<
  1. Health & Herbs

മുഖത്തെ ആവശ്യമില്ലാത്ത രോമം നീക്കാൻ ടിപ്പുകൾ

അമിതരോമ വളർച്ച പലരെയേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്, പ്രത്യേകിച്ച് മുഖത്തുണ്ടാകുന്ന രോമവളർച്ച. വാക്സിംഗ്, ത്രെഡിംഗ്, ലേസർ ട്രീറ്റ്മെന്റ് തുടങ്ങിയ പ്രക്രിയകൾ കൊണ്ട് കാര്യം സാധിക്കുന്നവരുണ്ട്. എന്നിരുന്നാലും, ഇവയൊന്നും വേദനയില്ലാത്തതോ വിലകുറഞ്ഞതോ മുഖത്തെ രോമങ്ങൾ നീക്കം ചെയ്യുമ്പോൾ ചർമ്മത്തെ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പുനൽകുന്നതോ അല്ല.

Meera Sandeep
Tips to remove unwanted facial hair
Tips to remove unwanted facial hair

അമിതരോമ വളർച്ച പലരെയേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്, പ്രത്യേകിച്ച് മുഖത്തുണ്ടാകുന്ന രോമവളർച്ച.  വാക്സിംഗ്, ത്രെഡിംഗ്, ലേസർ ട്രീറ്റ്മെന്റ് തുടങ്ങിയ പ്രക്രിയകൾ കൊണ്ട് കാര്യം സാധിക്കുന്നവരുണ്ട്.  എന്നിരുന്നാലും, ഇവയൊന്നും വേദനയില്ലാത്തതോ വിലകുറഞ്ഞതോ മുഖത്തെ രോമങ്ങൾ നീക്കം ചെയ്യുമ്പോൾ ചർമ്മത്തെ ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പുനൽകുന്നതോ അല്ല. അതുകൊണ്ട് തന്നെ ഇത്തരം രീതികളെ ആശ്രയിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില രീതികൾ പരീക്ഷിച്ചു കൂടാ?

ചർമ്മ സംരക്ഷണത്തിന് സ്ട്രോബെറി

* കടലപ്പൊടി വീട്ടിൽ എപ്പോഴും എളുപ്പത്തിൽ ലഭ്യമാകുന്ന ചേരുവയാണ്. കടലപ്പൊടി മാസ്കിന് മറ്റ് ചേരുവകൾ ആവശ്യമാണ്. ഈ ചേരുവകൾ മഞ്ഞൾപ്പൊടി, ക്രീം, പാൽ എന്നിവയാണ്. ഒരു പാത്രം എടുത്ത് അതിൽ നാല് ടേബിൾ സ്പൂൺ കടലപൊടി, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ ക്രീം, രണ്ട് മൂന്ന് ടീസ്പൂൺ പാൽ എന്നിവ ഒരുമിച്ച് ചേർത്ത് ഇളക്കുക. പേസ്റ്റ് കട്ടിയുള്ളതായി കാണുന്നതുവരെ എല്ലാ ചേരുവകളും നന്നായി ഇളക്കുക. പേസ്റ്റ് മുഖത്ത് പുരട്ടി നന്നായി ഉണങ്ങാൻ അനുവദിക്കുക.

പേസ്റ്റ് നിങ്ങളുടെ ചർമ്മത്തിൽ ആവശ്യത്തിന് കട്ടിയായി പിടിച്ചു എന്ന് തോന്നിയാൽ, നിങ്ങളുടെ രോമ വളർച്ചയുടെ എതിർ ദിശയിലേക്ക് വലിച്ച് നീക്കണം. ആദ്യം വലിക്കുമ്പോൾ രോമം പെട്ടെന്ന് വേർപെടില്ല. എന്നിരുന്നാലും, രോമത്തിൻറെ വേരുകൾ മൃദുവും ദുർബലവുമാണ്. ഈ നടപടിക്രമം രണ്ടോ മൂന്നോ തവണ ആവർത്തിക്കുന്നത് ഫലങ്ങൾ കാണിച്ചേക്കാം. ഈ മിശ്രിതം പതിവായി ഉപയോഗിക്കുന്നത് അത്ഭുതകരമായ ഫലങ്ങൾ കാണിക്കും.

* മുട്ടയുടെ വെള്ള വേർതിരിച്ചുകഴിഞ്ഞാൽ, ഒരു ടീസ്പൂൺ കോൺസ്റ്റാർച്ചും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർക്കുക. ഈ മിശ്രിതം കട്ടിയുള്ള പേസ്റ്റ് ആയി മാറുന്നത് വരെ ഈ ചേരുവകളെല്ലാം നന്നായി യോജിപ്പിക്കുക. ഇത് നിങ്ങളുടെ മുഖത്ത് മൃദുവായി പുരട്ടുക. ഉണങ്ങിയ പേസ്റ്റ് കാരണം നിങ്ങളുടെ ചർമ്മം മുറുകിയാൽ, മാസ്ക് വലിച്ചു കളയുക. നല്ല ഫലങ്ങൾ കാണുന്നതിന് മാസ്‌ക് കളയുന്നതിന് മുമ്പ് കുറഞ്ഞത് 30 മിനിറ്റെങ്കിലും കാത്തിരിക്കുക. ഈ ദിനചര്യയുടെ അനന്തരഫലമായി, രോമം നീക്കം ചെയ്യുക മാത്രമല്ല, ചർമ്മത്തിലെ മൃതകോശങ്ങൾ പോലും ഇല്ലാതാകും.

* നിങ്ങൾക്ക് വരണ്ട ചർമ്മമുണ്ടെങ്കിൽ, രോമം നീക്കം ചെയ്യാനുള്ള ഇതിലും മികച്ച പ്രകൃതിദത്ത പരിഹാരം നിങ്ങൾക്ക് വേറെ കണ്ടെത്താൻ കഴിയില്ല. ഇത് മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ മാത്രമല്ല, ജീവകങ്ങളും ധാതുക്കളും കൊണ്ട് മുഖത്തെ പോഷിപ്പിക്കുകയും ചെയ്യും. ഈ സ്‌ക്രബ് ഉണ്ടാക്കാൻ, പകുതി വാഴപ്പഴം എടുത്ത് നന്നായി ഉടച്ചെടുത്തത്തിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ ഓട്സ് പൊടി ചേർത്ത് ഇവയെല്ലാം യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യുക, രോമ വളർച്ചയുടെ വിപരീത ദിശയിലേക്ക് സ്‌ക്രബ് ചെയ്യുന്നു എന്ന് ഉറപ്പാക്കുക. മൂന്നോ നാലോ മിനിറ്റ് സ്‌ക്രബ്ബ് ചെയ്ത ശേഷം, മിശ്രിതം നിങ്ങളുടെ മുഖത്ത് കുറച്ച് നേരം വയ്ക്കുക. മിശ്രിതം നിങ്ങളുടെ ചർമ്മത്തിൽ മുറുകിയാൽ, ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകാൻ സമയമായി.

* രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് മൂന്ന് ടീസ്പൂൺ പാൽ (ആവശ്യമനുസരിച്ച് ഇടുക) എന്നിവ ഒരുമിച്ച് ചേർത്ത് നന്നായി ഇളക്കുക. ഈ ചേരുവകളുടെ മിശ്രിതം അരിപ്പൊടിയുടെ കട്ടിയുള്ള പേസ്റ്റ് പോലെ ആയിരിക്കണം. ഈ മിശ്രിതം മുഖത്ത് മൃദുവായി പുരട്ടുക, അത് കഠിനമാകുന്നതുവരെ നിങ്ങളുടെ മുഖത്ത് വയ്ക്കുക. കഴുകുന്നതിനു മുമ്പ്, കഴിയുന്നത്ര മിശ്രിതം വലിച്ചെടുക്കാൻ ശ്രമിക്കുക. ശേഷം, ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.

പ്രകൃതിദത്ത വഴികൾ ഫലം കാണാൻ സമയമെടുക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം, എന്നാൽ ഇവ ഫലപ്രദവും ദീർഘകാല ഫലങ്ങൾ കാണിക്കുന്നതുമാണ്. അതിനാൽ, പ്രകൃതിദത്ത പ്രതിവിധി പ്രയോഗിക്കുന്നതിനുള്ള നിങ്ങളുടെ ആദ്യ കുറച്ച് ശ്രമങ്ങളിൽ അക്ഷമരാകരുത്. ഇത് പതിവായി ചെയ്യുക, നിങ്ങളുടെ രോമ വളർച്ചയ്‌ക്കെതിരായ ദിശയിലേക്ക് വലിക്കുകയോ പീലിങ് ചെയ്യുകയോ ചെയ്യുന്നത് ഉറപ്പാക്കുക. കഴുകിയ ശേഷം, ചർമ്മത്തിൽ മോയ്സ്ചറൈസർ പ്രയോഗിക്കാൻ മറക്കരുത്.

English Summary: Tips to remove unwanted facial hair

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds