നമ്മളിൽ പലരും കാപ്പികുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ അമിതമായാൽ കാപ്പി ദോഷഫലങ്ങൾ ആണ് നമ്മുടെ ശരീരത്തിന് സമ്മാനിക്കുക. കാപ്പിയുടെ ഉപയോഗം അധികമായാൽ ശരീരത്തിൽ കൂടുതൽ അളവിൽ കഫീൻ എത്തുന്നു. ഇത് ശരീരത്തിന് ഗുണം ചെയ്യില്ല. അധികമായി കഫീൻ നമ്മുടെ ശരീരത്തിൽ എത്തിയാൽ അത് ഉറക്കക്കുറവിന് കാരണമാകുകയും അമിത രക്തസമ്മർദ്ദത്തിന് ഹേതുവായി തീരുകയും ചെയ്യും.
ഉറക്കക്കുറവ് ഉള്ളവർ കാപ്പി കുടിക്കുന്നവരാണെങ്കിൽ അതിൻറെ ഉപയോഗം കുറയ്ക്കുക. അമിതരക്തസമ്മർദം ഉള്ളവർക്ക് കഫീൻ ഉൾപ്പെടുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാൻ ശ്രമിക്കുക. മാത്രവുമല്ല കാപ്പിക്ക് അസിഡിക് സ്വഭാവമുണ്ട്. രാവിലെ വെറുംവയറ്റിൽ കാപ്പി കുടിക്കുന്നുവരുണ്ടെങ്കിൽ നിങ്ങളോർക്കുക വെറും വയറ്റിൽ കുടിക്കുന്ന കാപ്പി ഹൈഡ്രോക്ലോറിക് ആസിഡ് ഉദരത്തിൽ വർദ്ധിപ്പിക്കുന്നു.
Many of us love to drink coffee. But coffee is bad for our body when it is consumed in excess. Excess coffee consumption increases the amount of caffeine in the body. It is not good for the body. When too much caffeine gets into our body, it can cause insomnia and cause high blood pressure. If people with insomnia drink coffee, reduce their consumption. People with high blood pressure should try to minimize their caffeine intake.
ഇത് ദഹനേന്ദ്രിയത്തിന് ഒട്ടും നല്ലതല്ല. ഇത് അസിഡിറ്റിക്ക് കാരണമാവാറുണ്ട്. അസിഡിറ്റി കൂടുമ്പോഴാണ് ഉദരത്തിൽ അൾസർ പോലുള്ള രോഗങ്ങൾ ഉടലെടുക്കുന്നത്. വെറും വയറ്റിൽ കുടിക്കുന്ന കാപ്പി സെറാടോണിൻ എന്ന ഹോർമോൺ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തുന്നു. കൂടാതെ വെറും വയറ്റിൽ ഉള്ള കാപ്പി മലബന്ധം പോലുള്ള പ്രശ്നങ്ങളിലേക്ക് വഴി തെളിക്കാറുണ്ട്. അതുകൊണ്ട് ബെഡ് കോഫി എന്ന ശീലം പാടെ മാറ്റുക..
Share your comments