സ്വന്തമായി ഭൂമിയില്ല, എങ്ങനെ കൃഷി ചെയ്യും? ഇങ്ങനെയൊരു വിഷമം ഉള്ളിലുള്ള ആളുകൾക്ക് വളരെ ഉപകാരപ്രദമായ ഒരു കൃഷി രീതിയാണ് അക്വാപോണിക്സ്. വീട്ടിലേക്ക് ആവശ്യമായ മീനും പച്ചക്കറികളും കൃഷി ചെയ്യാൻ സഹായിക്കുന്ന അക്വാപോണിക്സ് വിദേശ രാജ്യങ്ങളിൽ വൻ പ്രചാരമുള്ള നൂതന കൃഷി രീതിയാണ്.
കെമിക്കലുകളും മരുന്നുകളും കൊണ്ടുവരുന്ന ബോക്സ് ഉപയോഗിച്ച് ഇതിനായി ടാങ്ക് നിർമ്മിക്കാവുന്നതാണ്. കട്ടിയുള്ള പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ഇത്തരം ബോക്സുകൾ വളരെ കാലം ഈടുനിൽക്കുന്നവയാണ്. ബോക്സിനെ 2:1 എന്ന അനുപാതത്തിൽ രണ്ടായി മുറിക്കുക. മീനിനെ വളർത്താനുള്ളതാണ് മൂന്നിൽ രണ്ട് ഭാഗം. ഇതിനു മുകളിലായാണ് മൂന്നിലൊന്നു ഭാഗം അടങ്ങുന്ന ഗ്രോ ബെഡ് സ്ഥാപിക്കുന്നത്.
ഏകദേശം 700 ലിറ്റർ വെള്ളം ഇതിൽ നിറയ്ക്കാനാകും. ഗിഫ്റ്റ് തിലാപ്പിയ, ഗ്രാസ്കാർപ്, നാടൻ തിലാപ്പിയ പോലെയുള്ള മീനുകളെയാണ് അക്വാപോണിക്സിൽ വളർത്തുക. 60-70 ഗിഫ്റ്റ് തിലാപ്പിയകളെ വരെ ഇതിൽ വളർത്താനാകും. നാടൻ തിലാപ്പിയകളാണെങ്കിൽ 100 എണ്ണത്തെ വരെ ഇതിൽ വളർത്താനാകും. സിമന്റ് കൊണ്ട് നിർമ്മിച്ച ടാങ്കുകളിലും അക്വാപോണിക്സ് കൃഷി ചെയ്യാവുന്നതാണ്.
കിഴങ്ങു വർഗ്ഗങ്ങൾ ഒഴികെയുള്ള പച്ചക്കറികൾ, അലങ്കാര സസ്യങ്ങൾ, ഓഷധസസ്യങ്ങള്‍ എന്നിവ ഇതിൽ കൃഷി ചെയ്യാം. പത്ത്-പതിനഞ്ച് ചെടികൾ വരെ ഗ്രോ ബെഡിൽ നടാനാകും. തക്കാളി, വെണ്ട, വെള്ളരി, ചീര തുടങ്ങിയവയാണ് ഗ്രോ ബെഡിൽ വളർത്താവുന്ന പച്ചക്കറികളിൽ ചിലത്. ഗ്രോ ബെഡിൽ മെറ്റൽ, ചരല്‍ എന്നിവ നിറച്ചാണ് തൈകൾ നടുക. മീനുകളെ വളർത്തുന്ന ടാങ്കിൽ നിന്നും മോട്ടർ ഉപയോഗിച്ച് ഗ്രോ ബെഡിലേക്ക് വെള്ളം പമ്പ് ചെയ്യുന്നു. ഇത് ചെടികൾക്ക് ആവശ്യമായ വളവും പോഷകസമ്പൂഷ്ടമായ വെള്ളവും നൽകുന്നു.
ഗ്രോ ബെഡിലെ വെള്ളം ഒരളവ് വരെ നിറഞ്ഞ ശേഷം അത് മീൻ ടാങ്കിലേക്ക് തന്നെ വീഴുന്നു. ഇത് ഗ്രോ ബെഡിനെ ഡ്രൈയാക്കുമെന്നു മാത്രമല്ല താഴേക്ക് വീഴുന്ന വെള്ളം കുമിളകൾ രൂപപ്പെടുത്തുകയും അത് വെള്ളത്തിൽ ഓക്സിജൻ അലിയിക്കുകയും ചെയ്യുന്നു. ഇത് മത്സ്യങ്ങൾക്ക് ആവശ്യമായ ഓക്സിജൻ നൽകാൻ ഏറെ സഹായകമാണ്. മണ്ണ്, കീടനാശിനി, രാസവളം എന്നിവ ഉപയോഗിക്കേണ്ടതില്ല എന്നതാണ് ഈ കൃഷി രീതിയുടെ ഏറ്റവും വലിയ സവിശേഷത. സാധാരണ ചെടികൾ വളരുന്നതിലും വേഗത്തിൽ ഗ്രോ ബെഡിൽ ചെടികൾ വളരുകയും ചെയ്യും.
ഇങ്ങനെ കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ആവശ്യമായ എക്കോ സിസ്റ്റം അത് തന്നെ ജനറേറ്റ് ചെയ്യു൦. ബ്രീഡ് ചെയ്യില്ല എന്ന കാരണത്താൽ ഗിഫ്റ്റ് തിലാപ്പിയകളെ വീണ്ടും വാങ്ങേണ്ടതായി വരു൦. എന്നാൽ, കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനാൽ നാടൻ തിലാപ്പിയകളുടെ വിളവെടുപ്പിനു ശേഷ൦ കുഞ്ഞുങ്ങളെ വാങ്ങേണ്ടി വരില്ല. വർഷത്തിൽ ഒരിക്കൽ മാത്രം കണ്ടെയ്നറിൽ നിന്നും വെള്ളം മാറ്റിയാൽ മതിയാകും. വിളവെടുപ്പ് കാലമാകുമ്പോൾ 150-200 ഗ്രാം വരെയാണ് ഗിഫ്റ്റ് തിലാപ്പിയകളുടെ ഭാരം. സാധാരണ തിലാപ്പിയകൾക്ക് 100 ഗ്രാമാണ് വിളവെടുക്കുമ്പോഴുള്ള ഭാരം. പ്രത്യേക പരിചരണങ്ങൾ ആവശ്യമില്ലാത്ത അക്വാപോണിക്സിൽ 24 മണിക്കൂറും മോട്ടർ ഓണായിരിക്കണം. ഏകദേശം 15,000 രൂപ ചിലവിൽ വീട്ടിൽ തന്നെ ഇത് തയാറാക്കാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്
കോക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ
ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്
ശ്രീപത്മ ചേന ചൊറിച്ചില്‍ ഇല്ലാത്ത ഇനമാണ്
മാവിന് മോതിര വളയം ഇടേണ്ടത് എപ്പോൾ ?
ഇഞ്ചിക്കൃഷി - വിത്ത് പരിചരണവും കീടപ്രതിരോധവും
റോസാ പൂക്കൾ കൂടുതൽ ഉണ്ടാവാൻ നിങ്ങളുടെ വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി
Share your comments