തവിടുള്ള അരിയുടെ പ്രാധാന്യം
തവിടുള്ള അരി ഉണ്ടാക്കേണ്ടത് തവിട് ധാരാളമുള്ള വിത്തിനങ്ങളിൽ നിന്നാണ്. എന്നാൽ തവിടുള്ള നെല്ലിനങ്ങൾ വികസിപ്പിക്കുന്നതിലല്ല നാം ശ്രദ്ധ പതിപ്പിച്ചത്.
കാരണം തവിടുള്ള അരി അധികകാലം സൂക്ഷിക്കാനാവില്ല എന്നതു തന്നെ കാര്യം.
തത്ഫലമായി നാടൻ നെൽവിത്തിനങ്ങൾ ഇല്ലാതായി.
തവിടില്ലാത്ത /കുറവുള്ള നെല്ലിനങ്ങൾ പ്രചാരത്തിലായി. അതിൻ്റെ തന്നെ തവിട് നീക്കം ചെയ്ത് അതിൽ നിന്ന് തവിടെണ്ണ എടുത്ത് വിറ്റു തുടങ്ങി.
ബന്ധപ്പെട്ട വാർത്തകൾ: ലോകത്തിൽ വെച്ച് ഏറ്റവും രുചിയേറിയ അരികളിൽ ഒന്നാണ് ജാസ്മിൻ അരി (Jasmine rice).
തവിടിനെ അറിയേണ്ടതെല്ലാം അറിഞ്ഞാലും.
തവിടുള്ള അരി നിത്യഹാരത്തിന്റെ ഭാഗമാക്കേണ്ടുന്നത് ഈ കാലഘട്ടത്തിൽ അനിവാര്യമാണ്. രോഗ പ്രതിരോധശേഷിയുള്ള ആരോഗ്യം ആണ് ഇതിലൂടെ നമുക്ക് ലഭിക്കുന്നത്. വെള്ള അരിയിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ പോഷകഘടകങ്ങൾ തവിടുകളയാത്ത അരിയിൽ ഉണ്ട്. ഫൈബർ ഘടകം ധാരാളം അടങ്ങിയതാണ് തവിടുള്ള അരി. ദഹനപ്രക്രിയക്ക് കുടുതൽ ഉത്തമവുമാണ്. ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യമായ മാംഗനീസിന്റെ 80 ശതമാനവും തവിടുള്ള അരി നൽകും. ഇത് കാർബോഹൈഡ്രേറ്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ്.പൂർണ തവിടുള്ള അരി കഴിക്കാൻ അല്പം ബുദ്ധിമുട്ടുള്ളതിനാൽ ഈ അരിയിൽ 50 ശതമാനം തവിടാണ് നിലനിർത്തിയിരിക്കുന്നത്.
മാംഗനീസ് : ഒരു കപ്പ് തവിടുകളയാത്ത അരി നമ്മുടെ ശരീരത്ത് ദിവസം വേണ്ട 80 ശതമാനം മാംഗീനിസ് നൽകും. കാർബോഹൈഡ്രേറ്റിൽ നിന്നും ഊർജ്ജം നേടാം. അമിത കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്നത് തടയും.
ഭാരം കുറയ്ക്കാം: തവിടുകളയാത്ത അരിയുടെ പ്രധാന ഗുണം ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നുവെന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ കൊഴുപ്പിനെ ശരീത്തിലേയ്ക്ക് കടത്തിവിടാതെ സംരക്ഷിക്കുകയും ചെയ്യും. ഫൈബർ വിശപ്പിനെ നിയന്ത്രിക്കുകയും ഇടയ്ക്കിടെ ആഹാരം കഴിക്കാനുള്ള പ്രവണത കുറയ്ക്കുയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: നവര അരി ഔഷധഗുണങ്ങൾ
വിഷസംഹാരി: ഇത്തരം അരിയിൽ വിഷസംഹാരി ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രകൃതിദത്ത രാസപദാർത്ഥമായ ഫൈറ്റോ ന്യൂട്രിനാൽ സമ്പന്നമാണ് തവിടുകളയാത്ത അരി. അതിനാൽ പല അസുഖങ്ങളും ശരീരത്തിലെത്താതെ തടയുവാൻ ഈ ഘടകത്തിന് സാധിക്കും.
പ്രമേഹം കുറയ്ക്കും: ഇതിൽ അടങ്ങിയിരിക്കുന്ന മാഗ്നീഷ്യം 300 എൻസൈമുകൾക്ക് പകരമാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് സംതുലനാവസ്ഥയിൽ നിലനിർത്തുന്നതിൽ മാഗ്നീഷ്യത്തിനുള്ള പങ്ക് അതുല്യമാണ്. കാർബോഹൈഡ്രേറ്റ് ഘടകവും ശരീരത്തിന് ഗുണം ചെയ്യും. പല പ്രക്രീയകളിലൂടെ കടന്നുപോയ മറ്റ് അരികളേക്കാൾ ശരീരത്തിന് നല്ലതാണ് ഇത്.
ബന്ധപ്പെട്ട വാർത്തകൾ: മണിപ്പൂരിലെ കറുത്ത അരി(ചക്കാവോ), ഗോരഖ്പൂർ ടെറാക്കോട്ട ,കോവൽപട്ടി കടല മിട്ടായി എന്നിവയ്ക്ക് ഭൗമ സൂചിക പദവി
എല്ലുകൾക്ക് നല്ലത്: മാഗ്നീഷ്യം ഘടകം എല്ലുകൾക്കും, ഞരമ്പുരൾക്കും, പേശികൾക്കും ബലം നൽകും. എല്ലുകളുടെ ബലത്തിന് കാത്സ്യം പോലെ പ്രധാനമാണ് മാഗ്നിഷ്യവും ശരീരത്തിനാവശ്യമായ മാഗ്നീഷ്യത്തിന്റെ മൂന്നിൽ രണ്ടുഭാഗവും കാണപ്പെടുന്നത് എല്ലുകളിലാണ്.
കുട്ടികൾക്ക് നല്ലത്: ഫൈബർ ഘടകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നതിനാലും ശുദ്ധീകരണപ്രക്രിയകളിലൂട കടന്നുപോകാത്തതിനാലും ചെറിയ കുട്ടികളുടെ ആദ്യഭക്ഷണമായി ഉൾപ്പെടുത്തുന്നത് നല്ലതാണ്. ദ്രുതഗതിയിലുള്ള കുട്ടിയുടെ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ് തവിടുകളയാത്ത അരിയിൽ അടങ്ങിയിരിക്കുന്നത്. കുട്ടികൾക്ക് ശ്വാസംമുട്ട് വരാതിരിക്കുന്നതിനും ഇത് സഹായകമാണ്.
യോഗാചാര്യ ഡോ.സജീവ് പഞ്ച കൈലാസി.
9961609128
Share your comments