1. Environment and Lifestyle

തീൻമേശയിലെ വി . ഐ . പി

മൈക്രോ ഗ്രീൻസ് ഫാമിംഗിനെ കുറിച്ച് എഴുതുമ്പോൾ തന്നെ സലാഡിനെ കുറിച്ചും എഴുതണമെന്ന് കരുതിയിരുന്നു. ഒരു കാര്യത്തിൽ ഇവ രണ്ടിനും സാമ്യതകൾ ഉണ്ട് എന്നുള്ളത് തന്നെയാണ് ആ തോന്നലിന് കാരണം.

Rajendra Kumar

മൈക്രോ ഗ്രീൻസ്‌ ഫാമിംഗിനെ കുറിച്ച് എഴുതുമ്പോൾ തന്നെ സലാഡിനെ കുറിച്ചും എഴുതണമെന്ന് കരുതിയിരുന്നു. ഒരു കാര്യത്തിൽ ഇവ രണ്ടിനും സാമ്യതകൾ ഉണ്ട് എന്നുള്ളത് തന്നെയാണ് ആ തോന്നലിന് കാരണം. പോഷകഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് മൈക്രോ ഗ്രീൻസ് എന്നറിയപ്പെടുന്ന മുളപ്പിച്ച ധാന്യങ്ങളും അതുപോലെതന്നെ പച്ചക്കറികളും  പഴങ്ങളും ഇലകളും ഉപയോഗിച്ചുണ്ടാക്കുന്ന സലാഡുകളും. പതിവായി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യ ഗുണങ്ങൾ വളരെ ഏറെയാണ്.

പ്രധാനമായും കലോറി 50 ശതമാനത്തിൽ താഴെയുള്ള സലാഡുകൾ കഴിച്ചാൽ ശരീരഭാരം  വളരെ കുറഞ്ഞു കിട്ടും. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്ക് ഒറ്റമൂലിയാണ് സലാഡുകൾ എന്ന് വേണമെങ്കിൽ പറയാം. വളരെ അധികം  ഫൈബർ അടങ്ങിയിട്ടുള്ള ഒരു ഔഷധ കൂട്ടുമാണ് സലാഡ്. വിറ്റാമിൻ സിയും  ആൻറി ഓക്സിഡൻസും സലാഡുകളിൽ വലിയതോതിൽ അടങ്ങിയിട്ടുണ്ട് . കണ്ണിൻറെ കാഴ്ചശക്തിക്കും ആരോഗ്യമുള്ള ചർമത്തിനും സലാഡ് ഉത്തമമാണ്. മലബന്ധത്താൽ ബുദ്ധിമുട്ടുന്നവർക്ക് ദിവസത്തിൽ ഒരു നേരം  സലാഡ് ഉൾപ്പെടുത്തിയാൽ ശരിയായ ശോധന കിട്ടും.

ദിവസത്തിൽ ഏത് നേരത്തും സലാഡ് കഴിക്കാമെങ്കിലും അത്താഴത്തിനൊപ്പമാണ് സലാഡ് ഉൾപ്പെടുത്താൻ  നല്ലത്. നല്ല ഉറക്കം കിട്ടുന്നതിനും ഇത് ഉപകരിക്കുന്നു. എല്ലാദിവസവും ഒരേ ഘടകങ്ങൾ ഉൾപ്പെടുത്തുന്നതിന് പകരം മാറി മാറി  ഉപയോഗിക്കുന്നതാണ് നല്ലത്. വേനൽക്കാലങ്ങളിൽ  നിർജ്ജലീകരണം ഒഴിവാക്കാൻ സലാഡ് അത്യന്താപേക്ഷിതമാണ്.

തക്കാളി ,ക്യാരറ്റ് ,സവാള , കത്തിരിക്ക, മുള്ളങ്കി, കാബേജ്, പാലക് തുടങ്ങിയ പച്ചക്കറികളും പച്ചിലക്കറികളുമെല്ലാം സലാഡ് തയ്യാറാക്കുന്നതിൽ ഉൾപ്പെടുത്താവുന്നതാണ്. ആപ്പിൾ ഓറഞ്ച് മുന്തിരി തുടങ്ങിയ പഴങ്ങൾ ഉപയോഗിച്ചും സലാഡ് തയ്യാറാക്കാം. സലാഡ് പതിവായി കഴിക്കുന്ന ഒരു വ്യക്തിക്ക് അയാളുടെ ശരീരത്തിന് ആവശ്യമായ മുഴുവൻ പോഷകങ്ങളും അതിൽ നിന്ന് ലഭിക്കും.

പാചകം ചെയ്യാതെയാണ് ഇവയെല്ലാം ഭക്ഷണത്തിൽ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പോഷകങ്ങൾ ഒന്നും തന്നെ  നഷ്ടപ്പെടാൻ  സാധ്യതയില്ല. എന്നാലും പരക്കെയുള്ള  കീടനാശിനി പ്രയോഗം പച്ചക്കറി പച്ചയായി തിന്നുന്നതിന് ഒരു ഭീഷണിയാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്നത് പച്ചക്കറി മുറിക്കുന്നതിനു മുമ്പായി  നന്നായി കഴുകി  ഒരു മണിക്കൂർ നേരം ഉപ്പിലോ മഞ്ഞളിലോ വിനാഗിരിയിലോ സൂക്ഷിക്കുക എന്നുള്ളതാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ പച്ചക്കറികളിലെ കീടനാശിനിയുടെ അംശങ്ങളെല്ലാം പൂർണ്ണമായും നീക്കം ചെയ്യപ്പെടുകയും ചെയ്യും.

കൂടുതൽ ആഹാരം കഴിക്കാൻ തോന്നുന്നവർക്ക് സലാഡ് നൽകുകയാണെങ്കിൽ അവർക് വയറു നിറഞ്ഞതായി അനുഭവപ്പെടും. ഇതുമൂലം ഓണം കൂടുതൽ അന്നജം ഉള്ള ഭക്ഷണങ്ങൾ ഞങ്ങൾ ഒഴിവാക്കാൻ അവർക്ക് കഴിയും. ഇത് ശരീരഭാരം ശരിയായ രീതിയിൽ നിലനിർത്താൻ സഹായിക്കും. സലാഡുകൾക്ക് കാൻസർ കോശങ്ങളെ ഇല്ലാതാക്കാനുള്ള കഴിവുകളും ഉണ്ടെന്നാണ് പറയപ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാത്തതിനാൽ സലാഡ് പ്രമേഹരോഗികൾക്ക് ഡോക്ടർമാർ ശുപാർശചെയ്യുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

മൈക്രോഗ്രീൻസ് ഫാമിംഗ്

ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...

പ്രമേഹം അകറ്റാൻ കൂവളം

മധുരതുളസി അഥവാ സ്റ്റീവിയ

പൈപ്പ് കമ്പോസ്റ്റ്

ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന

തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം

ബയോഗ്യാസ് പ്ലാന്റ്‌സ് 

മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

പ്രൂണിങ്ങ് അഥവാ ശിഖരങ്ങൾ നീക്കം ചെയ്യൽ

English Summary: VIP at the dinner table

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds