<
  1. Health & Herbs

അറിയാമോ തുളസീ വിലാസം

തുളസി (holy basil) നമ്മുടെ പറമ്പിലൊക്കെ സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ്. രണ്ടുതരം തുളസിയാണ് സാധാരണ കണ്ടുവരാറുള്ളത്. രാമ തുളസിയും കൃഷ്ണതുളസിയും.

Rajendra Kumar

തുളസി (holy basil) നമ്മുടെ പറമ്പിലൊക്കെ സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ്. രണ്ടുതരം തുളസിയാണ് സാധാരണ കണ്ടുവരാറുള്ളത്. രാമ തുളസിയും കൃഷ്ണതുളസിയും. കറുപ്പ് നിറം ഉള്ളത് കൃഷ്ണ തുളസിയും വെളുപ്പു നിറമുള്ളത് രാമതുളസിയുമാണ്. ഹിന്ദു വിശ്വാസമനുസരിച്ച്  തുളസിചെടി അവരുടെ വിശ്വാസവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ വീട്ടുമുറ്റത്ത് തറകെട്ടി തുളസി വളർത്താറുണ്ട്. പഴയ തറവാടുകളിലൊക്കെ തന്നെ പ്രൗഢിയുടെയും പാരമ്പര്യത്തെയും ഒരു അടയാളം കൂടിയാണ് തുളസിത്തറ.

വിഷ്ണുപത്നീയായ മഹാലക്ഷ്മിയുടെ അവതാരമാണ് തുളസി എന്നാണ് ഹിന്ദു വിശ്വാസം. അതുകൊണ്ട് വിഷ്ണു പൂജയ്ക്ക് തുളസി വളരെ പ്രധാനമാണ് താനും. മിക്ക ക്ഷേത്രങ്ങളിലും തുളസിയിലയിട്ട ജലമാണ് തീർത്ഥമായി ഭക്തർക്ക് നൽകുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ചെയ്യുന്നതെങ്കിലും തുളസിയിലയിട്ട വെള്ളം ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പനി ജലദോഷം ചുമ എന്നീ അസുഖങ്ങൾക്കെല്ലാം ഒരു ഔഷധമാണ് തുളസി തീർത്ഥം.

മനുഷ്യൻ കണ്ടു പിടിച്ച ഏറ്റവും ഔഷധഗുണമുള്ള ഒരു ചെടിയാണ് തുളസി. ആൻറി ഫംഗൽ ആൻറി സെപ്റ്റിക് ആൻറി ബാക്ടീരിയൽ ആൻറി ഓക്സിഡന്റ്‌ ആൻറി പയറിടിക് ആൻറി കാൻസർ സവിശേഷതകളുള്ള  ഒരു സസ്യമാണിത്.

സർവ്വസാധാരണമായി മാറിക്കഴിഞ്ഞ  പ്രമേഹത്തിന് ഇതൊരു ഔഷധമായി പറയപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ എന്നും തുളസിയില ചവച്ചരച്ച് കഴിച്ചാൽ മതി. ബ്രോങ്കൈറ്റിസ് ആസ്തമ പനി എന്നീ അസുഖങ്ങൾക്ക് തുളസി നല്ലൊരു ഔഷധമാണ്.

ജീവിതശൈലി രോഗങ്ങളിൽ ഒന്നായ ഹൃദ്രോഗത്തെ തടയാനും തുളസിക്ക് കഴിയും. തുളസിയിൽ അടങ്ങിയ വിറ്റാമിൻ സിയും ആന്റി ഓക്സിഡൻറ്കളുമാണ് ഈ തുളസിയുടെ കഴിവിന് പിന്നിൽ. ഉദരസംബന്ധമായ രോഗങ്ങൾക്കും തുളസി ഗുണകരമാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. കോൺസ്റ്റിപ്പേഷൻ അസിഡിറ്റി ഗ്യാസ്ട്രിക് പ്രോബ്ലംസ് എന്നിവയും തുളസി ഉപയോഗിക്കുകയാണെങ്കിൽ ശമിക്കും.

മേൽപ്പറഞ്ഞ ഗുണങ്ങൾക്ക് പുറമേ നേത്രരോഗങ്ങൾക്ക്  ഔഷധമായി തുളസി ഉപയോഗിക്കാറുണ്ട്. മാനസിക സമ്മർദ്ദം കുറയ്ക്കാനും തുളസിക്ക് കഴിയും എന്നു പറയപ്പെടുന്നു. അതിലടങ്ങിയിട്ടുള്ള കോർട്ടിസോൺ ഹോർമോണുകളുടെ നില സന്തുലിതമാക്കാൻ സഹായിക്കുന്നു. പല്ലുകളുടെയും വായിലെ മറ്റു രോഗങ്ങളുടെയും പ്രശ്നങ്ങൾ ഇല്ലാതാക്കാനുള്ള തുളസിയുടെ കഴിവ് ദന്ത രോഗചികിത്സയിൽ തുളസിക്ക് പ്രത്യേക സ്ഥാനം നേടി കൊടുക്കുന്നു. മൗത്ത് ഫ്രഷ്നർ ആയി തുളസി ഇപ്പോൾ ഉപയോഗിച്ചുവരുന്നുണ്ട്.

ഇതുവരെ രോഗങ്ങൾ ചികിത്സിക്കാനുള്ള തുളസിയുടെ കഴിവാണ് കണ്ടത്. എന്നാൽ രോഗം വരാതിരിക്കാനും തുളസി  സഹായകമാണ്. പതിവായി തുളസിയിലയിട്ട വെള്ളം കുടിക്കുകയോ തുളസിയില ചവച്ച് തിന്നുകയോ ചെയ്താൽ ശരീരത്തിലെ രോഗ പ്രതിരോധശേഷി വർധിക്കും എന്നുള്ളത് ഉറപ്പാണ്.

തുളസിയുടെ മേൽപ്പറഞ്ഞ ഗുണങ്ങൾ തുളസ്സി കൃഷിക്ക് വലിയ വ്യാവസായിക പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. തമിഴ് നാട്ടിലും കേരളത്തിലെ ചില പ്രദേശങ്ങളിലുമൊക്കെ കേന്ദ്രസർക്കാറിന്റെ സഹായത്താൽ തുളസ്സികൃഷി തുടങ്ങിയിട്ടുണ്ട്. വലിയ തോതിലുള്ള രോഗബാധ ഒന്നും തന്നെ കൃഷിയെ ബാധിക്കില്ല എന്ന കാരണത്താൽ തുളസ്സി കൃഷി  കർഷകർക്ക് പുതിയ വാതായനങ്ങൾ തുറന്നിടുകയാണ്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

മെലിയാനും നെല്ലിക്ക നല്ലതാണ്

കുട്ടികളുടെ ബുദ്ധി വികാസത്തിനും വളർച്ചക്കും സോയാബീൻ

സുന്ദരനാകണോ ? എങ്കിൽ ഇവ കഴിക്കുന്നത് ശീലമാക്കൂ...

ക്ഷീരകർഷകർക്ക് 'ക്ഷീര സാന്ത്വനം' ഇൻഷുറൻസ് പരിരക്ഷ

കുള്ളൻമാരുടെ ഉള്ളം കണ്ടുപിടിച്ച് ഇന്ത്യ

ക്യാപ്റ്റൻ കൂൾ ഇനി ക്രിക്കറ്റിൽനിന്ന് കോഴിവളർത്തലിലേക്ക്

പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം

കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം

ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ

നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?

ഇത് താൻടാ പോലീസ്

വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം

കർഷക പെൻഷൻ 50

English Summary: Tulsi

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds