്.

മുട്ടയുടെ വെള്ളയും മഞ്ഞയും ഒരേപോലെ ആരോഗ്യകരമാണ്.  പൂർണ്ണഫലം ലഭിക്കണമെങ്കിൽ ഇവ മുഴുവനും കഴിക്കണം.

മുട്ട തോടുകൾ ഭക്ഷ്യയോഗ്യമാണോ ? കഴിച്ചാൽ ഗുണമുണ്ടോ?

ഇൻക്യുബേറ്ററിൽ മുട്ട വിരിയിക്കാൻ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും, മുട്ട വിരിയാതെ വരുന്നതിൻറെ കാരണങ്ങളും_

English Summary: Amazing benefits of egg

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds