ഒരു ചെടി നട്ട് അതിൻറെ കായ് ഫലം കാത്തിരിക്കുന്ന കർഷകൻ നേരിടേണ്ടിവരുന്ന ഒരു പ്രശ്നമാണ് ചെടികളിൽ പൂവ് ഉണ്ടാകാതിരിക്കൽ അല്ലെങ്കിൽ പെൺപൂവ് ഉണ്ടാവുന്നില്ല എന്നത്. ചെടികളിൽ പൂവ് ഉണ്ടാവാത്തതിന് പല കാരണങ്ങളുണ്ട്. നല്ല കായ്ഫലം ലഭ്യമാകുവാൻ നല്ല ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കണം എന്നതാണ് ഏറ്റവും ആദ്യത്തെ കാര്യം. ഗവൺമെൻറ് സ്ഥാപനങ്ങളിൽ നിന്നോ ഗുണമേന്മയുള്ള വിത്തിനങ്ങൾ നൽകുന്ന നേഴ്സറികളിൽ നിന്നോ അതാത് കാലാവസ്ഥയ്ക്ക് അനുസൃതം ആയിട്ടുള്ള വിത്തിനlങ്ങൾ തിരഞ്ഞെടുക്കണം എന്നതാണ് പരമ പ്രധാനം.
അതായത് ഈ മാസങ്ങളിൽ( ഒക്ടോബർ -ഡിസംബർ) പ്രധാനമായും നടേണ്ടത് ശീതകാല പച്ചക്കറികളായ കേബേജ്, കോളിഫ്ലവർ, ബീറ്റ്റൂട്ട് തുടങ്ങിയവയാണ്. ഇങ്ങനെ നോക്കി തെരഞ്ഞെടുത്താൽ മാത്രമേ നല്ല കായ്ഫലം ലഭ്യമാകൂ. ഇങ്ങനെ ചെയ്തിട്ടും പച്ചക്കറികളിൽ പൂവ് ഉണ്ടാകുന്നില്ലെങ്കിൽ നമ്മൾ ചെയ്യേണ്ട ചില പൊടിക്കൈകളുണ്ട്. അതിലൊന്നാണ് ഇവിടെ പരാമർശിക്കുന്നത്.
നല്ല മൂത്ത കായ് ഫലത്തിൽ നിന്ന് വിത്തുകൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ മാത്രമേ പെൺ പൂക്കൾ നന്നായി ഉണ്ടാകുന്ന ചെടികൾ നട്ടുവളർത്തി കൂടുതൽ വിളവെടുപ്പ് സാധ്യമാകൂ. ചെടികൾ നട്ടു വളർത്തി പൂവ് ഇടേണ്ട പ്രായത്തിൽ നിങ്ങൾ ചെയ്യേണ്ട ഒരു വള പ്രയോഗത്തിന് കുറിച്ചാണ് പറയുന്നത്. ടാഗ്ബയോ എന്നാണ് ഈ ജൈവ വളത്തിൻറെ പേര്. ഒരു ലിറ്റർ വെള്ളത്തിൽ കാൽ ടീസ്പൂൺ ടാഗ് ബയോ (Tag bio) ചേർത്ത് സ്പ്രേയറിൽ എടുത്ത് നന്നായി കുലുക്കിയതിനുശേഷം അതിരാവിലെ തന്നെ ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുക.
ആഴ്ചയിൽ ഇങ്ങനെ രണ്ടു പ്രാവശ്യം ചെയ്യുക. ഒരുമാസം കഴിയുമ്പോഴേക്കും അതിൻറെ ഫലം നിങ്ങളുടെ കണ്മുന്നിൽ കാണാം. ഇത് ചെടികളുടെ തടത്തിൽ ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ഒഴിച്ചു കൊടുത്തതിനു ശേഷം വെള്ളം തടത്തിൽ ഒഴിക്കാൻ മറക്കരുത്. പൂവിടേണ്ട സമയത്ത് തന്നെ ഇങ്ങനെ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഏതു പൂക്കാത്ത ചെടിയും പൂക്കുകയും പൂവെല്ലാം പെൺ പൂവായി മാറുകയും ചെയ്യും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
പഴത്തൊലി മാത്രം മതി റോസാപ്പൂക്കൾ നിറയെ ഉണ്ടാവാൻ
മുട്ട സംരക്ഷണം - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങൾ
മുളകിലെ കീടങ്ങളെ തുരത്താൻ മുളക് കൊണ്ടൊരു കീടനാശിനി
വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും
കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...
മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം
മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ
രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി
മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ
Share your comments