<
  1. Cash Crops

തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

കേരളം എന്ന പേര് കേരളത്തിൻറെ തനത് വൃക്ഷമായ തെങ്ങിൽ നിന്നാണ് ലഭിച്ചത്. കേരളത്തിൽ വ്യാപകമായ രീതിയിൽ കൃഷി ചെയ്യുന്ന ഒരു വൃക്ഷമാണ് തെങ്ങ്. തെങ്ങിനെ കല്പവൃക്ഷം എന്നാണ് പറയുന്നത്. അതിനാധാരം അതിൻറെ ഉപയോഗം തന്നെയാണ്.

Rajendra Kumar
രാജേന്ദ്ര കുമാർ
രാജേന്ദ്ര കുമാർ
Coconut Tree
Coconut Tree

കേരളം എന്ന പേര് കേരളത്തിൻറെ തനത് വൃക്ഷമായ  തെങ്ങിൽ നിന്നാണ് ലഭിച്ചത്. കേരളത്തിൽ വ്യാപകമായ രീതിയിൽ കൃഷി ചെയ്യുന്ന ഒരു വൃക്ഷമാണ് തെങ്ങ്. തെങ്ങിനെ കല്പവൃക്ഷം എന്നാണ് പറയുന്നത്. അതിനാധാരം അതിൻറെ ഉപയോഗം തന്നെയാണ്. തെങ്ങിനെ പോലെ എല്ലാ ഭാഗവും ഉപയോഗിക്കാൻ പറ്റുന്ന മറ്റൊരു വൃക്ഷം ഇല്ല. ഫലമായാലും ഇലയായാലും തടിയായാലും ഓരോ രീതിയിൽ  ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിൻറെ പ്രത്യേകത. കായ് പിടിച്ച് തുടങ്ങിയാൽ വർഷങ്ങളോളം വലിയ പരിചരണം ഒന്നും കൂടാതെ തന്നെ തുടർച്ചയായി വിള തരുന്ന ഒരു കൃഷിയാണ് തെങ്ങുകൃഷി. നേരാംവണ്ണം പരിചരിച്ചാൽ വലിയ ലാഭം ഉണ്ടാക്കാവുന്ന ഒരു മേഖലയാണിത്.

Coconut cultivation is common in Kerala. The name 'Kerala' is originated from 'Kera' which means coconut. It is also called 'Kalpa Vriksha' because all parts of the tree are useful in one way or another.

Coconut Oil
Coconut Oil

തെങ്ങ് കർഷകർ  ചില സമയങ്ങളിൽ റബ്ബർ കർഷകരെ പോലെ തന്നെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാറുണ്ട്. വില വളരെ കുറയുകയും ചിലവാക്കിയ തുക പോലും തിരിച്ചു കിട്ടാത്ത  അവസ്ഥയിലേക്ക് എത്തുകയും ചെയ്യാറുണ്ട്. ഇതിന് കാരണം കായ്കൾ നേരിട്ട് വിൽക്കുന്ന രീതി അവലംബിക്കുന്നത് കൊണ്ടാണ്.

The coconut growers sometimes face difficult time due to the fall of price. This happens mainly because that don't think about value added products.

മറ്റു പല കൃഷിയിനങ്ങളെ പോലെ തെങ്ങിൻറെ മൂല്യവർദ്ധിത ഉൽപന്നങ്ങളെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇത്തരം ഘട്ടങ്ങളിൽ നിന്നും വലിയ നഷ്ടം ഉണ്ടാകാതെ വരുമാനം ഉണ്ടാക്കാൻ കഴിയും. അതുകൂടാതെ സർക്കാർ സഹായങ്ങൾ തെങ്ങ് കൃഷിക്ക് അനുവദിച്ചിട്ടുമുണ്ട്. കൃഷിഭവൻ പോലുള്ള സ്ഥാപനങ്ങളിൽ പോയി അന്വേഷിച്ചാൽ സർക്കാർ സഹായങ്ങൾ പൂർണമായി നേടാനാകും. തൈകൾക്കും  വളത്തിനുമെല്ലാം സർക്കാർ സഹായം നൽകുന്നുണ്ട്.

The income that value added products of coconut can bsupplemented with government aid coconut cultivation.

Value added products of coconut
Value added products of coconut

നാളികേരത്തിൻറെ പ്രധാന ഉപയോഗം വെളിച്ചെണ്ണ നിർമ്മാണമാണ്. ഭക്ഷണത്തിന് ഉപയോഗിക്കുന്നത് കൂടാതെ സോപ്പ് നിർമാണത്തിനും മൊത്തം ഉൽപാദനത്തിന്റേ ഏതാണ്ട് 60 ശതമാനം വെളിച്ചെണ്ണ ഉപയോഗിക്കുന്നു. എന്നാൽ നാളികേര ത്തിൻറെ അകക്കാമ്പ് ഉപയോഗിച്ച് നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങൾ ഇപ്പോൾ നിർമ്മിക്കാൻ കഴിയും. ഇതുവഴി  കർഷകന് കൂടുതൽ  വരുമാനവും ലഭിക്കും

Apart from coconut oil using in food products, production of soap is another major area of value added production of coconut.

ഇളനീർ, നാളികേര ചിപ്സ്, വിനാഗിരി, കരിക്കിൻ വെള്ളം, നാളികേര ക്രീം, കൊക്കോ ചീസ്, കൊപ്ര, നാളികേര പിണ്ണാക്ക്, കയർ, കരകൗശല വസ്തുക്കൾ, കൊക്കോ പിത്ത്, കള്ള് , തേങ്ങാ പൊടി, തൂൾ തേങ്ങ എന്നീ ഉത്പന്നങ്ങളുടെ നിർമ്മാണവും വിതരണവും തെങ്ങ് കർഷകർക്ക് അധിക വരുമാനം ഉണ്ടാക്കാൻ സഹായകമാണ്. വലിയ മുടക്കുമുതലില്ലാതെ തുടങ്ങാവുന്ന സംരംഭങ്ങളാണ് ഇവയിൽ മിക്കതും.

Coconut chips, toddy, coco pith, coir, coconut cream, coco cheese, handicraft items are some areas where coconut cultivators can make money using their own produce.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ബയോഗ്യാസ് പ്ലാന്റ്‌സ് 

മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

ഫസൽ ബീമ ഇൻഷുറൻസ്

മൈക്രോഗ്രീൻസ് ഫാമിംഗ്

മുന്തിരി വൈൻ 

മധുരതുളസി അഥവാ സ്റ്റീവിയ

പൈപ്പ് കമ്പോസ്റ്റ്

ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന

English Summary: Coconut cultivation and value added products

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds