1. Health & Herbs

പ്രതിരോധ ശക്തിയ്ക്കും പ്രമേഹത്തിനും കഴിക്കാം കൂവളം

കൂവളത്തിൻറെ ഇലകള്‍ ശിവപൂജയില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇലകളാണ്. ഈ ഇലകൾ ശിവ ക്ഷേത്രത്തില്‍ പൂജ ചെയ്യുമ്പോള്‍ നിര്‍ബന്ധവുമാണ്. ശിവ ക്ഷേത്രങ്ങളിലും നാട്ടിന്‍ പുറങ്ങളിലെ കാവുകളിലുമെല്ലാം പൊതുവേ കാണപ്പെടുന്ന ഒരു വൃക്ഷമാണ് കൂവളം. കൂടാതെ വീടുകളിലും കൂവളം വെച്ച് പിടിപ്പിക്കാറുണ്ട്. കൂവളത്തിന് ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉണ്ട്. കൂവളത്തിൻറെ കായും, ഇലയും, വേരും, തൊലിയുമെല്ലാം മിക്ക ആയുര്‍വേദ ഔഷധങ്ങളിലെയും അനിവാര്യ ഘടകങ്ങളാണ്. അതില്‍ ഏറെ ഗുണകരം കൂവളത്തിൻറെ കായ്കൾക്കാണ്.

Meera Sandeep
Bael fruit can be eaten for immunity power and diabetes

ബന്ധപ്പെട്ട വാർത്തകൾ: മഹാശിവരാത്രി: കൂവളം അതിവിശിഷ്ടം, വീട്ടിൽ വളർത്താമോ?

പല തരത്തിലുളള പകര്‍ച്ച വ്യാധികൾ നമ്മളെ പിടിപ്പെട്ടേക്കാവുന്ന ഒരു കാലഘട്ടമാണ് മഴക്കാലം. അതിനാല്‍ ഈ സമയത്ത് പ്രതിരോധ ശേഷി ആവശ്യമാണ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള പഴമാണ് കൂവളം. മഴക്കാലത്താണ്  ഇവ ധാരാളമായി കാണപ്പെടുന്നത്. പ്രതിരോധ ശേഷിക്ക് ഏറ്റവും മികച്ചതാണ് കൂവളം. പ്രമേഹ രോഗികള്‍ക്കും ഇത് നല്ലൊരു ഔഷധമാണെന്ന് വിദഗ്ദ്ധര്‍ പോലും അഭിപ്രായപ്പെടുന്നുണ്ട്. വൈറ്റമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് കൂവളം.

ഒരുപാട് രോഗങ്ങൾക്കുള്ള ഔഷധമാണ് കൂവളം. കൂവളത്തിൻറെ കായ പച്ചയോ, പഴുത്തതോ എടുത്ത് പൊട്ടിച്ച് അതിനുളളിലെ കാമ്പ് എടുത്ത് വെയിലില്‍ ഉണക്കി പൊടിച്ചു കഴിച്ചാല്‍ പനി മാറുന്നു. കൂടാതെ ഉദര സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും നല്ലൊരു പരിഹാരമാണിത്. കൂവള കായയുടെ പൊടി ഒരു ടീസ്പൂണ്‍ എടുത്ത് വെറുതെയോ, പഞ്ചസാര ചേര്‍ത്തോ, വെള്ളത്തിലോ പാലിലോ മോരിലോ കലക്കിയോ കഴിച്ചാല്‍ വയറ്റില്‍ വരുന്ന കുരുക്കള്‍, കുടലില്‍ വരുന്ന അള്‍സറേറ്റീവ് കൊളയിറ്റിസ്, ക്രോണ്‍സ് രോഗം, അതിസാരം, ഉദരകൃമികള്‍, വയറിളക്കം, ഗ്രഹണി തുടങ്ങിയവയെല്ലാം ഇല്ലാതാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വയറിളക്കത്തിന് വേനൽക്കാല പരിചരണവും ശ്രദ്ധയും; ശമനത്തിന് ഈ 5 നാട്ടുവൈദ്യങ്ങൾ

കൂവളത്തിൻറെ കായ പൊട്ടിക്കുമ്പോള്‍ കാറ്റ് ഏല്‍ക്കാതെ സൂക്ഷിക്കണം. കാറ്റു കൊണ്ടാല്‍ ഉള്ളിലെ മജ്ജയുടെ നിറം കറുപ്പാകും. അങ്ങനെയായാൽ കയ്പ്പു കൂടും. പിന്നെ കഴിക്കാന്‍ പറ്റില്ല. വടക്കേ ഇന്ത്യക്കാര്‍ ഇന്നും പഴുത്ത കൂവളക്കായയുടെ മജ്ജ കൊണ്ട് ലസ്സി ഉണ്ടാക്കി കഴിക്കാറുണ്ട്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Bael fruit can be eaten for immunity power and diabetes

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds