പല്ലുകളിൽ ക്യാവിറ്റി ഉണ്ടാകുന്ന കേസുകൾ ഇന്ന് വളരെ കൂടുതലാണ്. അണുബാധ കൊണ്ടാണ് ഈ ക്യാവിറ്റികൾ ഉണ്ടാകുന്നത്. ശ്രദ്ധിക്കാതിരുന്നാൽ പല്ല് എടുത്തുകളയുക, റൂട്ട്കനാൽ എന്നിവയൊക്ക ആവശ്യമായി വരാം. ഇതിനൊന്നും വഴിയൊരുകാതെ പല്ലുകളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ചാണ് വിശദമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പല്ലുകളുടെ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പല്ലിന് കേടു സംഭവിച്ചാല്‍ ആ പല്ല് എടുത്ത് കളയാതെ അതിനെ നിലനിര്‍ത്തുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ഒരു മാര്‍ഗ്ഗമണ് റൂട്ട്കനാൽ. പല്ലിലെ ഏത് റൂട്ടിലാണോ അണുബാധ ഉണ്ടായിരിക്കുന്നത്, ആ റൂട്ടിനെ അണുവിമുക്തമാക്കി പല്ലിനെ സംരക്ഷിക്കുന്നതാണ് റൂട്ട് കനാലിലൂടെ സാധാരണ ചെയ്യുന്നത്. പല്ല് തുരന്ന് അണുബാധ ഏറ്റഭാഗത്ത് മരുന്നുകള്‍ ഉപയോഗിച്ച് ക്ലീന്‍ ആക്കിയശേഷം അത് അടയ്ക്കും പിന്നീട് സംരക്ഷിക്കുന്നതിനായി ക്യാപ് ഇടും. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ പല്ലിന് അനുഭവപ്പെടുന്ന വേദന കുറയുന്നതിനും അതുപോലെ നാച്വറല്‍ പല്ല് നിലനിര്‍ത്തുന്നതിനും സാധിക്കും. പല്ല് പറിച്ചു കളയുന്നതിനേക്കാളും അതുപോലെ വെപ്പുപല്ല് വെയ്ക്കുന്നതിനേക്കാളും എല്ലായ്‌പ്പോഴും ആരോഗ്യത്തിന് നല്ലത് നമ്മളുടെ സാധാ പല്ല് നിലനിര്‍ത്തുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: പല്ല് വേദനക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികൾ
പല്ലുകളെ എങ്ങനെ സംരക്ഷിക്കാം?
* രണ്ട് നേരം പല്ല് തേയ്ക്കുന്നതിലൂടെ പല്ലില്‍ പറ്റിയിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് സാധിക്കും. ഇത് പല്ലുകള്‍ കേടില്ലാതിരിക്കുവാൻ സഹായിക്കുന്നു.
* ദിവസത്തില്‍ ഒരു നേരമെങ്കിലും ടൂത്ത് ഫ്‌ലോസ്സ് ചെയ്യുന്നത് നല്ലതാണ്. ടൂത്ത് ഫ്‌ലോസ്സ് ചെയ്യാതിരിക്കുമ്പോള്‍ പല്ലിന്റെ റൂട്ടില്‍ ഭക്ഷ്യവശിഷ്ടങ്ങള്‍ ഇരിയ്ക്കുന്നതിനും ഇത് പല്ലിന്റെ അടിയില്‍ നിന്നും കേടുവരുന്നതിനും വഴിവെയ്ക്കും. അതിനാൽ പല്ലുതേച്ചാലും ടൂത്ത് ഫ്‌ലോസ്സ് ചെയ്യേണ്ടത് അനിവാര്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പല്ലുകളിലെ മഞ്ഞനിറം മാറ്റാൻ ടിപ്പുകൾ
* നല്ല കട്ടിയുള്ള ചിപ്‌സ്, കാന്റീസ്, എന്നിവയെല്ലാം കഴിച്ചാല്‍ പല്ലില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നതിനെല്ലാം കാരണമാകാറുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ പല്ല് വീക്കാണെങ്കില്‍ ക്യാരറ്റ്, ആപ്പിള്‍ പോലുള്ള ഭക്ഷ്യവസ്തുക്കളും ഒഴിവാക്കണം. ഇവയെല്ലാം നല്ല ക്രഞ്ചിയായതിനാല്‍ ഇത് പല്ലില്‍ ഫ്രാക്ച്വര്‍ ഉണ്ടാകുന്നതിന് കാരണമാകും.
* ഐസ്‌ക്രീം, തണുത്ത പാനീയങ്ങള്‍ എന്നിവ കഴിക്കുന്നത് പല്ലില്‍ കൂടുതല്‍ ഫ്രാക്ച്വര്‍ ഉണ്ടാകുന്നതിന് കാരണമാകും. ഇത് വഴി പല്ലില്‍ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ ഇതിലൂടെ ബാക്ടീരിയില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: പല്ലുകളെ സംരക്ഷിച്ച് ബലവത്താക്കാൻ ഈ ദുശ്ശിലങ്ങൾ ഒഴിവാക്കൂ
* ചിലര്‍ രാത്രിയില്‍ പല്ലുകടിക്കുന്നതായി കാണുറുണ്ട്. ഇത് പല്ലില്‍ തേയ്മാനം ഉണ്ടാകുന്നതിനും അതുപോലെ പല്ലില്‍ വിടവുകള്‍ ഉണ്ടാക്കുന്നതിനുമെല്ലാം കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇവര്‍ ഉറങ്ങുമ്പോള്‍ മൗത്ത്ഗാര്‍ഡ് ധരിക്കുന്നത് നല്ലതായിരിക്കും.
* സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നവര്‍ മൗത്ത്ഗാര്‍ഡ് ധരിക്കുവാന്‍ ഒരിക്കലും മറക്കരുത്. ഇത് ധരിച്ചാല്‍ മാത്രമാണ് പല്ലുകളെ ക്ഷതം സംഭവിക്കുന്നതില്‍ നിന്നും സംരക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ.
* പല്ലുകളില്‍ കേട് സംഭവിക്കുന്നതിനു മുന്‍പേ തന്നെ സ്ഥിരമായി ഒരു ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തുന്നവരില്‍ കേട് വരുവാന്‍ സാധ്യത കുറവാണ്. അതുപോലെതന്നെ പല്ലുകള്‍ ഇടയ്ക്കിടയ്ക്ക് ക്ലീന്‍ ചെയ്യുന്നതും പല്ലുകളുടെ സംരക്ഷണത്തിന് നല്ലതാണ്.
* സോഫ്റ്റ് ഡ്രിംഗ്‌സ്, ചെറുനാരങ്ങ വെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവയെല്ലാം പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടുത്തുന്നവയാണ്. പല്ലിന് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഇത്തരം പാനീയങ്ങളും ഫ്രൂട്‌സും ഒഴിവാക്കാം.
* പല്ലിന് വേദന ആരംഭിക്കുമ്പോള്‍ തന്നെ ഡോക്ടറെ കണ്ടാല്‍ പല്ലിന്റെ കേട് കൂടുന്നതിന് മുന്‍പേ പല്ലുകളെ സംരക്ഷിക്കുവാന്‍ സാധിക്കും.
Share your comments