കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിന് പച്ചക്കറി കൃഷിയിൽ നൂറുമേനി. തുടർന്ന് കേരള സർക്കാരിൻറെ കൃഷി വകുപ്പിൻറെ അംഗീകാരവും.
സ്കൂളിനോട് ചേർന്നുള്ള വയലിലാണ് വിദ്യാർത്ഥികൾ കൃഷിയിറക്കിയത്. കൃഷിയിൽ ഉപയോഗിച്ചതാകട്ടെ അവർ തയ്യാറാക്കിയ കീടനാശിനികളും വളങ്ങളും. വെണ്ടയും വെള്ളരിയും ചീരയും മത്തനും പയറും മുളകും കയ്പയും വഴുതനയുമെല്ലാം നവംബർ മുതൽ മാർച്ച് വരെ വിളവെടുക്കാൻ പാകത്തിൽ ആയി .
നൂറ്റമ്പതോളം കുട്ടികൾ പങ്കാളികളായ ആയ ഈ പദ്ധതിയിൽ കൃഷിയെ കുറിച്ചുള്ള ബോധവൽക്കരണം മണ്ണുപരിശോധന തുടങ്ങിയ കാര്യങ്ങൾ നടത്തിയിരുന്നു. പച്ചക്കറി വിൽപനയും ഒരുക്കിയിരുന്നു. ഇതിൽ നിന്നുള്ള ലാഭം ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചത്.
ജില്ലയിലെ മികച്ച യൂണിറ്റായി സ്കൂളിനെയും മികച്ച അധ്യാപികയായി പി. ഓ. ലബീബയെയും തെരഞ്ഞെടുത്തു. ഇതിനുമുൻപ് ഡോക്ടർ എം. ആർ ദീപ്തിക്ക് ബഹുമതി ലഭിച്ചിരുന്നു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ഉത്തരവാദിത്വ ടൂറിസത്തിന്റ വാർഷികാഘോഷം
ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ
ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
Share your comments