ഉത്തരവാദിത്വ ടൂറിസ മിഷന് മൂന്ന് വയസ്സ്. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ നടപ്പിലാക്കിയ ഈ പദ്ധതി ചൊവ്വാഴ്ചത്തേക്ക് മൂന്ന് വർഷം തികയുന്നു. പതിവിനു വിപരീതമായി നഗരപ്രദേശങ്ങളിൽ നിന്ന് മാറി ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് ടൂർ പാക്കേജുകൾ.
ഇതിൽ ഭൂരിഭാഗവും , അതായത് 80 ശതമാനം, സ്ത്രീകളാണ് നേതൃത്വം നൽകുന്നത് . ജൈവ പച്ചക്കറി ഉത്പാദനം, നെയ്ത്ത്, പേപ്പർ ബാഗ് നിർമ്മാണം ,തുണി സഞ്ചി നിർമ്മാണം, മൂല്യവർധിത ഉൽപ്പന്ന യൂണിറ്റുകൾ എന്നിങ്ങനെ ഇരുപതിനായിരം യൂണിറ്റുകൾ ഇതിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട് .
ടൂറിസത്തിന്റ പ്രയോജനങ്ങൾ ഗ്രാമീണമേഖലയിൽ ലഭ്യമാക്കാനാണ് ഈ പദ്ധതി നടപ്പിലാക്കിയത്. സെപ്റ്റംബർ 31 വരെ ലഭിച്ചിരുന്ന വരുമാനം 32.12 കോടി രൂപയാണ്. വാർഷിക ആഘോഷ പരിപാടികൾ അവൾ ഇന്ന് 11മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 28 വരെ സെമിനാറുകൾ ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ
ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന
തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും
Share your comments