വിളവെടുക്കുന്ന കൂണിനെ ഉണക്കി ചട്ണി പൗഡര്‍ ആക്കിയാല്‍ സൂക്ഷിപ്പുകാലം കുറവാണെന്ന ന്യൂനത പരിഹരിക്കാം. ഒപ്പം പോഷകഗുണവും വിപണനസാധ്യതയുമുള്ള ഒരു ഉത്പന്നവുമായി.
ബംഗളൂരുവിലെ 'ഇന്ത്യന്‍ ഉദ്യാനവിള ഗവേഷണകേന്ദ്രം' കൂണില്‍ നിന്നും ഏഴ് തരം ചമ്മന്തിപ്പൊടി ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചു. കൂണിനൊപ്പം തേങ്ങ, നിലക്കടല ,വെളുത്ത എള്ളും കറുത്ത എള്ളും, മുരിങ്ങയില്, ബ്രഹ്മി എന്നിവ ചേര്‍ത്താണ് ഈ ചമ്മന്തിപ്പൊടികള്‍ ഉണ്ടാക്കുന്നത്.
വലിയ പോഷക മേന്മയുള്ള ഈ ഉത്പന്നങ്ങളെ വായുസഞ്ചാരമില്ലാത്ത പൗച്ചുകളിലും കണ്ടൈനറുകളിലും നിറച്ചു മൂന്ന് മാസം വരെ സൂക്ഷിക്കാം. വനിതാ കൂട്ടായ്മകള്‍ക്കും മറ്റും ഒരു തൊഴില്‍ സംരംഭമായി ഇതിന്റെ നിര്‍മാണത്തെ ഏറ്റെടുക്കാവുന്നതാണ്.
പോഷക ഭക്ഷ്യക്കൂട്ടെന്ന നിലയില്‍ ഇതിനെ വിപണനം ചെയ്യാം.
Phone -08089410299 (Mushroom - coonfresh)
Share your comments