
സോയാബീൻ എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുന്നത് സാധാരണ കടകളിൽ നിന്നും കിട്ടുന്ന സോയാ ചങ്ക് തന്നെയാകും. പലരും ധരിച്ചു വെച്ചിട്ടുള്ളത് പോലെ ഇത് സോയാബീൻ അല്ല. സോയാബീനിൽ നിന്നും സംസ്കരിച്ചെടുത്ത ഒരു ഉൽപ്പന്നം മാത്രമാണ് . സോയാബീനിൽ നിന്നും എണ്ണ വേർതിരിച്ചാണ് സോയാചങ്ക് നിർമ്മിക്കുന്നത്.ഇത് സോയാ മീറ്റ് എന്ന പേരിലും അറിയപ്പെടുന്നു.

സോയാബീൻ സാധാരണ പയർ വർഗ്ഗങ്ങൾ പോലെതന്നെയാണ് ലഭ്യമാകുക. പക്ഷേ ഇത് സാധാരണ ഭക്ഷണങ്ങളിൽ ആരും ഉൾപ്പെടുത്താറില്ല. ഇതിന് കാരണം ഇവയിൽ അടങ്ങിയിട്ടുള്ള പോഷകാഗിരണ വിരുദ്ധ ഘടകങ്ങളുടെ സാന്നിധ്യമാണ്. എന്നാൽ സോയാചങ്ക് പോലെ ഭക്ഷ്യയോഗ്യമായ വേറെയും ഉൽപ്പന്നങ്ങൾ സോയാബീനിൽ നിന്നും ഉണ്ടാക്കാറുണ്ട്. സോയാപാൽ ,സോയ പൊടി , സോയാസോസ്, സോയാ എണ്ണ എന്നീ ഉൽപ്പന്നങ്ങൾ ഉദാഹരണങ്ങളാണ്.
സസ്യാഹാരികളുടെ മാംസാഹരമായാണ് സോയാചങ്ക് അറിയപ്പെടുന്നത്. ഇറച്ചിയിലുള്ള പ്രൊട്ടീനിൻറെ അളവ് സോയ ചങ്കിൽ കാണുന്നതാണ് ഇതിന് കാരണം . ഇറച്ചി കറി വയ്ക്കുന്ന രീതിയിൽ കറി വെക്കാവുന്ന സോയാചങ്ക് ഉണങ്ങിയ ഉരുളകളായാണ് കടകളിൽ നിന്നും ലഭ്യമാകുന്നത്.

സോയ ചങ്ക് പോഷകസമൃദ്ധം ആണെന്ന് പറയാം കാരണം അതിൽ 50 ശതമാനം മാംസ്യവും ശരീരത്തിനാവശ്യമായ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു. കുട്ടികളുടെ ബുദ്ധി വികാസത്തിനും വളർച്ചക്കും സോയാചങ്ക് വളരെ നല്ലതാണ്. നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്ന ഒമേഗ ഫാറ്റി ആസിഡുകൾ സോയയിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ആയതുകൊണ്ട് പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും ഇത് ഉത്തമമാണ്. ഇവ കൂടാതെ വിറ്റാമിൻ എ വിറ്റാമിൻ ബി ഫോസ്ഫറസ് തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
ലോകത്തിൽ രണ്ടാമത്തെ എണ്ണക്കുരു വായ സോയാബീൻ ചികിത്സാരംഗത്തും വലിയതോതിൽ ഉപയോഗിക്കുന്നുണ്ട് . വിലക്കുറവുള്ളതിനാൽ പോഷക വൈകല്യങ്ങൾക്കുള്ള ചികിത്സയിൽ ഇതിന് പ്രത്യേക സ്ഥാനമുണ്ട്. ഇന്സുലിന്റെ അളവ് രക്തത്തിൽ നിയന്ത്രിച്ചുനിർത്താൻ സോയ നല്ലതാണ്. സ്തനാർബുദത്തിനെ പ്രതിരോധിക്കാനും സോയ ഉപയോഗിക്കുന്നുണ്ട്. എന്നാൽ തൈറോയ്ഡ് രോഗികളിലും കാൻസർ രോഗികളിലും സോയയുടെ ഉപയോഗം അത്ര നല്ലതല്ല.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
സുന്ദരനാകണോ ? എങ്കിൽ ഇവ കഴിക്കുന്നത് ശീലമാക്കൂ...
ക്ഷീരകർഷകർക്ക് 'ക്ഷീര സാന്ത്വനം' ഇൻഷുറൻസ് പരിരക്ഷ
കുള്ളൻമാരുടെ ഉള്ളം കണ്ടുപിടിച്ച് ഇന്ത്യ
ക്യാപ്റ്റൻ കൂൾ ഇനി ക്രിക്കറ്റിൽനിന്ന് കോഴിവളർത്തലിലേക്ക്
പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം
കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?
Share your comments