<
  1. Health & Herbs

കരിനൊച്ചി; വീട്ടുവളപ്പിലെ ഒറ്റമൂലി

പണ്ടൊക്കെ നമ്മുടെ വീട്ടുപറമ്പിൽ തന്നെ ഔഷധത്തോട്ടവും അതിൽ പലവിധ ഒറ്റമൂലികളും ഉണ്ടായിരുന്നു. ഒരുവിധം അസുഖങ്ങൾക്ക് എല്ലാമുള്ള മരുന്നുകൾ ഈ ഔഷധത്തോട്ടത്തിൽ നിന്ന് തന്നെ ലഭിക്കുമായിരുന്നു.അതുകൊണ്ടുതന്നെ ഗൗരവമേറിയ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ സമീപിക്കേണ്ടിവരാറുള്ളൂ. നമ്മുടെ പറമ്പുകളിൽ ഇന്നും കാണപ്പെടുന്ന ഒരു പ്രധാന ഒറ്റമൂലിയാണ് കരിനൊച്ചി.

KJ Staff
കരിനൊച്ചി
കരിനൊച്ചി

പണ്ടൊക്കെ നമ്മുടെ വീട്ടുപറമ്പിൽ തന്നെ ഔഷധത്തോട്ടവും അതിൽ പലവിധ ഒറ്റമൂലികളും ഉണ്ടായിരുന്നു. ഒരുവിധം അസുഖങ്ങൾക്ക് എല്ലാമുള്ള മരുന്നുകൾ ഈ ഔഷധത്തോട്ടത്തിൽ നിന്ന് തന്നെ ലഭിക്കുമായിരുന്നു.അതുകൊണ്ടുതന്നെ ഗൗരവമേറിയ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ സമീപിക്കേണ്ടി വരാറുള്ളൂ.നമ്മുടെ പറമ്പുകളിൽ ഇന്നും കാണപ്പെടുന്ന ഒരു പ്രധാന ഒറ്റമൂലിയാണ് കരിനൊച്ചി.വീട്ടുവളപ്പിൽ അനായാസം നട്ടുവളർത്താവുന്ന ഇതിന്റെ ഇലകളാണ് പ്രധാനമായും ഔഷധത്തിനു ഉപയോഗിക്കുക .കരിനൊച്ചിയുടെ വിത്തു കിളിർപ്പിച്ചുള്ള തൈകളും ചില്ലകളുമാണ് നടീൽവസ്തുക്കൾ. തനിവിളയായോ ഇടവിളയായോ ഇത് നട്ടുവളർത്താം.വലിയ പരിചരണമൊന്നും കൂടാതെ ഇത് വളരുമെന്നതിനാൽ ഒരു തയ് നട്ടുപിടിപ്പിച്ചു ആർക്കും ഇതിന്റെ ഗുണങ്ങൾ ഉപയോഗപ്പെടുത്താം.മഴക്കാലമാണ് ഇത് നട്ടുപിടിപ്പിച്ച അനുയോജ്യമായ സമയം.

കരിനൊച്ചി
കരിനൊച്ചി

ഉപയോഗരീതികൾ അറിഞ്ഞാൽ ആർക്കും ലളിതമായി ഉപയോഗിക്കാവുന്നതാണ് ഈ ഒറ്റമൂലി.കരിനൊച്ചി നടുവേദനയ്ക്ക് ഫലപ്രദമായ ഔഷധമാണ് . വാതം മൂലമുള്ള നീരും വേദനയും കുറയ്ക്കാൻ കരിനൊച്ചിക്കു കഴിയും.പലവിധ ശരീര വേദനകൾക്ക് കരിനൊച്ചിഇല വെള്ളത്തിലിട്ടു തിളപ്പിച്ച് ആവികൊണ്ടാൽമതി. ഇലയിൽ ധന്വന്തരം തൈലം പുരട്ടി ചൂടാക്കി വേദനയുള്ള ഭാഗത്ത് കിഴി കുത്തുന്നതും ഫലപ്രദമാണ്. സന്ധികളിലുണ്ടാവാതനീര് കുറയാൻ കരിനൊച്ചിയില അരച്ചിട്ടാൽ മതി. നിരവധി കഷായങ്ങളിൽ കരിനൊച്ചി ചേരുവയാണ്.ക്ഷയം ആദിയായ ശ്വാസകോശ രോഗങ്ങള്‍ ക്കെതിരെ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് കരിനൊച്ചി. ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങള്‍ക്കെതിരെ ആവിപിടിക്കാന്‍ നല്ലതാണ്. തലവേദന മാറുവാന്‍ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. കരിനൊച്ചിയില പിഴിഞ്ഞെടുത്ത നീരിനു അപസ്മാര രോഗിയെ ബോധക്കേടില്‍ നിന്നും ഉണര്‍ത്താന്‍ കഴിയും.

കരിനൊച്ചി
കരിനൊച്ചി

ചെറിയക്കുട്ടികള്‍ക്ക് അപസ്മാരം, പനി എന്നിവ ഉണ്ടാകുന്ന സമയത്ത് മരത്തിന്റെ ഇലയിലെ നീര്കൊണ്ട് പനി, അപസ്മാരം എന്നിവഭേദപ്പെടും. ഇത് കൂടാതെ കരിനൊച്ചി നീര് മാത്രം കൊടുത്താലും രോഗം തടയാന്‍ സാധിക്കുന്നു. കരിനൊച്ചിയില കഷായം : വായ് പുണ്ണിന് നല്ലതാണ്. നടുവേദന, മുട്ടുകളിലുണ്ടാകുന്ന നീര്,വേദന എന്നിവ പൂര്‍ണ്ണമായും വിട്ടുമാറും. പനി, മലമ്പനി എന്നിവ ശമിക്കും.നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും.തൊണ്ടക്കകത്തും കഴുത്തിനുചുറ്റുമുള്ള ലസികാ നടു വേദന, മുട്ടുകളിലുണ്ടാകുന്ന നീര്, വേദന എന്നീ അസുഖങ്ങള്‍ക്ക് കരിനെച്ചിയില അരച്ചിടുക. കഫക്കെട്ടിനും, ശ്വാസംമുട്ടിനും, ജലദോഷത്തിനും ഇലയിട്ട വെള്ളം ആവി പിടിക്കുന്നു. മൂത്രതടസ്സത്തിന് നല്ല മരുന്നാണ്. മലേറിയ ചികിത്സക്കും ഉപയോഗിക്കുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ചെറൂള: ചെറുതല്ല പ്രാധാന്യം

English Summary: Simple leaf chaste tree

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds