ഒരു കോഴിമുട്ട വാങ്ങാൻ പോകുന്ന സാധാരണക്കാരന് മുട്ടകളിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. ഒരു നാടൻ മുട്ട വാങ്ങാൻ പോകുന്ന ഒരു വ്യക്തിക്ക് കടക്കാരൻ വെച്ച് നീട്ടുന്ന മുട്ട ശരിക്കും നാടൻ മുട്ടയാണെന്ന് എങ്ങനെ തിരിച്ചറിയാൻ സാധിക്കും. പൊതു വിപണിയിൽ എത്തുന്ന മുട്ടകളിൽ അനേകം ക്രമക്കേടുകൾ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുട്ടകളിലെ ക്രമക്കേടുകളെക്കുറിച്ച് നിങ്ങൾ ബോധവാന്മാരാകണം. വിവിധ തരത്തിലുള്ള മുട്ടകളെ കുറിച്ചാണ് ഇനി ഇവിടെ പരാമർശിക്കാൻ പോകുന്നത്.
കാൻഡ്ലിംഗ് മുട്ടകൾ
ഹാച്ചറിയിൽ വിരിയിക്കാൻ വയ്ക്കുന്ന കൊത്തു മുട്ടകൾ വിരിഞ്ഞു തുടങ്ങിയോ എന്ന് 10 ദിവസത്തിനു ശേഷം വെളിച്ചത്തിനു മുകളിൽ വെച്ച് നോക്കുന്ന പ്രക്രിയയാണ് കാൻഡ്ലിംഗ്. ഈ പ്രക്രിയ ചെയ്തു തുടങ്ങിയതിനുശേഷം വിരിയാൻ സാധ്യതയില്ലാത്ത മുട്ടകൾ ഒരു രൂപയിൽ താഴെ വില നിരക്കിൽ വിപണിയിലേക്ക് എത്തിക്കുന്നു.
ടേബിൾ മുട്ടകൾ
വെള്ള ലഗോൺ കോഴികളുടെ 55 ഗ്രാമിന് താഴെയുള്ള മുട്ടകളാണ് ടേബിൾ എഗ്ഗ്. 40 ഗ്രാം തൂക്കം ലഭിക്കുമ്പോൾ മാത്രമേ ഇവ ഈ പേരിൽ വിൽപ്പന നടത്തുകയുള്ളൂ.
BV 380 മുട്ടകൾ
തവിട്ടു നിറത്തിലുള്ള മുട്ടകളാണിവ. നാടൻ മുട്ടയുടെ നിറമുള്ളതു കൊണ്ട് കൂടുതൽ പേരും വിപണിയിലേക്ക് എത്തുന്ന ഇത്തരം മുട്ടകളാണ് വാങ്ങുന്നത്. BV 380 ഇനത്തിൽ പെട്ട കോഴികൾ മാത്രമല്ല റോഡ് ഐലൻഡ് റെഡിന്റെ ക്രോസ്സുകളായ ഹൈലൈൻ, ലോഫ്‌മാൻ തുടങ്ങിയവയും ഇത്തരം മുട്ടകൾ ഇടുന്നു.
കൊത്തു മുട്ടകൾ
മാതൃ കോഴികളിൽ നിന്ന് ലഭിക്കുന്ന വിരിയിക്കാനുള്ള മുട്ടകൾ ആണ് ഹാച്ചിങ് എഗ്ഗ് അല്ലെങ്കിൽ കൊത്തു മുട്ടകൾ എന്ന പേരിൽ അറിയപ്പെടുന്നത്. സാധാരണ ബ്രോയിലർ കൊത്തുമുട്ട കൾക്ക് തവിട്ടു കലർന്ന വെള്ള നിറമാണ്.ഇവക്ക് തൂക്കം 45 -55 ഗ്രാം വരും.
പുള്ളറ്റ് എഗ്ഗ്
40 ഗ്രാമിന് താഴെ വരുന്ന മുട്ടകളാണ് പുള്ളറ്റ് എഗ്ഗ് എന്നറിയപ്പെടുന്നത്.ഇവ 80 പൈസ നിരക്കിൽ വിപണിയിലേക്ക് എത്തുന്നു. ജനസ്സുകളിൽ ഉണ്ടാക്കുന്ന വ്യത്യാസമനുസരിച്ച് മുട്ടയുടെ നിറവും വ്യത്യാസം വരും.
ജംബോ മുട്ടകൾ
ആകൃതി ഇല്ലാത്തതും രണ്ടു മഞ്ഞക്കരു ഉള്ളതുമായ 65 ഗ്രാമിന് മുകളിൽ ഉള്ള മുട്ടകളാണ് ഈ ഗണത്തിൽ പെടുന്നത്. മൂന്നു രൂപ നിരക്കിൽ ഇത്തരം മുട്ടകൾ ഫാമിൽനിന്ന് വിൽക്കപ്പെടുന്നു. ബേക്കറി ആവശ്യങ്ങൾക്ക് പ്രധാനമായും ജംബോ മുട്ടകളാണ് ഉപയോഗിക്കാറുള്ളത്.
ക്രാക്ക് മുട്ടകൾ
മുട്ടത്തോടിൽ മുകളിൽ ചെറിയ രീതിയിലുള്ള പൊട്ടലും വിള്ളലുകളും ഉള്ള മുട്ടകൾ മുകളിൽ സാധാരണ വിരിയിക്കാൻ എടുക്കാറില്ല. ഇത്തരം മുട്ടകൾ ഒരു രൂപയിൽ താഴെ ഫാമുകൾ വിപണിയിലേക്ക് എത്തിക്കുന്നു
നാടൻ മുട്ടകൾ
അഴിച്ചുവിട്ടു വളർത്തുന്ന കോഴികളുടെ മുട്ടകൾ ആണ് നാടൻ മുട്ടകൾ വെള്ള കലർന്ന തവിട്ടുനിറമാണ് ഇതിന്. ശരാശരി 45 ഗ്രാം ഭാരമാണ് ഇതിനുള്ളത്. ബ്രൗൺ നിറമുള്ള മുട്ടകളിടുന്ന നാടൻ കോഴികൾ കേവലം 10 ശതമാനത്തിൽ താഴെ മാത്രമാണ്. അത് കൊണ്ട് മുഴുവൻ ബ്രൗൺ മുട്ടകളും നാടൻ മുട്ടകൾ ആണെന്നുള്ള തെറ്റായ വസ്തുത നാം മനസിലാക്കണം. ബ്രൗൺ മുട്ട ലഭിക്കുന്നത് തോടിനു മുകളിലായി porphyrin എന്ന പിഗ്‌മെന്റ് നിക്ഷേപിക്കപ്പെടുന്നത് മൂലമാണ് ഇത്തരം നാടൻമുട്ടകൾ ലഭിക്കാൻ എളുപ്പമാണ് .
നാടൻ സങ്കരയിനം മുട്ടകൾ
ഇന്ത്യയിലെ വെറ്റിനറി സർവ്വകലാശാലകൾ വികസിപ്പിച്ചെടുക്കുന്ന ഗ്രാമശ്രീ, ഗ്രാമപ്രിയ, സുവർണ തുടങ്ങിയ കോഴിജനസ്സുകളിൽ നിന്ന് ഉല്പാദിക്കപ്പെടുന്ന തവിട്ടുകലർന്ന വെള്ളനിറത്തിലുള്ള മുട്ടകളാണ് ഇതിൽ ഉൾപ്പെടുന്നത്.30-40 ഗ്രാം ഭാരമുണ്ട്.
കാട മുട്ടകൾ
45 ദിവസം പ്രായമായ കാടകൾ മുട്ടിയിട്ട് തുടങ്ങുമ്പോൾ ഇവ വിപണിയിലേക്ക് നേരിട്ട് എത്തിപ്പെടുന്നു. ചാര വെള്ള കലർന്ന നിറമാണ് ഇവയ്ക്ക്.
റിജക്ഷൻ മുട്ടകൾ
25 ആഴ്ച വരെ 45 ഗ്രാം തൂക്കം ലഭിക്കാത്ത കോഴിമുട്ടകൾ സാധാരണ വിരിയിക്കാൻ എടുക്കില്ല ഇത് മൂന്നു രൂപ നിരക്കിൽ വിപണിയിലേക്ക് എത്തിക്കുന്നു.
ഇതൊക്കെയാണ് പ്രധാനമായും കേരളത്തിലെ വിപണിയിലേക്ക് എത്തിപ്പെടുന്ന മുട്ടകൾ. ഭാരം കുറഞ്ഞ റീജക്ഷൻ മുട്ടകൾ നാടൻ മുട്ടകൾ ആയി വിപണിയിലെത്തുന്നുണ്ട്. കാന്റീലിംഗ് മുട്ടകൾ ടേബിൾ മുട്ടകൾ ആയി അതായത് സാധാരണ കഴിക്കുന്ന മുട്ടകൾ ആയി വിപണിയിലെത്തുന്നുണ്ട്. പുള്ളറ്റ് മുട്ടകൾ സാധാരണ നാടൻ മുട്ടകൾ ആയി വിൽക്കപ്പെടുന്നു. ഇവ വില കൂട്ടി കരിങ്കോഴി മുട്ടകളിൽ ചേർത്തു വിപണിയിലേക്ക് എത്തുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കൃത്രിമങ്ങൾ തിരിച്ചറിയുകതന്നെ വേണം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
റോസാ പൂക്കൾ കൂടുതൽ ഉണ്ടാവാൻ നിങ്ങളുടെ വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി
കപ്പ കൃഷി ചെയ്യുന്നവർ ഈ വളക്കൂട്ട് അറിഞ്ഞിരിക്കണം
പച്ചക്കറിത്തോട്ടത്തിലെ ഏതു പൂക്കാത്ത ചെടിയും പൂക്കും
പഴത്തൊലി മാത്രം മതി റോസാപ്പൂക്കൾ നിറയെ ഉണ്ടാവാൻ
മുട്ട സംരക്ഷണം - അറിഞ്ഞിരിക്കേണ്ട നാലു കാര്യങ്ങൾ
മുളകിലെ കീടങ്ങളെ തുരത്താൻ മുളക് കൊണ്ടൊരു കീടനാശിനി
വിഷമില്ലാത്ത മല്ലിയില ഇനി നിങ്ങളുടെ അടുക്കള തോട്ടത്തിലും
കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട...
മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം
മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ
രോഗപ്രതിരോധശേഷി കൂട്ടാൻ മുക്കുറ്റി മാത്രം മതി
മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ
അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക