1. Health & Herbs

കൊളസ്‌ട്രോൾ നില പരിശോധിക്കേണ്ടതെപ്പോൾ? അതെങ്ങനെ നിയന്ത്രിക്കാം?

കൊളസ്ട്രോൾ കൂടുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണ്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ മൂലം കൊളസ്‌ട്രോൾ പിടിപെടുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. രണ്ട് തരത്തിലുള്ള കൊളസ്‌ട്രോൾ ഉണ്ട്: നല്ല കൊളസ്ട്രോളും (HDL) ചീത്ത കൊളസ്ട്രോളും (LDL). LDL കൊളസ്‌ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളാണ് ആരോഗ്യത്തിന് ഏറ്റവും ഭീഷണിയാകുന്നത്.

Meera Sandeep
When to check cholesterol level? How to control it?
When to check cholesterol level? How to control it?

കൊളസ്ട്രോൾ കൂടുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണ്. ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങൾ മൂലം കൊളസ്‌ട്രോൾ പിടിപെടുന്നവരുടെ  എണ്ണം ദിനം പ്രതി കൂടി വരികയാണ്. രണ്ട് തരത്തിലുള്ള കൊളസ്‌ട്രോൾ ഉണ്ട്: നല്ല കൊളസ്ട്രോളും (HDL) ചീത്ത കൊളസ്ട്രോളും (LDL). LDL കൊളസ്‌ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളാണ് ആരോഗ്യത്തിന് ഏറ്റവും ഭീഷണിയാകുന്നത്.

പാരമ്പര്യത്തിലൂടെ കൊളസ്‌ട്രോൾ വരാമെങ്കിലും കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ പതിവായും അമിതമായും കഴിക്കുന്നത് വഴി ചീത്ത കൊളസ്‌ട്രോൾ ശരീരത്തിൽ വർദ്ധിക്കുന്നു. കൊളസ്‌ട്രോൾ അളവ് കൂടിയാൽ ഇത് രക്തധമനികളിൽ അടിഞ്ഞ് കൂടുകയും അതുവഴി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യും. ഇത് ഹൃദയ സംബന്ധമായ പല രോഗങ്ങൾക്കും കാരണമാകും.  HDL അഥവാ നല്ല കൊളസ്ട്രോൾ ശരീരത്തിലുള്ള അധിക കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.  ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ HDL ന് കഴിയുമെന്നത്ഥം.

കൊളെസ്റ്റെറോൾ കൂടുമ്പോൾ നമുക്ക് ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ

കൊളസ്ട്രോൾ പരിശോധന എപ്പോൾ നടത്തണം?

ഓരോരുത്തരും അവരുടെ കൊളസ്‌ട്രോളിന്റെ അളവ് നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. എന്തുകൊണ്ടാണ് കൊളസ്ട്രോൾ പരിശോധന വേണ്ടത്? നമ്മുടെ ശരീരത്തിലെ എൽഡിഎൽ അളവ് വർദ്ധിപ്പിക്കുന്ന അനാരോഗ്യകരമായ ഭക്ഷണങ്ങൾ നമ്മൾ ധാരാളം കഴിക്കാറുണ്ട്. ഒരു കൊളസ്ട്രോൾ പരിശോധന നിങ്ങളുടെ പ്രതിരോധ ആരോഗ്യ പരിശോധനയുടെ ഭാഗമായിരിക്കണം. 40 വയസ്സിന് താഴെയുള്ളവരിൽ ഹൃദയസംബന്ധമായ തകരാറുകൾ അധികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ, 30-കളിൽ പ്രവേശിച്ചാലുടൻ പരിശോധനയ്ക്ക് വിധേയരാകുന്നതാണ് നല്ലത്.

രക്തത്തിലെ എച്ച്ഡിഎൽ, എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് അളക്കുന്ന ലിപിഡ് പ്രൊഫൈൽ ടെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ലളിതമായ രക്തപരിശോധനയാണ് കൊളസ്ട്രോൾ ടെസ്റ്റ്.

നിങ്ങളുടെ കൊളസ്ട്രോൾ നില അപകാടവസ്ഥയിൽ ആണെങ്കിൽ, പരിഭ്രാന്തരാകരുത്. കുറച്ച് ലളിതമായ ഘട്ടങ്ങളിലൂടെ കൊളസ്‌ട്രോൾ നില കുറയ്ക്കാൻ സാധിക്കും. അതിന് നിങ്ങൾക്ക് വേണ്ടത് നിശ്ചയദാർഢ്യവും അച്ചടക്കവുമാണ്.

കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ

ചില ജീവിതശൈലി മാറ്റങ്ങൾ കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായിക്കുന്നു:

  • ബീഫ് പോലുള്ള ചുവന്ന മാംസം, കൊഴുപ്പ് കൂടിയ പാൽ തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ കൊളസ്ട്രോൾ നില വർദ്ധിപ്പിക്കുന്നു. അതിനാൽ ഇവ മിതമായി കഴിക്കുന്നത് ഉറപ്പാക്കുക. കൊഴുപ്പ് കുറഞ്ഞ പാലിലേക്കും പാലുൽപ്പന്നങ്ങളിലേക്കും മാറുക. ചുവന്ന മാംസത്തിന് പകരം ചിക്കൻ അല്ലെങ്കിൽ താറാവ് പോലുള്ള മാംസം കഴിക്കാൻ ശ്രമിക്കുക.

രക്തത്തിലെ യൂറിക് ആസിഡ് കുറയ്ക്കാന്‍ ഇവ ചെയ്‌തു നോക്കൂ!

  • ചില സസ്യ എണ്ണകളിൽ ട്രാൻസ് ഫാറ്റുകൾ കൂടുതലായി കാണപ്പെടുന്നു, പല രാജ്യങ്ങളും ഇവ നിരോധിച്ചിട്ടുണ്ട്. അധിക കൊഴുപ്പ്, ഫാസ്റ്റ് ഫുഡ്, ബ്രെഡ്, കുക്കികൾ എന്നിവയിൽ ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്.

  • ഒമേഗ 3 ഫാറ്റി ആസിഡുകൾ നിങ്ങളുടെ എച്ച്‌ഡിഎൽ നില വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, അതായത് നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ ഫ്ളാക്സ് സീഡുകൾ, വാൾനട്ട്, സാൽമൺ, അയല, മത്തി തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങൾ എന്നിവയിൽ കാണാം.

  • ലയിക്കുന്ന ഫൈബർ എൽഡിഎൽ കൊളസ്‌ട്രോൾ ധമനികളിൽ നിക്ഷേപിക്കാൻ അനുവദിക്കുന്നില്ല. എല്ലാ ദിവസവും പഴങ്ങളും ബീൻസ്, കടല, ഓട്സ്, ആപ്പിൾ, പിയർ എന്നിവ കഴിക്കുക.

  • വേഗത്തിലുള്ള നടത്തം, ജോഗിംഗ്, സ്കിപ്പിംഗ്, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ എന്നിവ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. 30 മിനിറ്റ് വ്യായാമം, ആഴ്ചയിൽ 5 തവണ ചെയ്യുന്നത്, വിദഗ്ധർ വളരെയധികം ശുപാർശ ചെയ്യുന്നു.

  • പുകവലി ഉപേക്ഷിക്കുക : നിങ്ങൾ പുകവലി ഉപേക്ഷിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ എച്ച്ഡിഎൽ നില മെച്ചപ്പെടും. അതേ സമയം, നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുകയും നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.

  • പാചകത്തിനും ബേക്കിംഗിനും കോൾഡ് പ്രസ്സ് എണ്ണ ഉപയോഗിക്കാൻ ശ്രമിക്കുക, കാരണം ഇവയിൽ ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടില്ല. നിങ്ങൾക്ക് നെയ്യ് പകരമായി പരിഗണിക്കാം. ഇതിൽ ധാരാളം മോണോസാച്ചുറേറ്റഡ് ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, അത് നിങ്ങളുടെ ഹൃദയത്തിന് നല്ലതാണ്.

English Summary: When to check cholesterol level? How to control it?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds