ഫംഗസ് കൊണ്ട് ബുദ്ധിമുട്ടുന്നവർ ധാരാളമുണ്ട്. ഒരു പ്രാവശ്യം ചർമ്മത്തിൽ കടന്നുകൂടിയാൽ അത്ര വേഗം പോകുന്നവയല്ല ഇവ. എന്തെല്ലാം തരം മരുന്നുകൾ ഉപയോഗിച്ചാലും വീണ്ടും വീണ്ടും അത് വിട്ടുമാറാതെ ഉണ്ടാകുന്നു. ശരീരത്തിൽ നിന്നും ഇത്തരം പൂപ്പൽ രോഗങ്ങൾ അകറ്റാൻ ചില നാച്ചുറൽ മാർഗ്ഗങ്ങളുമുണ്ട്. ജീവിതരീതിയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ് ഫംഗസ് പിടിപെടുന്നതിന് പ്രധാന കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. മനുഷ്യന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഫംഗസ് രോഗങ്ങള്‍ പിടിപെടുന്നത്. ചര്‍മ്മത്തിന് ഫംഗസ് വളരാനുള്ള അനുകൂല സാഹചര്യം എപ്പോള്‍ ഉണ്ടാകുന്നുവോ അപ്പോള്‍ ഫംഗസ് പിടിപെടാമെന്ന് അവർ പറയുന്നു.
അമിതവണ്ണമുള്ളവരിലും പ്രമേഹരോഗ സാധ്യതയുള്ളവരിലുമാണ് ഫംഗസ് രോഗം വിട്ട് മാറാതെ കാണുന്നത്. ചില മരുന്നുകള്‍ അതായത്, രോഗപ്രതിരോധശേഷിക്ക് വ്യത്യാസം വരുത്തുന്ന സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍ കഴിക്കുന്നവരിലും മറ്റ് ചിലര്‍ക്ക് മരുന്ന് കഴിച്ചതിന്റെ ദോഷഫലമായി ഉണ്ടാകുന്ന പേരിലും ഫംഗസ് വരാം.
ഫംഗസ് വരാനുള്ള മറ്റൊരു കാരണം വരണ്ട ചര്‍മ്മമാണ്. കൗമാരക്കാർക്കിടയിൽ ഒരു വസ്ത്രം തന്നെ സ്ഥിരമായി ഉപയോഗിക്കുക, ശരീരത്തില്‍ വിയര്‍ക്കുന്ന വിയര്‍പ്പ് വലിച്ചെടുക്കാന്‍ പറ്റാതെ വരുന്ന വസ്ത്രങ്ങള്‍ ധരിക്കുക, സ്‌കിന്റെ നോര്‍മല്‍ ടോണ്‍ നശിപ്പിക്കുന്ന ക്രീം ഉപയോഗിക്കുക ഇതെല്ലാം ഫംഗസ് രോഗം ഉണ്ടാക്കാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ശൈത്യകാലത്ത് ചർമ്മം സംരക്ഷിക്കാൻ ഇങ്ങനെ ചെയ്യാം
ഫംഗസ് പിടപെട്ടവർ വീര്യം കൂടിയ സോപ്പ് ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ഫംഗസ് രോഗം കൂട്ടുകയേയുള്ളൂ. നഖങ്ങള്‍ ഉപയോഗിച്ച് ഫംഗസ് രോഗമുള്ള ഭാഗത്ത് ചൊറിയുമ്പോള്‍ നമ്മുടെ നോര്‍മലായിട്ടുള്ള സ്‌കനിന്റെ ടോണ്‍ നശിക്കുന്നു. സ്‌കനിന്റെ മുകളിലുള്ള ലേയറിന് കേട് പാട് ഉണ്ടാകുന്നതോട് കൂടി ഫംഗസുകള്‍ ഉള്ളിലേക്ക് ഇറങ്ങാന്‍ തുടങ്ങുന്നു. ഉള്ളിലേക്ക് പോകുമ്പോള്‍ പ്രതിരോധശേഷി നശിക്കുകയും അവിടെയുള്ള നോര്‍മല്‍ കോശങ്ങളില്‍ നിന്ന് അവയ്ക്ക് ആവശ്യമുള്ള പോഷകങ്ങള്‍ വലിച്ചെടുത്ത് കൊണ്ട് ഫംഗസുകള്‍ കൂടുതലായിട്ട് വളരുകയും ചെയ്യുന്നു.
ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ മാത്രമേ ഫംഗസ് പിടിപെടാതെ നോക്കാന്‍ സാധിക്കൂ. വീര്യം കൂടിയ സോപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സ്‌കിന്റെ നാച്ച്വറൽ ടോണ്‍ നഷ്ടപ്പെടുകയും ഫംഗസ് കൂടുതല്‍ ഉള്ളിലേക്ക് വളരുകയും ചെയ്യും. അത് കൊണ്ട് വീര്യം കുറഞ്ഞ സോപ്പുകള്‍ ഉപയോഗിക്കുക. കുളിക്കുന്ന വെള്ളില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് കുളിക്കാന്‍ ശ്രമിക്കുക. പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments