വളർന്നുവരുന്ന കുട്ടികൾക്ക് പോഷകഗുണമുള്ള ആഹാരങ്ങൾ നൽകേണ്ടത് വളരെ പ്രധാനമാണ്. പ്രതിരോധശക്തി വർദ്ധിപ്പിക്കാനും മറ്റും മാത്രമല്ല ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ തലച്ചോറിൻറെ പ്രവർത്തനങ്ങളെയും ഏറ്റവും മികച്ചരീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. കുട്ടികളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്.
പാൽ: കുട്ടികൾക്ക് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ് പാൽ. ഇതിൽ നിന്ന് വിറ്റാമിൻ ബി, പ്രോട്ടീൻ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. പാൽ, തൈര് എന്നിവ കഴിക്കുന്നത് കുട്ടികൾക്ക് ഗുണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ പാലിന്റെ പത്ത് ഗുണങ്ങൾ
ബ്രൊക്കോളി: വിറ്റാമിൻ കെ, ഫോളേറ്റ്, ബീറ്റ കരോട്ടിൻ തുടങ്ങിയ മസ്തിഷ്‌ക ആരോഗ്യ പോഷകങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കഴിക്കുന്നതു വഴി 'കോളിൻ' എന്ന പോഷണവും ലഭിക്കുന്നു. തലച്ചോറിന്റെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷണമാണിത്. മാത്രമല്ല മസ്തിഷ്‌കവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളും തമ്മിൽ ആശയവിനിമയം നടത്തുന്നതിനും കോളിൻ സഹായിക്കുന്നു. ആവിയില്‍ ചെറുതായി വേവിച്ച ബ്രൊക്കോളി കുട്ടികൾക്ക് നൽകുന്നത് ബുദ്ധിവികാസത്തിന് ഏറെ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കടല്‍ കടന്നെത്തിയ വിദേശപച്ചക്കറികള്‍
മുട്ട: ബ്രൊക്കോളിയിൽ കാണപ്പെടുന്ന 'കോളിൻ' എന്ന പോഷണം മുട്ടയിലും അടങ്ങിയിരിക്കുന്നു. മുട്ടയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ കുട്ടികളെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.
മത്സ്യം: വിറ്റാമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ മത്സ്യത്തിൽ ധാരാളമടങ്ങിയിട്ടുണ്ട്. ഈ പോഷണങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
തെെര്: കുട്ടികൾക്ക് തെെര് നിർബന്ധമായും നൽകിയിരിക്കണം. പ്രോട്ടീൻ, വിറ്റാമിൻ ഡി എന്നിവ തെെരിൽ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കുടൽ നിലനിർത്തുന്നതിന് പ്രധാനമായ ബാക്ടീരിയായ പ്രോബയോട്ടിക്സും തൈരിൽ അടങ്ങിയിട്ടുണ്ട്.
അവക്കാഡോ: ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരത്തിൽ എത്തേണ്ടത് വളരെ പ്രധാനമാണ്. അതിന് ഏറ്റവും നല്ലതാണ് അവക്കാഡോ. കാരണം, ഇവയിൽ മോണോസാചുറേറ്റഡ് കൊഴുപ്പുകൾ കൂടുതലാണ്. ഇത് ബുദ്ധിവികാസത്തിന് ഏറെ ഗുണം ചെയ്യും.
തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടാന്‍ അത്യുത്തമമാണ് അവക്കാഡോ. അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ബി കോപ്ലക്സ് വിറ്റാമിന്‍ കുട്ടികളിലെ ടെന്‍ഷന്‍ കുറയ്ക്കുന്നതിനും സഹായിക്കും.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments