Health & Herbs

വാഴക്കൂമ്പിന് ഇത്രയും ഔഷധഗുണങ്ങളോ ? so many medicinal properties of Banana flower/vazhakkoombu

vazhakkombu /banana flower

പണ്ടുകാലത്ത് മലേറിയ വന്നവർക്ക് വാഴക്കൂമ്പ് മരുന്നായി നല്കുമായിരുന്നു.

വാഴകുലച്ചാലുടൻ വാഴപ്പഴം എങ്ങനെ നല്ലതുപോലെ പഴുത്തു കിട്ടും മാത്രമാണ് പലർക്കും ശ്രദ്ധ. എന്നാൽ വാഴക്കൂമ്പൊ വാഴപ്പിണ്ടിയോ ഒക്കെ പലരും ഒഴിവാക്കുകയും ചെയ്യും. അത്രയ്ക്ക് അവഗണനയാണ് പഴം ഒഴികെ വാഴയുടെ മറ്റു ഭാഗങ്ങളോട്. എന്നാൽ ഇതേ വാഴക്കൂമ്പ് കുടപ്പൻ എന്ന പേരിൽ സൂപ്പർ മാർക്കറ്റുകളിലും മറ്റും വില്പനയ്ക്ക് വച്ചിരിക്കുന്നത് കണ്ടു നമ്മൾ അത്ഭുതപ്പെട്ടിട്ടുണ്ട്. നാട്ടിൻപുറങ്ങളിൽ വെറുതെ കളയുന്ന ഈ കൂമ്പിനു ഇത്ര വിലയോ എന്നോർക്കാറുമുണ്ട്. അതിന്റെ ഗുണങ്ങൾ അറിയുന്നവർ കുടപ്പൻ വെറുതെ കളയുകയേയില്ല. വിറ്റാമിൻ എ , സി ,ഇ , പൊട്ടാസ്യം ഫൈബർ ഇങ്ങനെ നിരവധി പോഷകങ്ങളാൽ സമ്പന്നമായ വാഴക്കൂമ്പിന്റെ ഗുണങ്ങൾ അറിയണ്ടേ?

ഒരുപാട് ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് വാഴപ്പൂ അഥവാ വാഴച്ചുണ്ട് അല്ലെങ്കിൽ വാഴക്കൂമ്പ് നല്കുന്നത്.

അണുബാധ തടയും

ആർത്തവ വേദന ഉണ്ടാകുമ്പോൾ ഹോമിയോ മരുന്നോ അല്ലെങ്കിൽ പാരസെറ്റമോളോ കഴിച്ചു വേദന ശമിപ്പിച്ചിരുന്നു. എന്നാൽ തൈരിനൊപ്പം വാഴക്കൂമ്പ് ചേർത്തു കഴിച്ചാൽ മതി, വേദന പമ്പ കടക്കും എന്ന് എത്ര പേർക്കറിയാം? ഒരുപാട് തരം അണുബാധകൾ തടയാൻ വാഴക്കൂമ്പിനു സാധിക്കും. ചിലയിടത്ത് മുറിവുകൾ വൃത്തിയാക്കാൻ പോലും ഇവ ഉപയോഗിക്കാറുണ്ട്.Menstrual pain was relieved by taking homeopathic medicine or paracetamol. But how many people know that just eating banana stalks with yoghurt will pass the pain? Banana stem can prevent many types of infections. In some cases, they are even used to clean wounds. ചിലയിനം പാരസൈറ്റുകളെ കൊന്നൊടുക്കാൻ വരെ വാഴപ്പൂവിനു സാധിക്കും. പണ്ടുകാലത്ത് മലേറിയ വന്നവർക്ക് വാഴക്കൂമ്പ് മരുന്നായി നല്കുമായിരുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പു സത്ത് വിളർച്ചയകറ്റാൻ ഒന്നാംതരം മരുന്നാണ്. ഒപ്പം ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും, സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭപാത്രസംബന്ധമായ രോഗങ്ങളെ ചെറുക്കാനും വാഴക്കൂമ്പ് നല്ലതാണ്Menstrual pain was relieved by taking homeopathic medicine or paracetamol. But how many people know that just eating banana stalks with yoghurt will pass the pain? Banana stem can prevent many types of infections. In some cases, they are even used to clean wounds. Bananas can even kill some parasites. In ancient times, bananas were used to treat malaria. The iron content in it is anemic

vazhakkombu

ആഴ്ചയിൽ ഒരിക്കലെങ്കിലും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കണ്ട.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും

ഇതിനും വാഴക്കൂമ്പ് ബെസ്റ്റ് ആണ്. പ്രമേഹം ഉള്ളവർ അതിനാൽ തന്നെ വാഴകൂമ്പ് ആഹാരത്തിന്റെ ഭാഗമാക്കാറുണ്ട്. വാഴപ്പൂ, മഞ്ഞൾ , സാമ്പാർ പൊടി, ഉപ്പു എന്നിവ ചേർത്തു തിളപ്പിച്ച് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. കാൻസറിനെ ചെറുക്കാൻ ഇതിനു കഴിയും.മെറൂണോ അല്ലെങ്കിൽ നേർത്ത പർപ്പിൾ നിറമോ ആയിരിക്കും വാഴക്കൂമ്പുകൾക്ക്. ഇത് പലതരം ആൻറി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. കൂടാതെ കോശങ്ങളുടെ ആരോഗ്യത്തിനും പ്രായാധിക്യത്തിന്റെ ചെറുത്തു നിൽപ്പിനും അനുയോജ്യമായ ഒന്നാണ് ഈ ഫലം. എല്ലാത്തരം അവശ്യ വിറ്റാമിനുകളും അമിനോ ആസിഡുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, കലോറി കുറവായതുകൊണ്ടു തന്നെ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ വാഴക്കൂമ്പ് സഹായിക്കുന്നു. പ്രത്യുൽപാദന അവയവങ്ങളുടെ സംരക്ഷണത്തിനും മുലയൂട്ടുന്ന അമ്മമാരെ കൂടുതൽ ആരോഗ്യവതികൾ ആക്കി തീർക്കുന്നതിനും ശരീരത്തിലെ എല്ലാത്തരം അണുബാധകളെ തടയുന്നതിനും ഇത് ഏറ്റവും മികച്ചതാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കണ്ട. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതാണ് .

അനീമിയ

ഇരുമ്പിന്റെ കുറവ് കൊണ്ടാണ് അനീമിയ ഉണ്ടാകുന്നത്. അതിനാൽ തന്നെ വാഴക്കൂമ്പ് കഴിക്കുന്നത് അനീമിയ തടയാൻ സഹായിക്കും. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാൻ അതിനാൽ വാഴകൂമ്പിനു സാധിക്കും. രക്തത്തിലെ ഓക്സിജൻ അളവ് കൂട്ടാനും സഹായിക്കും മഗ്നീഷ്യം ധാരാളം അടങ്ങിയതാണ് വാഴക്കൂമ്പ്. ഇന്നത്തെ കാലത്തു ഓരോരോ ജീവിത പ്രശനങ്ങളാൽ സ്ട്രെസ്സ് അനുഭവിക്കാത്തവർ കുറവാണ്. അവർക്കും ഇതൊരു ഉത്തമ പ്രതിവിധിയാണ്. മാനസികാരോഗ്യം കൂട്ടി മനസ്സിലെ ആധികളും വ്യാധികളും കുറയ്ക്കാൻ കഴിയുന്ന ഈ ഒറ്റമൂലി എന്തിനു ഒഴിവാക്കണം.

vazhakkombu

വ്യായാമ മുറകൾ പരിശീലിക്കുന്ന ആളുകൾ ദിവസവും ഭക്ഷണത്തിൽ വാഴക്കൂമ്പ് ഉൾപ്പെടുത്തിക്കൊള്ളൂ

ശരീരഭാരം കുറയ്ക്കും

ധാരാളം നാരുകൾ അടങ്ങിയ ഈ ഭക്ഷണം കഴിച്ചാൽ ശരീര ഭാരം കുറയും എന്നും ഓർക്കുക. ഇന്ന് ഭാരം കുറയ്ക്കാൻ വ്യായാമ മുറകൾ പരിശീലിക്കുന്ന ആളുകൾ ദിവസവും ഭക്ഷണത്തിൽ വാഴക്കൂമ്പ് ഉൾപ്പെടുത്തിക്കൊള്ളൂ. കാലറി വളരെ കുറഞ്ഞതാണ്. ഒപ്പം കൊളസ്ട്രോൾ ഒട്ടുമേയില്ല എന്നതും ഓർക്കുക.നാരുകൾ നിറഞ്ഞ ഈ ഭക്ഷണം കഴിച്ചാൽ കോൺസ്റ്റിപേഷൻ ഉണ്ടാവുകയേ ഇല്ല.

ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലത്.

സ്ട്രെസ് ന്റെ കാര്യം പറഞ്ഞല്ലോ. അപ്പോൾ അനുബന്ധമായ ഹൃദയാരോഗ്യത്തിനും വാഴപ്പൂ നല്ലതാണ്. ആഴ്ചയിൽ രണ്ടു ദിവസം വാഴക്കൂമ്പു തോരൻ വെച്ചോ മറ്റു രീതിയിലോ കഴിച്ചാൽ രക്തത്തിലുള്ള അനാവശ്യ കൊഴുപ്പുകൾ നീങ്ങി രക്തശുദ്ധി നൽകും. വിറ്റാമിൻ എ, സി എന്നിവയോടൊപ്പം മിതമായ അളവിൽ കാൽസ്യം, ഇരുമ്പ് എന്നിവ കൂടി ഇവയിൽ ഉൾക്കൊണ്ടിരിക്കുന്നതിനാൽ ആർത്തവവിരാമത്തിന്റെ വിഷമതകൾ ലഘൂകരിക്കാനും ഇവ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.രക്തക്കുഴലിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാക്കാനും ഇത് ഉത്തമമാണ്. ചുരുക്കത്തിൽ നമ്മുടെ വീടുകളിൽ നിത്യേന ലഭിക്കുന്ന വാഴക്കൂമ്പ് ഇനിയാരും ഒഴിവാക്കരുത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വാഴപ്പിണ്ടി- പ്രകൃതിദത്ത ഔഷധം vazhapindi- Banana stem - a natural medicine


English Summary: so many medicinal properties of Banana flower?/vazhakkoombu

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine