<
  1. Livestock & Aqua

കോവിഡ് കാലത്ത് കരിങ്കോഴി കൃഷി ലാഭം കൊണ്ടുവന്നു

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ പരമക്കുടി ബ്ലോക്കിലെ വെന്‍തോണി വില്ലേജിലെ രാമലക്ഷ്മിയ്ക്കാണ് കോവിഡ് കാലത്ത് ഈ അപ്രതീക്ഷിത നേട്ടമുണ്ടായത്. വര്‍ഷങ്ങളായി കോഴികൃഷി ചെയ്യുന്ന രാമലക്ഷ്മിക്ക് കടക്‌നാഥ് കോഴിയുടെ വ്യാപാരത്തിലൂടെയാണ് ലോക്ഡൗണ്‍ കാലത്ത് ഇരട്ടിലാഭം കൊയ്യാന്‍ കഴിഞ്ഞത്.

Ajith Kumar V R
Kadaknath chicken-Courtesy-indiamart.com
Kadaknath chicken-Courtesy-indiamart.com

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ പരമക്കുടി ബ്ലോക്കിലെ വെന്‍തോണി വില്ലേജിലെ രാമലക്ഷ്മിയ്ക്കാണ് കോവിഡ് കാലത്ത് ഈ അപ്രതീക്ഷിത നേട്ടമുണ്ടായത്. വര്‍ഷങ്ങളായി കോഴികൃഷി ചെയ്യുന്ന രാമലക്ഷ്മിക്ക് കടക്‌നാഥ് കോഴിയുടെ വ്യാപാരത്തിലൂടെയാണ് ലോക്ഡൗണ്‍ കാലത്ത് ഇരട്ടിലാഭം കൊയ്യാന്‍ കഴിഞ്ഞത്.ജെറ്റ് ബ്ലാക്ക് ഇനത്തിന്റെ പോഷകസമ്പന്നതയാണ് ഇത്രയും ഡിമാന്റുണ്ടാകാന്‍ കാരണം. രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കുന്നത് കാരണം ഇടത്തരം സാമ്പത്തിക നിലയുള്ളവര്‍പോലും വിലകൂടിയ കടക്‌നാഥ് കോഴിയെ വാങ്ങാന്‍ തയ്യാറായി. കഴിഞ്ഞ നാല് മാസമായി അറുപതിനായിരം രൂപയുടെ ലാഭമാണ് ഓരോ മാസവും കോഴികൃഷിയില്‍ നിന്നും ഉണ്ടായത്. ഇത് അതിന് മുന്‍പുള്ള മാസങ്ങളിലെ ലാഭത്തിന്റെ ഇരട്ടിയാണെന്ന് രാമലക്ഷ്മി പറയുന്നു. നാല് മാസത്തിനിടയില്‍ 500 കടക്‌നാഥ് കോഴിയെ വില്‍പ്പന നടത്തി. ദിവസവും 150 മുട്ടയും വിറ്റുപോകുന്നുണ്ട്.

Kadaknath egg-youtube.com
Kadaknath egg-youtube.com

വൈറ്റ്കോളറിലും നേട്ടം ഈ കൃഷി തന്നെ

നാല്‍പ്പത്തിമൂന്നുകാരിയായ രാമലക്ഷ്മി പത്താംതരം വരെയെ പഠിച്ചിട്ടുള്ളു. ഭര്‍ത്താവ് വിദേശത്താണെങ്കിലും മികച്ച ശമ്പളമില്ല എന്നതിനാല്‍ മക്കളെ പഠിപ്പിക്കാനാണ് 15 വര്‍ഷം മുന്‍പ് പശു വളര്‍ത്താന്‍ തുടങ്ങിയത്. പിന്നീട് ആടും നാടന്‍ കോഴിയും ഒടുവില്‍ കരിങ്കോഴിയും വളര്‍ത്താന്‍ തുടങ്ങി. ഇവയ്ക്ക് ഭക്ഷണം നല്‍കാനായി മില്ലറ്റും കൃഷി ചെയ്യുന്നു. മൂത്ത മകന്‍ ഇപ്പോള്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറും രണ്ടാമന്‍ ഫിസിയോതെറാപ്പിസ്റ്റും ഇളയ ആള്‍ സിവില്‍ എന്‍ജിനീയറുമാണ്. കരിങ്കോഴി കുഞ്ഞുങ്ങളെയും വില്‍പ്പന നടത്താറുണ്ട് രാമലക്ഷ്മി.

കരിങ്കോഴി എന്ന കാലി മാസി 

കരിങ്കോഴി എന്നും തമിഴില്‍ കറുങ്ക് കോഴി എന്നും കാലി മാസി (കറുത്ത മാസം) എന്ന് ഹിന്ദിയിലും അറിയപ്പെടുന്ന കടക്‌നാഥ് കോഴിയുടെ ജന്മദേശം മധ്യപ്രദേശിലെ ധര്‍,ജാബുവ,ചത്തീശ്ഗഡിലെ ബസ്തര്‍ എന്നിവിടങ്ങളാണ്. അവിടത്തെ ആദിവാസികള്‍ വളര്‍ത്തിവരുന്ന ഈ കോഴികളുടെ ശരീരത്തില്‍ കൊഴുപ്പ് തീരെ കുറവാണ്.

During the Covid period, black hen farming brought in profits

Ramalakshmi of Venthoni village in the Paramakudi block of Ramanathapuram district in Tamil Nadu had this unexpected achievement during the Covid period. Ramalakshmi, who has been raising chicken for years, has been able to double her profit during the lockdown period by trading in Kadaknath chicken. The reason for this high demand is the nutrient richness of the Jet Black variety. Due to the importance of immunity, even the middle class is willing to buy the expensive Kadaknath chicken. For the last four months, the profit from poultry farming has been around Rs 60,000 per month. Ramalakshmi says this is double the profits of the previous months. In four months, 500 Kadaknath chicken were sold. 150 eggs are sold daily.

Forty-three year old Ramalakshmi has studied till 10th standard. She started raising cows 15 years ago to educate her children as her husband is abroad but does not have a good salary. Later she started raising sheep and domestic chicken and finally kadaknath. Millet is also cultivated to feed them. The eldest son is now a software engineer, the second a physiotherapist and the youngest a civil engineer.

Also known in Tamil as Karung Kozhi , Kali Masi (Black meat) in Hindi, Kadaknath is native to Dhar, Jabuwa in Madhya Pradesh and Bastar in Chhattisgarh. These chicken, which are reared by the local aborigines, have very low body fat.

നമുക്കും സഹകരണ സംഘം രൂപീകരിക്കാം

English Summary: During the Covid period, black hen farming brought in profits

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds