മധുരവും പുളിപ്പുള്ളതുമായ രുചിക്ക് പേരുകേട്ട പുളി ലോകമെമ്പാടും ചട്ണികൾ, സ്റ്റ്യൂ, സോസുകൾ, മധുരപലഹാരങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. എന്നാൽ നിങ്ങളുടെ ഭക്ഷണത്തിന് രുചിയുടെ നൽകുന്നതിനു പുറമെ, പുളി ശരീരത്തിന് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ നിങ്ങളുടെ കരളിനെയും ഹൃദയത്തെയും രോഗങ്ങളിൽ നിന്ന് സുരക്ഷിതമായി സംരക്ഷിക്കുന്നത് വരെ പുളി നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യുന്നു.
പുളിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നാം പലപ്പോഴും സംസാരിക്കാറില്ല. എന്നാൽ ഇവയ്ക്ക് നിങ്ങളുടെ കരളിനെയും ഹൃദയത്തെയും രോഗങ്ങളിൽ നിന്ന് രക്ഷിക്കാൻ കഴിയും എന്നതാണ് സത്യം.
പുളിയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം :
1. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
പുളിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, എന്നാൽ കൊഴുപ്പ് ഇതിൽ തീരെയില്ല. ഫ്ലേവനോയ്ഡുകളും പോളിഫെനോളുകളും അടങ്ങിയിരിക്കുന്നതിനാൽ പുളി ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കൂടാതെ, പുളിയിൽ ഹൈഡ്രോക്സിസിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കാർബോഹൈഡ്രേറ്റിനെ കൊഴുപ്പാക്കി മാറ്റുന്നതിന് കാരണമാകുന്ന അമിലേസിൻ എന്ന എൻസൈമിനെ തടയുന്നതിലൂടെ നിങ്ങളുടെ വിശപ്പ് കുറയ്ക്കുന്നു.
2. പെപ്റ്റിക് അൾസർ അഥവാ കുടല്‍വ്രണം തടയുന്നു
പെപ്റ്റിക് അൾസർ വളരെ വേദനാജനകമായ അവസ്ഥയാണ്. ഇവ അടിസ്ഥാനപരമായി ആമാശയത്തിലെയും ചെറുകുടലിലെയും ആന്തരിക പാളികളിൽ പ്രത്യക്ഷപ്പെടുന്ന വ്രണങ്ങളാണ്. പുളിയിൽ കാണപ്പെടുന്ന പോളിഫെനോളിക് സംയുക്തങ്ങളുടെ സഹായത്താൽ നിങ്ങൾക്ക് ഈ അൾസർ ഫലപ്രദമായി തടയാൻ കഴിയും.
3. പ്രമേഹം നിയന്ത്രിച്ച് നിർത്താൻ ഫലപ്രദം
പുളിയുടെ വിത്തിൽ നിന്നെടുക്കുന്ന സത്ത് പ്രകൃതിദത്തമായി വീക്കം തടയുവാൻ സഹായിക്കുന്നു. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും പ്രമേഹ രോഗികളിൽ പാൻക്രിയാറ്റിക് ടിഷ്യുവിന്റെ കേടുപാടുകൾ മാറ്റുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ആൽഫ-അമിലേസ് എന്ന എൻസൈമും പുളിയിൽ അടങ്ങിയിട്ടുണ്ട്.
4. ദഹനത്തെ സഹായിക്കുന്നു
Tartaric acid, Malic acid, Potassium, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ളത് കാരണം പുളി പുരാതന കാലം മുതൽ ദഹനപ്രശ്നങ്ങൾ അകറ്റുവാനുള്ള ഒരു മരുന്നായി ഉപയോഗിക്കുന്നു. വയറിലെ പേശികൾക്ക് ആശ്വാസമേകാനുള്ള അതിന്റെ കഴിവ് മൂലം പുളിയെ വയറിളക്കത്തിനുള്ള പരിഹാരമായി ഉപയോഗിക്കുന്നു. അതിനാൽ, മലബന്ധം ഒഴിവാക്കാൻ പുളി ഉപയോഗിക്കുമ്പോൾ, അവയുടെ ഇലകൾ വയറിളക്കത്തിൽ നിന്ന് ചികിത്സ നൽകുന്നു. വയറു വേദന ഒഴിവാക്കാൻ പുളിയുടെ വേരും പുറംതൊലിയും കഴിക്കാം.
5. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ
പുളി ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പുളിയിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോയിഡുകൾ, LDL അല്ലെങ്കിൽ “മോശം” കൊളസ്ട്രോൾ വളരെ കുറയ്ക്കുകയും, HDLൽ അല്ലെങ്കിൽ “നല്ല” കൊളസ്ട്രോൾ ശരീരത്തിൽ വർദ്ധിപ്പിക്കുകയും ചെയ്യും. അങ്ങനെ രക്തത്തിൽ ട്രൈഗ്ലിസറൈഡുകൾ (ഒരുതരം ഹാനികരമായ കൊഴുപ്പ്) ഉണ്ടാകുന്നത് തടയുന്നു. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം ഇതിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്.
6. നിങ്ങളുടെ കരളിനെ ആരോഗ്യം പരിപാലിക്കുന്നു
പുളിക്ക് നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെയും നന്നായി പരിപാലിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കലോറി ധാരാളം അടങ്ങിയ ഭക്ഷണക്രമം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. പുളിയുടെ സത്ത് ദിവസവും കഴിക്കുന്നത് ഈ അവസ്ഥയെ മാറ്റുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
Share your comments