നൂറ്റാണ്ടുകളുടെ അനുഭവംകൊണ്ട് പ്രകൃതിയിൽ തന്നെയുള്ള ആഹാര വസ്തുക്കളിൽ ചിലവയ്ക്ക് വിഷസ്വഭാവമുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്തരം വസ്തുക്കളെ കണ്ടറിഞ്ഞ് ആഹാരത്തിൽ ഉൾപ്പെടുത്താതിരിക്കുകയോ വിഷസ്വഭാവമുള്ള അംശം മാറ്റിയിട്ട് സ്വീകരിക്കുകയോ മറ്റ് വിഷഹരവസ്തുക്കൾ ചേർത്ത് സംസ്കരിച്ച് വിഷരഹിതമാക്കി ഉപയോഗിക്കുകയോ ചെയ്യണം. മരച്ചീനിക്കുള്ളിലെ നാര്, പച്ചനിറവും വെട്ടുകൊണ്ടതും മുളച്ചതുമായ ഉരുളക്കിഴങ്ങ്, ചില മത്സ്യങ്ങൾ, കേസരിപ്പരിപ്പ്, പരുത്തിക്കുരു, ജാതിക്കാ, പഴകിയ കക്കായിറച്ചി , ചിലയിനം കൂണുകൾ തുടങ്ങിയവ വിഷസ്വഭാവമുള്ളവയാണ്. ഇവയെ എങ്ങനെ മനസ്സിലാക്കണമെന്നും എങ്ങനെ ഓരോന്നും കൈകാര്യം ചെയ്യണമെന്നും താഴെ വിവരിക്കുന്നു.
POISON IN PULSES AND AGRICULTURE PRODUCES : കാർഷിക വിഭവങ്ങളിലെ വിഷാശംങ്ങൾ
മരച്ചീനി :CASSAVA
മരച്ചീനിയുടെ നടുക്കുള്ള ഞരമ്പിൽ സൈനോജെൻ എന്ന ശക്ത മായ വിഷവസ്തു അൽപമാത്രയിൽ അടങ്ങിയിട്ടുണ്ട്. മിക്ക വീട്ടമ്മമാരും ചീനി ഒരു പ്രത്യേകരീതിയിൽ കൊത്തിയരിഞ്ഞ് നടുക്കുള്ള ഈ തണ്ട് നീക്കം ചെയ്യും. എന്നാൽ ഈ നാര് നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാത്തവർ നാരോടുകൂടിത്തന്നെ ചീനി വട്ടത്തിൽ അരിഞ്ഞ് പാകം ചെയ്യും. ഏറിയ കൂറും ചീനി ഉണക്കുന്നതിനായി അരിയുയുന്നത് നാര് കളയാതെ തന്നെയാണ്. ചീനി പറിച്ചെടുത്ത നാല് ദിവസം കഴിഞ്ഞെടുക്കുമ്പോൾ അതിൽ നീലനിറത്തിലോ മഞ്ഞനിറത്തിലോ ഉള്ള രേഖകൾ ഉണ്ടാകുന്നു. ഇതും സൈനോജൻ എന്ന വിഷ വസ്തുവിന്റെ സാന്നിധ്യമാണ് കാണിക്കുന്നത്. ഇങ്ങനെയുള്ള ചീനിയും ഉപയോഗിക്കാൻ പാടുള്ളതല്ല.
തിരുവനന്തപുരം നെടുമങ്ങാടു പ്രദേശത്തുള്ളവരിൽ പലരും നടുക്കുള്ള ഈ നാര് കളയാതെയാണ് മരച്ചിനി അരിയുന്നത്. ഇവർ താരതമ്യേന കൂടുതൽ മരച്ചീനി ഉപയോഗിക്കുന്നവരുമാണ്. തിരുവനന്തപുരം മെഡിക്കൽകോളേജ് ഹോസ്പിറ്റൽ സൂപ്രണ്ടായിരുന്ന ഡോ. സി. കെ. ഗോപി പ്രമേഹരോഗികളിൽ നടത്തിയ പഠനങ്ങളിൽ ജില്ലയിലെ ഏറ്റവും കൂടുതൽ പ്രമേഹരോഗികളും നെടുമങ്ങാട്ടുകാരും അവരുടെ പ്രധാന ആഹാരം മരച്ചീനിയും ആയിരുന്നുവെന്നു കണ്ടെത്തി. അവർ മരച്ചീനിയുടെ നാരുകളയാറില്ലായിരുന്നുവെന്നും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. മരച്ചീനിയിലുള്ള സൈനോജൻ പാൻക്രിയാസിലെ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നതാണ് നാരുകളയാതെ മരച്ചീനി കൂടുതൽ കഴിക്കുന്നവരുടെ ഇടയിൽ പ്രമേഹരോഗം കൂടുതൽ കാണാൻ ഇടയായതെന്നുമുള്ള നിഗമനത്തിലാണ് അദ്ദേഹ ത്തിന്റെ പഠനങ്ങൾ വന്നെത്തിയത്.
മരിച്ചീനിയുടെ നാര് നിർബന്ധമായും കളയണം. മരച്ചീനി ഉണക്കാൻ ഉപയോഗിക്കുമ്പോൾത്തന്നെയും ഈ നാരുകളയണം. മരച്ചീനി പറിച്ചെടുത്താൽ അന്നുതന്നെ ഉപയോഗിക്കണം. മരിച്ചീനിയിൽ പ്രോട്ടീൻ വെറും 3% മാത്രമേയുള്ളൂ. അതുതന്നെ വളരെ ഗുണം കുറഞ്ഞ പ്രോട്ടീനാണ്. മരച്ചീനി അധികം കഴിച്ചാൽ പ്രോട്ടീൻ കുറവുകൊണ്ടുള്ള പല രോഗങ്ങളും ഉണ്ടാകും. അതിനാൽ മരിച്ചിനിയോടൊപ്പം മീനോ ഇറച്ചിയോ കഴിക്കണം.
കേസരിപ്പരിപ്പ് :KESARI
ബീഹാർ, യു.പി.യുടെ കിഴക്കൻ ഭാഗം, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പാവങ്ങളാണ് കേസരിപ്പരിപ്പ് അധികമായി കഴിക്കുന്നത്. ഈ പരിപ്പിൽ ബീറ്റാ എൻ-ഓക്സാലിൻ, അമിനോ അലാനിൻ (Beta-N-ox alyl, amino alanine) എന്നീ വിഷതത്വങ്ങൾ ഏതാണ്ട് ഒരു ശതമാനം വരെ അടങ്ങിയിട്ടുണ്ട്. ഇത് അധിക മാത്രയിൽ ചെന്നാൽ നാഡീദൗർബല്യം ഉണ്ടാകും. തൻമൂലം മാംസപേശികൾ ബലഹീനമാകും. ക്രമേണ നടക്കാൻ വിഷമവും മുടന്ത്, അംഗവൈകല്യം, കാലുകൾക്ക് ശോഷം ഇവയും ഉണ്ടാകുന്നു. ഇതുമൂലമുണ്ടാകുന്ന രോഗത്തിന് ‘ലാത്തിരിസം എന്നാണ് പറയുക. ലാത്തി എന്നാൽ വടി. രോഗം ഉണ്ടായാൽ വടിയുടെ സഹായമില്ലാതെ നടക്കാൻ പ്രയാസമായതുകൊണ്ട് "ലാത്തിരിസം എന്ന പേര് രോഗത്തിന് ഉണ്ടായി. ഈ രോഗം സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതൽ ഉണ്ടാകുന്നത്. സ്ത്രീകളിൽ ഉണ്ടാകു ന്നതുതന്നെ മാസമുറ തുടങ്ങുന്നതിനുമുമ്പോ മാസമുറയുടെ കാലം (Meno pause) കഴിഞ്ഞതിനുശേഷമോ ആണ്. ആർത്തവരക്തത്തിന് ഇതിന്റെ വിഷത്തെ വെളിയിൽ കളയാനുള്ള ശക്തി ഉണ്ടെന്നാണ് ഇതിൽനിന്നും അനുമാനിക്കേണ്ടത്.
കേസരിപ്പരിപ്പുതന്നെ നെയ്യും മറ്റും ചേർത്ത് പാകപ്പെടുത്തി കഴിക്കുന്ന സമ്പന്നരുടെ ഇടയിൽ വളരെക്കുറച്ചു മാത്രമേ ദോഷഫലങ്ങൾ കാണാറുള്ളൂവെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ഇവിടെ ആയുർ വേദത്തിന്റെ ഉപദേശം അൽപം മനസ്സിലാക്കുന്നത് നല്ലത്. പിരിപും പയറ് വർഗത്തിൽപ്പെട്ട ഭക്ഷണസാധനങ്ങളും പാകം ചെയ്യുമ്പോഴും നെയ്യോ എണ്ണയോ കൂടുതൽ ചേർക്കണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ വാതകോപം ഉണ്ടാകുമെന്നും വിധിക്കുന്നു. നമ്മുടെ നാട്ടിൽ പിരിപ്പിനോടൊപ്പം നെയ് വിളമ്പുന്ന പതിവ് പണ്ടേ ഉള്ളതാണ്. കേരളത്തിൽ ആരും കേസരിപ്പരിപ്പ് ഉപയോഗിക്കാറില്ല.
എന്നാൽ മറ്റു പരിപ്പുകളിൽ കേസരി പരിപ്പു കലർത്തി മാർക്കറ്റിൽ വരാറുണ്ട്. അതിനാൽ പരിപ്പു വാങ്ങുമ്പോൾ ശ്രദ്ധവേണം.
ജാതിക്ക : NUTMEG
അച്ചാറുകൾ, കറികൾ, കേക്ക് എന്നിവ ഉണ്ടാക്കുമ്പോൾ ഒരു സുഗന്ധ മസാലയായി ജാതിക്കാ ഉപയോഗിച്ചുവരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള വയറ്റിലെ അതിസാരം തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമായി ജാതിക്കാ കൊടുക്കാറുണ്ട്. ശിശുക്കൾക്ക് ഒരു ഒരമരുന്ന് എന്ന പേരിൽ പലരും ഉരച്ചു കൊടുക്കുന്നതും കണ്ടിട്ടുണ്ട്. ജാതിക്കയിൽ മിരിസ്റ്റിസിൻ (Myristicin) എന്ന ഒരു മാദകവസ്തു അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ അംഫിറ്റാമിൻ എന്ന മാദകവസ്തുപോലെ പ്രവർത്തിക്കു കയും മയക്കം, തലച്ചുറ്റൽ, നെഞ്ചിലും വയറ്റിലും വേദന, പിച്ചുപേയും പറയൽ, സംഭ്രമം എന്നിവ ഉണ്ടാക്കുകയും ചെയ്യും. ഈ ദോഷഫലങ്ങളെല്ലാം ഈ ദ്രവ്യം കൂടുതൽ മാത്രയിൽ ഉള്ളിൽ ചെന്നാൽ മാത്രമേന്നതിനോട് യോജിക്കാൻ പ്രയാസമാണ്. മസാലയായി ഉപയോഗിക്കുന്നതും വളരെ സൂക്ഷിച്ച് കുറഞ്ഞ മാത്രയിലാകണം.
ആഹാരത്തിൽ വിഷം : POISON IN FOODS
പരുത്തി എണ്ണ : COTTON OIL
പരുത്തിക്കുരു എണ്ണ സർവസാധാരണമായി ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്നു. എന്നാൽ ശരിക്കു ശുദ്ധി ചെയ്യാത്ത പരുത്തി കുരു എണ്ണയിൽ ഗോസിപാൽ എന്ന മഞ്ഞനിറമുള്ള ഒരു വിഷവസ്തു അടങ്ങിയിട്ടുണ്ട്. ഇത് അധികം ചെന്നാൽ ശ്വാസകോശത്തിൽ നീര്, ശ്വാസവൈഷമ്യം കുടലിൽ നീര്, ശരീരം ചൊറിഞ്ഞുതടിക്കൽ എന്നീ അസുഖങ്ങൾ ഉണ്ടാകും. മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഈ വസ്തു ക്രമത്തിലധികം ചെന്നാൽ സന്താനോൽപാദനശക്തി നശിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. ഗോസിപാലിന്റെ മഞ്ഞനിറമാണ് പരുത്തി എണ്ണയ്ക്ക് മഞ്ഞനിറം നൽകുന്നത്. നല്ലതുപോലെ അരിച്ച് മാറ്റിയാൽ വിഷവസ്തു മാറി, എണ്ണ ശുദ്ധവെളിച്ചെണ്ണയുടെ നിറത്തിൽ വരുന്നതാണ്. മഞ്ഞനിറമുള്ള പരുത്തി എണ്ണ വാങ്ങരുത്.
ചായയും കാപ്പിയും : COFFEE AND TEA
ചായയും കാപ്പിയും ലോകം മുഴുവനുള്ളവർ ഇഷ്ടപ്പെടുന്നു. ചായയിൽ കാഫിൻ, ഥിയോഫിലിൻ, റ്റാനിൻ ഇവ പ്രധാനമായും അടങ്ങിയിരിക്കുന്നു. കാപ്പിയിൽ കാഫിൻ, റ്റാനിൻ ഇവ പ്രധാനമായും അടങ്ങി യിട്ടുണ്ട്. ചില ആളുകൾ തേയിലയും കാപ്പിപ്പൊടിയും കൂടുതൽ നേരം ഇട്ടു തിളപ്പിക്കും. കൂടുതൽ നേരം തിളപ്പിക്കുമ്പോൾ അതിൽ നിന്നും അധി മാത്രയിൽ ഈ തത്വങ്ങൾ വേർതിരിയുന്നു.സ്റ്റാനിൻ കൂടുതലുള്ള പാനീയം പതിവായി കുടിക്കുമ്പോൾ കുടലിനുള്ളിൽ റ്റാനിന്റെ ഒരു വലയം സൃഷ്ടിക്കുന്നു. ഈ കറയുടെ വലയം കാരണം കുടൽ ഭിത്തിയിൽനിന്ന് ദഹനത്തെ ഉണ്ടാകുന്ന രസങ്ങളും ജീവകങ്ങളെ സിന്തസൈഡ് ചെയ്യാൻ സഹായിക്കുന്ന എൻസൈമുകളും ഊറി ഇറങ്ങുന്ന പ്രവണത നിലയ്ക്കുകയും കാലക്രമത്തിൽ ദഹനശേഷി കുറയുകയും ചെയ്യും. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫൈൻ കാഫിൻ പെപ്റ്റിക് അൾസർ, വിഭ്രാന്തി, കൈകാലുകൾക്കു വിറയൽ, ടെൻഷൻ,ഉറക്കക്കുറവ്, പ്രവർത്തിക്കാനുള്ള ശേഷിക്കുറവ് എന്നിവയ്ക്ക് കാരണമാകും. അതിനാൽ ചായയും കാപ്പിയും ചൂടാക്കിയ വെള്ളത്തിലിട്ട് ഊറ്റി എടുത്ത് പാല് ചേർത്ത് കുടിക്കണം, കാപ്പിയുടെയും ചായയുടെയും അളവും പ്രാവശ്യവും കുറയ്ക്കുക. കുട്ടികൾക്ക് കൊടുക്കാതിരിക്കുക.
Share your comments