1. Health & Herbs

ചൊറിയണം വീട്ടിലുണ്ടോ? ഇതൊന്ന് ശ്രദ്ധിക്കൂ

നമ്മുടെ വീട്ടു പറമ്പിലും മറ്റും കാടുപോലെ വളരുന്ന ചെടികള്‍ പലതാണ്, അവ പലപ്പോഴും നാം വലിച്ചെറിഞ്ഞു കളയാറുമുണ്ട്, അവയുടെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്,

Saranya Sasidharan
Choriyanam
Choriyanam

നമ്മുടെ വീട്ടു പറമ്പിലും മറ്റും കാടുപോലെ വളരുന്ന ചെടികള്‍ പലതാണ്, അവ പലപ്പോഴും നാം വലിച്ചെറിഞ്ഞു കളയാറുമുണ്ട്, അവയുടെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്, എന്നാല്‍ അതിനെ കുറിച്ചു പല ആള്‍ക്കാര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. കേരളത്തില്‍ ഉടനീളം എപ്പോഴും കാണപ്പെടുന്ന ഒരു ചെടിയാണ് കൊടിത്തൂവ എന്ന ഔഷധി. കൊടുത്ത, ആനക്കൊടിത്തൂവ, കടിത്തുമ്പ, കുപ്പത്തുമ്പ എന്നിങ്ങനെ പല പേരുകള്‍ ഉണ്ട് ഇതിന്. ഇതിന്റെ ഇലകള്‍ തൊട്ടാല്‍ ചൊറിയും എന്നത് കൊണ്ട് തന്നെ ചൊറിയണം എന്നും വിളിക്കും. നെറ്റില്‍ എന്നതാണ് ഇംഗ്ലീഷ് നാമം. മഴക്കാലത്താണ് ഇത് കൂടുതലായും വളരുന്നത്. ഇലകള്‍ ദേഹത്തു തട്ടിയാല്‍ നമുക്ക് അസ്വസ്ഥത ഉണ്ടാകുമെങ്കിലും ഇവ ചെറിയ ചൂടുവെളളത്തിലിട്ടാല്‍ ഈ ചൊറിച്ചില്‍ മാറിക്കിട്ടും. നിരവധി ആയുര്‍വേദ മരുന്നുകളില്‍ പ്രധാനി കൂടിയാണ് കൊടിത്തൂവ.

ഔഷധഗുണങ്ങള്‍ ഏറെ ഉള്ളത് കൊണ്ടുതന്നെ കര്‍ക്കിടകക്കാലത്ത് പത്തിലത്തോരനുകളില്‍ കൊടിത്തൂവയും ഏറ്റവും പ്രധാന്യമർഹിക്കുന്നു. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ടോക്‌സിനുകളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് ചൊറിയണം.ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ടോക്സിനുകളാണ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. ലിവര്‍, കിഡ്നി എന്നിവയെല്ലാം ശുദ്ധീകരിക്കുന്നതിനൊപ്പം രക്ത ശുദ്ധിയും വരുത്തുന്നു. രക്തദൂഷ്യം വഴിയുള്ള ആരോഗ്യ, ചര്‍മ പ്രശ്നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് കൊടിത്തൂവ എന്ന ചൊറിയണം. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കൊടിത്തൂവ സഹായിക്കുന്നതിനാൽ പ്രമേഹ പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്. മോശം കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കുകയും ഇതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഹൃദയ പ്രശ്നങ്ങളുള്ളവര്‍ക്ക് മരുന്നായി ഉപയോഗിക്കാന്‍ ഏറെ നല്ലതാണ് ഇത്. രക്തപ്രവാഹം ശക്തിപ്പെടുത്താനും ഇതേറെ നല്ലതാണ്.

സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണ് കൊടിത്തൂവ. ആര്‍ത്ത വേദനകള്‍ക്കും ആര്‍ത്തവ ക്രമക്കേടുകള്‍ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളി തടി കുറയ്ക്കാനും ഇതിന് കഴിയുന്നു. അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണിത്. ശരീരത്തിലെ നീര്‍ക്കെട്ടു തടയാനും ഇത് നല്ലൊരു ഔഷധമാണ്. കര്‍ക്കിടകക്കാലത്ത് പത്തിലത്തോരനുകളില്‍ കഴിയ്ക്കുന്നത് വാത സംബന്ധമായ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമായത് കൊണ്ടാണ്. സന്ധി വേദനകള്‍ക്കും എല്ലു തേയ്മാനം പോലുള്ള പ്രശ്നങ്ങള്‍ക്കും, എല്ലിന്റെ ആരോഗ്യത്തിനും ഇതേറെ മികച്ചതാണ്.

അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ച പോലുളള പ്രശ്നങ്ങളും നിയന്ത്രിക്കുന്നു. വാതം ശമിപ്പിക്കാനും ഇതുവഴിയുണ്ടാകുന്ന വേദന കുറയ്ക്കാനും ഏറെ നല്ലതാണ് കൊടിത്തൂവ. പൊട്ടാസ്യം, അയേണ്‍, ഫോസ്ഫറസ്, വൈറ്റമിന്‍ സി, എ, ക്ലോറോഫില്‍ എന്നിവയടങ്ങിയ ഒരു ഔഷധ സസ്യമാണ് ഇത്. അതുകൊണ്ടു തന്നെ മുടികൊഴിച്ചില്‍ അകറ്റാനും ഏറെ നല്ലതാണ് കൊടിത്തൂവ. യൂറിനറി ഇന്‍ഫെക്ഷന്‍, മൂത്രത്തില്‍കല്ല് ഇവയ്‌ക്കെല്ലാം നല്ലൊരു പരിഹാരം കൂടിയാണ് കൊടിത്തൂവ. ചര്‍മ്മരോഗങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്. എന്നാല്‍ ഔഷധങ്ങള്‍ക്കു പുറമെ വീടുകളില്‍ തോരന്‍ കറി വെക്കാനും ചൊറിയണം അഥവാ കൊടിത്തൂവ ഉപയോഗിച്ച് വരുന്നു.

ബന്ധപ്പെട്ട വാർത്തകൾ

കൊടിത്തൂവ സമ്പന്നമായ ഇലക്കറി

കർക്കിടകത്തിൽ ആരോഗ്യത്തിനായി പത്തില കഴിക്കാം

തുളസി- ആയുര്‍വേദ ചികിത്സയില്‍ പ്രഥമ സ്ഥാനം

English Summary: Benefit of kodithumba/ choriyanam

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds